തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായതിനു പിന്നാലെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് വി എസ് സുജിത്തിന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിലും നടപടിക്ക് കള മൊരുങ്ങുന്നു. സുജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖരനോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.
2023ണ് പരാതിക്കാസ്പദമായ സംഭവം. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവായ സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ എസ്.ഐ നുഹ്മാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പോലീസ് സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ആദ്യം ഈ സംഭവം പൂർണ്ണമായും മറച്ചുവെക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം ശ്രമിച്ചെങ്കിലും മർദ്ദനമേറ്റ സുജിത്ത് നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതിയുടെ ഇടപെടലിലൂടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യഥാർത്ഥ വിവരങ്ങൾ പൊതുജനം അറിഞ്ഞത്.
സ്റ്റേഷനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എസ്.ഐ നുഹ്മാൻ ഉൾപ്പെടെ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. കുറ്റക്കാരായ പോലീസുകാർക്കെതിരെ സസ്പെൻഷൻ നടപടികൾ മാത്രം മതിയാകില്ലെന്നും അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സുജിത് ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതിയിമേൽ തുടർനടപടികൾ
ഉണ്ടാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹൈക്കോടതി പച്ചക്കൊടി കാട്ടി; 24 മണിക്കൂറിനകം ഇ.ഡിയുടെ പടയോട്ടം; ചോദ്യമുനയില്‍ പിണറായിയും മകളും; കരിമണല്‍ കേസില്‍ കളി മാറി; സ്റ്റേ നീങ്ങിയതിന് തൊട്ടുപിന്നാലെ മിന്നല്‍ റെയ്ഡ്; അരമണിക്കൂറിലെ സ്റ്റേ മാറ്റം, 24 മണിക്കൂറിലെ പൂട്ട്; പിണറായിയുടെയും റിയാസിന്റെയും വസതികളില്‍ ഇ.ഡി; രാഷ്ട്രീയ ഭൂകമ്പത്തില്‍ കേരളം




