കൊല്ലം മടത്തറയില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; കുടുംബം രക്ഷപ്പെട്ടത് വലിയൊരു ദുരന്തത്തില്‍ നിന്ന്; പരിക്കുകള്‍ നിസ്സാരമെന്ന് പ്രാഥമിക വിവരം

കൊല്ലം: മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം കൊല്ലം മടത്തറയ്ക്ക് സമീപം വച്ച് അപകടത്തില്‍പ്പെട്ടു. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുംവഴിയാണ് സംഭവം. വലിയൊരു ദുരന്തത്തില്‍ നിന്നും അത്ഭുതകരമായാണ് മുന്‍ മന്ത്രിയും കുടുംബവും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. കേരളത്തില്‍ നിലവിലുള്ള ശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് റോഡിലുണ്ടായ വെള്ളക്കെട്ടും കനത്ത മഴയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മടത്തറയ്ക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ നിന്നും തെന്നിമാറുകയായിരുന്നു. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍

വെമ്പായം ഹാപ്പി ലാന്‍ഡില്‍ റൈഡ് പൊട്ടിവീണു; തമിഴ്നാട് സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ഗുരുതര പരിക്ക്; അവഗണനയുടെയും സുരക്ഷാവീഴ്ചയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വെമ്പായത്തെ ‘ഹാപ്പി ലാന്‍ഡില്‍’ വന്‍ സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് റൈഡ് പൊട്ടിവീണ് അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ നിന്നും എത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് അപകടം സംഭവിച്ചത്. മനോരതി (54), മാലിനി (49), റോസ് (16), സീമണി (49), ശ്യാം ഡാനിയേല്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റൈഡിന്റെ പ്രധാന ഭാഗത്തെ വെല്‍ഡിംഗ് പൊട്ടി താഴേക്ക് പതിച്ചതാണ് ഇത്രയും വലിയൊരു അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ

വി. മുരളീധരനോട് കാട്ടിയത് വന്‍ ക്രൂരത; കേരള ബിജെപിയില്‍ വീണ്ടും ഗ്രൂപ്പുപോര് ശക്തം; കഴക്കൂട്ടത്തെ പോരാളിയെ വെട്ടിയത് രാജീവ് ചന്ദ്രശേഖറെന്ന് സൂചന; നിയമസഭാ കക്ഷിയില്‍ മുരളീധന് ഇനി മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും ബിജെപി ദേശീയ നേതൃത്വത്തിലെ അഴിച്ചുപണികളും സജീവ ചര്‍ച്ചയാകുന്നതിനിടെ, കേരള ബിജെപിയിലെ വിട്ടുമാറാത്ത ഗ്രൂപ്പിസത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ വീണ്ടും പുറത്തേക്ക്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര മന്ത്രിസഭയിലും പാര്‍ട്ടി ഭാരവാഹിത്വത്തിലും വലിയ മാറ്റങ്ങള്‍ ഉറപ്പായ പശ്ചാത്തലത്തിലാണ് കേരള ഘടകത്തെ പിടിച്ചുകുലുക്കുന്ന പുതിയ വിവാദങ്ങള്‍ പുകയുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരനെ ഒതുക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം സംസ്ഥാന-ദേശീയ തലങ്ങളില്‍ ശക്തമായ കരുനീക്കം നടത്തിയതായാണ്

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ചേർത്തല ഡിവൈ.എസ്.പി ‘അച്ഛൻ അനിൽ’ ‘ചെറിയ മീനല്ല’!

ആലപ്പുഴ: കൈക്കൂലി ക്കേസിൽ ഇന്നലെ വിജിലൻസിന്റെ പിടിയിലായ ചേർത്തല ഡിവൈ എസ് പി ടി അനിൽകുമാർ ചെറിയ മീനല്ല. കൈക്കൂലി വാങ്ങുന്നതിനായി ആസൂത്രിതമായ നീക്കമാണ് അദ്ദേഹം നടത്തിയത്. മലിനജലം ശേഖരിച്ച് ചേർത്തല നഗരസഭയുടെ എസ്സ്.ടി.പി പ്ലാന്റിൽ എത്തിക്കുന്ന ബിസിനസ് ചെയ്യുന്ന ചേർത്തല സ്വദേശിയെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദപ്പെടുത്തിയുമാണ് ‘അച്ഛൻ അനിൽ’ എന്ന് പോലീസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന അനിൽകുമാർ 50,000 രൂപ കൈക്കൂലി വാങ്ങിയത്. 2 ലക്ഷം രൂപയാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.  കല്ലം കുണ്ടറ സ്വദേശിയായ അനിൽകുമാർ ചേർത്തല ഡിവൈഎസ്പിയായി

അടുത്ത ഊഴം ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും? ഇഡി ഡയറിയിലെ ആ പേരുകളിലേക്ക് അന്വേഷണം പോകുമോ? കേരളത്തിലെ ആഭ്യന്തരമന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുമോ?

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡും അതിനുപിന്നാലെയുണ്ടായ സംഘര്‍ഷവും കേരള രാഷ്ട്രീയത്തെ ഉലയ്ക്കുമ്പോള്‍, വി.ഡി. സതീശന്‍ മന്ത്രിസഭയെ മുനയില്‍ നിര്‍ത്തി പുതിയ ചോദ്യങ്ങള്‍ ഉയരുന്നു. പിണറായി വിജയന്റെ വീട്ടില്‍ നിന്ന് ഇഡിക്ക് ലഭിച്ചുവെന്ന് പറയപ്പെടുന്ന ഡയറിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും, വ്യവസായ മന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പേരുകള്‍ ഉണ്ടെന്നാണ് ദല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍. ഇതോടെ, കേന്ദ്ര ഏജന്‍സിയുടെ അടുത്ത ലക്ഷ്യം ഈ രണ്ട് പ്രമുഖ

നയാഗ്രയിൽ ഇന്ത്യൻ വിദ്യാർഥിനി കുത്തേറ്റു മരിച്ചു

ടൊറന്റോ : കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് സ്വദേശിയായ വിധി കല്‍പേഷ്ഭായ് മേഘാനി(22)യാണ് കുത്തേറ്റ് മരിച്ചത്. കാനഡയിലെ നയാഗ്ര മേഖലയില്‍ വെച്ചായിരുന്നു ആക്രമണം. ഗുജറാത്ത് സ്വദേശിനിയായ വിധി കല്‍പേഷ്ഭായ് നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചു വരികയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്യുന്നുണ്ടായിരുന്നു. മെയ് 15 നാണ് വിധി മേഘാനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കനേഡിയൻ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത്

ഇനി കണ്ണ് 300 കോടിയിലേക്ക്! ഏഴു ദിവസം കൊണ്ട് 200 കോടി; ബോക്സോഫീസ് ചരിത്രം തിരുത്തിക്കുറിക്കാന്‍ ജോര്‍ജുകുട്ടിയും കുടുംബവും

തിരുവനന്തപുരം: ആഗോള ബോക്സോഫീസില്‍ പുതിയൊരു ചരിത്രവിസ്മയത്തിന് തിരിതെളിച്ചുകൊണ്ട് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ പ്രയാണം തുടരുകയാണ്. റിലീസ് ചെയ്ത് വെറും ഏഴു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ 200 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു. ഒരു മലയാള ചിത്രം അതിന്റെ റിലീസ് വാരത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യമായാണ്. നിലവിലെ ഈ അശ്വമേധം തുടര്‍ന്നാല്‍ മലയാള സിനിമാ ചരിത്രത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് ചിത്രം റെക്കോര്‍ഡ് വേഗത്തില്‍ ‘300 കോടി ക്ലബ്ബില്‍’

അന്വേഷണ ഏജന്‍സികളെ ചോരയില്‍ മുക്കുന്ന തെരുവ് യുദ്ധങ്ങള്‍; സന്ദേശ്ഖാലി മുതല്‍ തിരുവനന്തപുരം വരെ ഇ.ഡിക്ക് നേരെ രാഷ്ട്രീയ ഗുണ്ടാവിളയാട്ടം; നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ‘രാഷ്ട്രീയ ഭീകരത’യ്ക്കെതിരെ അപകടകരം; തിരുവനന്തപുരത്തെ സിപിഎം ആക്രമണം നാണക്കേട്; ഇഡിയെ വേട്ടയാടിയ കഥകള്‍

തിരുവനന്തപുരം/ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചുവടുവെപ്പുകളെ ചോരയിലും അക്രമത്തിലും മുക്കി നിശ്ശബ്ദമാക്കാന്‍ രാജ്യത്തെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്ന ഭീതിദമായ കാഴ്ചയ്ക്കാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 2026 മെയ് 27 ന് കേരളത്തിന് പുറമേ, 2024 ജനുവരി 5 ന് പശ്ചിമ ബംഗാൾ, 2026 ജൂലൈ 17 ന് തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇഡി റെയ്‌ഡുകളിൽ വ്യാപന പ്രേതിഷേധം കളിയാടിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണ ഇടപാടുകളും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന

സി.എം.ആര്‍.എല്‍ – എക്സാലോജിക് ഇടപാട്: റെയ്ഡിന് പിന്നാലെ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു; വീണ വിജയന് നോട്ടീസ് അയക്കാന്‍ തീരുമാനം, 18 കോടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി പിണറായിയുടെ മകളെ അറസ്റ്റു ചെയ്യുമോ? സി.പി.എമ്മിന് പ്രതിരോധിക്കാതിരിക്കാന്‍ കേന്ദ്ര സേനയുടെ സുരക്ഷയിലേക്ക് കാര്യങ്ങളെത്തും; വീണയുടെ കൈയ്യില്‍ വിലങ്ങ് വീഴുമോ?

തിരുവനന്തപുരം: സി.എം.ആര്‍.എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം നടന്ന മിന്നല്‍ റെയ്ഡിന് പിന്നാലെ അന്വേഷണം അതീവ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടത്തിവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളും ആധാരരേഖകളും വിശദമായി പരിശോധിച്ച ശേഷമാകും ഇ.ഡിയുടെ അടുത്ത ഘട്ട നിര്‍ണ്ണായക നീക്കങ്ങള്‍. ഇതിന്റെ ആദ്യപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി ഉടന്‍ നോട്ടീസ് നല്‍കും. റെയ്ഡിന് പിന്നാലെ സി.എം.ആര്‍.എല്‍ മാനേജ്മെന്റുമായും

പോലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണി; സംസ്ഥാന പോലീസ് മേധാവിയെ മാറ്റാന്‍ ആഭ്യന്തരമന്ത്രിയുടെ നീക്കം, ഇ.ഡി ആക്രമണ വീഴ്ചയില്‍ വമ്പന്‍ സ്രാവുകള്‍ തെറിക്കും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ ആസൂത്രിത അക്രമസംഭവങ്ങളില്‍ തലസ്ഥാനത്തുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയില്‍ വമ്പന്‍ സ്രാവുകള്‍ തെറിക്കും. സംസ്ഥാന പോലീസ് മേധാവിയെ (ഡി.ജി.പി) തന്നെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സജീവ പരിഗണനയിലാണെന്നാണ് ഉന്നത ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ കൃത്യമായ അക്രമസാധ്യത മുന്നറിയിപ്പുകള്‍ അവഗണിച്ചതും, കേന്ദ്ര ഏജന്‍സിക്ക് വ്യാജ സുരക്ഷാ ഉറപ്പ് നല്‍കി ഒത്തുകളിച്ചതും അതീവ ഗൗരവത്തോടെയാണ് ചെന്നിത്തല കാണുന്നത്. ഇടത്