പോലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണി; സംസ്ഥാന പോലീസ് മേധാവിയെ മാറ്റാന്‍ ആഭ്യന്തരമന്ത്രിയുടെ നീക്കം, ഇ.ഡി ആക്രമണ വീഴ്ചയില്‍ വമ്പന്‍ സ്രാവുകള്‍ തെറിക്കും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ ആസൂത്രിത അക്രമസംഭവങ്ങളില്‍ തലസ്ഥാനത്തുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയില്‍ വമ്പന്‍ സ്രാവുകള്‍ തെറിക്കും. സംസ്ഥാന പോലീസ് മേധാവിയെ (ഡി.ജി.പി) തന്നെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സജീവ പരിഗണനയിലാണെന്നാണ് ഉന്നത ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ കൃത്യമായ അക്രമസാധ്യത മുന്നറിയിപ്പുകള്‍ അവഗണിച്ചതും, കേന്ദ്ര ഏജന്‍സിക്ക് വ്യാജ സുരക്ഷാ ഉറപ്പ് നല്‍കി ഒത്തുകളിച്ചതും അതീവ ഗൗരവത്തോടെയാണ് ചെന്നിത്തല കാണുന്നത്. ഇടത്

വികാരനിർഭരമായ നിമിഷം; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിൽ തിരിച്ചെത്തി!

കോഴിക്കോട്: നീണ്ട 20 വർഷത്തെ ജയിൽവാസത്തിന് ശേഷം സൗദി അറേബ്യയിൽ നിന്ന് മോചിതനായ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. റിയാദിൽ നിന്ന് ബുധനാഴ്ച രാത്രി 11.55-ഓടെ പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്ന് രാവിലെ 7.35-നാണ് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. റഹീമിനെ നേരിട്ട് കാണാനും സ്വീകരിക്കാനുമായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന വൻ ജനവലി തന്നെ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. തന്നെ നാട്ടിലെത്തിക്കാൻ സഹായിച്ച ലോകമെമ്പാടുമുള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ

ടി. വീണയെ പൊക്കാന്‍ ഇ.ഡി.? ചങ്കിടിപ്പോടെ കൺഫെർമെന്റ് ഹൗസ്; അക്കൗണ്ടുകള്‍ പൂട്ടിക്കെട്ടിയത് വമ്പന്‍ നീക്കത്തിന്റെ സൂചന; ഭയന്നു വിറച്ച് പിണറായി; ഇനി എന്ത് സംഭവിക്കും? കേന്ദ്ര ഏജന്‍സി രണ്ടും കല്‍പ്പിച്ച് 

കൊച്ചി: സി.എം.ആര്‍.എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് അതീവ നിര്‍ണ്ണായക സൂചനകള്‍ പുറത്തുവരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വസതിയിലടക്കം നടന്ന നാടകീയമായ മിന്നല്‍ പരിശോധനകള്‍ക്ക് പിന്നാലെ, വീണയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍  നീങ്ങുകയാണെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്വേഷണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 18.36 കോടിയോളം രൂപ ഇ.ഡി ഇതിനകം

വിവിധ അക്കൗണ്ടുകളിലായി കിടന്നിരുന്ന 18.36 കോടിയോളം രൂപ ഇ.ഡി. മരവിപ്പിച്ചു; 242 ഓളം ബാങ്ക് അക്കൗണ്ടുകള്‍ മിന്നല്‍ പരിശോധനകളുടെ ഭാഗമായി കേന്ദ്ര ഏജന്‍സി ലോക്ക് ചെയ്തു; ഈ അക്കൗണ്ടുകളിലൂടെയുള്ള പണത്തിന്റെ ഉറവിടവും വിനിയോഗവും വിശകലനം ചെയ്യും; സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടുകളില്‍ ഇ.ഡി. നടപടി കടുപ്പിക്കുന്നു

കൊച്ചി: കേരളീയ രാഷ്ട്രീയത്തെയും വ്യവസായ മേഖലയെയും ഒരുപോലെ ഉലച്ചുകൊണ്ട് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍), എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നീ കമ്പനികളെ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ശക്തമാക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങള്‍ക്കാണ്, കേന്ദ്ര ഏജന്‍സിയുടെ ഒരേസമയത്തുള്ള മിന്നല്‍ പരിശോധനകളോടെ പുതിയൊരു വഴിത്തിരിവുണ്ടായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ, സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്താ, വീണാ വിജയന്‍ എന്നിവരടക്കമുള്ള പ്രമുഖരെ ലക്ഷ്യമിട്ടാണ് ഇ.ഡിയുടെ കൊച്ചി

1000 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു ; പ്രമുഖ മറാത്തി നടനുൾപ്പെടെ എട്ട് പേർ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ മറാത്തി നടൻ മഹേഷ് പവാർ (25) ഉൾപ്പെടെ 8 പേർ മരിച്ചു. മുംബൈയിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള പൊളാഡ്പുർ – മഹാബലേശ്വർ റോഡിലെ അംബേനാളി ഘട്ട് പ്രദേശത്താണ് അപകടം നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മഹേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാർ 1000 അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനം കാണാതായതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്

മാസപ്പടി കേസ് ; റെയ്‌ഡിന് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : സി.എം.ആര്‍.എൽ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയൻ്റെ മകള്‍ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇ.ഡി. വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് അന്വേഷണ സംഘം മരവിപ്പിച്ചത്. റെയ്ഡിൽ വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി ഇഡി വ്യക്തമാക്കി. പരിശോധനയില്‍ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ ബാങ്ക് എഫ്.ഡി എന്നിവ കണ്ടെത്തിയതായും ഇ.ഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതുവരെ കണ്ടെത്തിയ തെളിവുകള്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി ; 23 കാരൻ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടില്‍ ഷാലു (കസിന്‍ ഷാലു-23) ആണ് പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുത്ത പ്രതി ലഹരി നല്‍കി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡനം നടന്നതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതി തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരുന്നു. പിന്നീട് രഹസ്യമായി

ഒളിംപ്യൻ രാജാ രണ്‍ധീര്‍ സിംഗ് അന്തരിച്ചു ; ഓർമ്മയായത് ഇന്ത്യയുടെ ആദ്യ ഷൂട്ടിംഗ് സ്വർണ്ണമെഡൽ ജേതാവ്

ന്യൂഡല്‍ഹി : പൂർവ്വകാല ഒളിംപ്യനും ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന രാജാ രണ്‍ധീര്‍ സിങ് (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയംഗവുമായിരുന്നു. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനുമായിരുന്നു അദ്ദേഹം. 1987 മുതല്‍ 2012 വരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ സെക്രട്ടറി ജനറലായിരുന്നു. 2001 മുതല്‍ 2014 വരെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഓണററി അംഗമായിരുന്നു.1978 ബാങ്കോക്ക്

സംരക്ഷണം ഒരുക്കേണ്ടവര്‍ നോക്കുകുത്തികളായി; ഇഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയോ? 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം. ഇഡി ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹിന്‍ എന്നിവരാണ് അറസ്റ്റിലായത്. പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഏജന്‍സിക്ക് സുരക്ഷയൊരുക്കേണ്ട കേരളാ പോലീസ് അക്രമികള്‍ക്ക് മുന്നില്‍

ഇന്ധന പ്രതിസന്ധി ; ആഗോള വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു

ന്യൂഡൽഹി : പശ്ചിമേഷ്യൻ എണ്ണ വിപണിയിലെ അനിശ്ചിതത്വം ആഗോളതലത്തിൽ ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് വർധിപ്പിക്കുന്നതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി. തങ്ങളുടെ വാർഷിക ഗ്ലോബൽ ഇവി ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ഐഇഎ ഇക്കാര്യം വ്യക്തമാക്കിയത്. വരും വർഷങ്ങളിൽ ആഗോള കാർ വിപണിയുടെ 30 ശതമാനവും ഇലക്ട്രിക് കാറുകൾ കൈക്കലാക്കുമെന്നും പ്രതിവർഷ വിൽപ്പന 2.30 കോടി കവിയുമെന്നുമാണ് ഏജൻസിയുടെ വിലയിരുത്തൽ. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ വിതരണ പ്രതിസന്ധിക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതി ആഗോള ഊർജ്ജ വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ്