ന്യൂഡല്‍ഹി : പൂർവ്വകാല ഒളിംപ്യനും ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന രാജാ രണ്‍ധീര്‍ സിങ് (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയംഗവുമായിരുന്നു. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനുമായിരുന്നു അദ്ദേഹം.
1987 മുതല്‍ 2012 വരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ സെക്രട്ടറി ജനറലായിരുന്നു. 2001 മുതല്‍ 2014 വരെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഓണററി അംഗമായിരുന്നു.1978 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി രണ്‍ധീര്‍ സിങ് സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ ഷൂട്ടിങ് സ്വര്‍ണമായിരുന്നു അത്. കരിയറില്‍ തുടര്‍ച്ചയായി അഞ്ച് ഒളിംപിക്സുകളില്‍ (1968 മുതല്‍ 1984 വരെ) അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. രാജ്യം അദ്ദേഹത്തെ അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്. വിനിതയാണ് ഭാര്യ. ട്രാപ്പ് ഷൂട്ടര്‍ രാജേശ്വരി കുമാരി, മഹിമ, സുനൈന എന്നിവര്‍ മക്കളാണ്.
ഐപിഎൽ സീസണിനിടെ ചെന്നൈ സൂപ്പർ കിങ്സ് താരം മുകേഷ് ചൗധരിയുടെ മാതാവ് അന്തരിച്ചു; മുകേഷിന് താങ്ങായി എം.എസ്. ധോനി


സ്റ്റാര്‍ക്കില്ലാത്ത ഓസീസ് പട ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക്, ടീമില്‍ സപെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍; ആസ്ട്രേലിയ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു





