മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.യു. കുരുവിള അന്തരിച്ചു; അന്ത്യം 89-ാം വയസ്സിൽ

കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു 89-ാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ അന്ത്യം. കേരള രാഷ്ട്രീയത്തിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള അദ്ദേഹം കോതമംഗലം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച് നിയമസഭയിലെത്തിയിരുന്നു. 2006-ൽ അധികാരത്തിലേറിയ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ അദ്ദേഹം പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി മികച്ച സേവനമനുഷ്ഠിച്ചു. തദ്ദേശ ഭരണരംഗത്തുനിന്നാണ് ടി.യു. കുരുവിള

ലാലും മമ്മൂട്ടിയും ദിലീപും-സിംഹങ്ങള്‍ കളം വിട്ടു…. പിന്നെ കണ്ടത് അധികാര വന്യത പുകയുന്ന ‘അമ്മ’: തീരാതെ ചേരിപ്പോര്, ‘അമ്മ’യില്‍ ‘സ്‌നേഹം’ തിരിച്ചെത്തുമോ?

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്) അകത്തളങ്ങളില്‍ പുകയുന്ന ചേരിപ്പോര് പുതിയ തലങ്ങളിലേക്ക്. വെള്ളിത്തിരയിലെ പകിട്ടല്ല, അണിയറയിലെ പടലപ്പിണക്കങ്ങളും വ്യക്തിപരമായ ഈഗോകളുമാണ് സംഘടനയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ അപ്രസക്തമാകുന്ന രീതിയില്‍ ഭിന്നതകള്‍ രൂക്ഷമായതോടെ ‘അമ്മ’യുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തുടര്‍ച്ചയായ വിവാദങ്ങളും ഒന്നിനു പുറകെ ഒന്നായുള്ള രാജിപ്രഖ്യാപനങ്ങളും സംഘടനയുടെ അടിത്തറ ഇളക്കി കഴിഞ്ഞു. തലപ്പത്തുള്ളവരുടെ ഈഗോയും താഴേത്തട്ടിലെ അതൃപ്തിയും ചേര്‍ന്നപ്പോള്‍, ഒരു കാലത്ത് മലയാള സിനിമയെ ഒന്നാകെ നിയന്ത്രിച്ചിരുന്ന സംഘടന ഇന്ന് വഴിമുട്ടിയ

പി.ആർ.ഡി മീഡിയ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായി സി. എഫ്. ദിലീപ് കുമാർ ചുമതലയേറ്റു

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (മീഡിയ റിലേഷൻസ് )ആയി സി എഫ് ദിലീപ് കുമാർ ചുമതലയേറ്റു. വയനാട്,കാസർഗോഡ്,കണ്ണൂർ ജില്ലകളുടെ ചുമതലയുള്ള മേഖല ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു ദിലീപ്കുമാർ. ലോട്ടറി,തൊഴിൽ,വനം എന്നീ വകുപ്പുകളിൽ പി ആർ ഒ എന്നീ നിലകളിലും തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസർ, സെക്രട്ടറിയറ്റിലെ പിആർഡി ആസ്ഥാനത്ത് സർക്കുലേഷൻ ഓഫീസർ, കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് എഡിറ്റർ, സർക്കാരിന്റെ സമകാലിക ജനപഥം മാസികയുടെ

ടൊയോട്ടയുടെ ആദ്യ അർബൻ ക്രൂയിസർ ഇ.വി, എബെല്ല E3 ഇന്ത്യൻ വിപണിയിൽ ; പ്രാരംഭ വില ₹23.6 ലക്ഷം

ബംഗളൂരു : സുസുക്കി ഇ വിറ്റാരയോട് കിട പിടിക്കാനായി തങ്ങളുടെ പുതിയ ഓൾ ഇലക്ട്രിക് എസ്.യു.വി മോഡലായ എബെല്ല ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ടൊയോട്ട. വാഹനത്തിന്റെ ഉയർന്ന വേരിയന്റായ ഇ 3 യുടെ വില മാത്രമാണ് കമ്പനി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 23.60 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. മറ്റ് വേരിയന്റുകളായ ഇ1, ഇ2 എന്നിവയുടെ വില വിവരങ്ങൾ ടൊയോട്ട പിന്നീട് പ്രഖ്യാപിക്കും. ടൊയോട്ട അർബൻ ക്രൂയിസർ എബെല്ലയുടെ ഇ 3 വേരിയന്റിൽ 61

സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു ; ഇന്ന് ഒമ്പത് ജില്ലകൾക്ക് യെല്ലോ അലേർട്ട്

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കൂടുതൽ ഭാഗങ്ങളിലേക്ക് മുന്നേറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് . ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് പ്രവചനം. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ്‌

പിണറായി വിജയന് പുതിയ പ്രസ് സെക്രട്ടറി; മനോഹരൻ മൊറായി ചുമതലയേൽക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് പുതിയ പ്രസ് സെക്രട്ടറി. മുതിർന്ന മാധ്യമ പ്രവർത്തകനായ മനോഹരൻ മൊറായിയാണ് പുതിയ പ്രസ്സ് സെക്രട്ടറി. പിണറായി വിജയൻ മുഖ്യമന്ത്രിയിരിക്കെ പ്രസ്സ് സെക്രട്ടറി ആയിരുന്ന പി എം മനോജിനെ ഒഴിവാക്കിയാണ് മനോഹരൻ മൊറായിയെ നിയമിച്ചിരിക്കുന്നത്. ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ തസ്തികയിൽ നിന്നും വിരമിച്ചയാളാണ് മനോഹരൻ. പി എം മനോജും ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനാണ്. ദേശാഭിമാനിൽ നിന്നും വിരമിച്ചശേഷം കണ്ണൂർ കോടതികളിൽ അഭിഭാഷകൻ ആയി പ്രാക്ടീസ് ചെയ്തു വരുകയായിരുന്നു.

നിയമസഭയിൽ വന്ദേമാതരം അപമാനിക്കപ്പെട്ടു; സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുന്നു: വി. മുരളീധരൻ

തിരുവനന്തപുരം: ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ലെന്ന് ബി ജെ പി യുടെ മുതിർന്ന നേതാവും എം എൽ എ യുമായ വി മുരളീധരൻ. ഈ നടപടി ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്ന് ഫേസ് ബുക്ക്‌ പേജിൽ വി മുരളീധരൻ ചൂണ്ടിക്കാട്ടി. 150 ആം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശൻ സർക്കാർ എന്ന് വ്യക്തം. ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തത്

നവവധുവായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി ; മരണത്തിൽ ആസ്വാഭാവികത ആരോപിച്ച് കുടുംബം

കണ്ണൂര്‍ : തളിപ്പറമ്പിൽ നൃത്താധ്യാപികയായ നവവധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും രമേശന്‍-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയില്‍ താമസക്കാരായിരുന്നു. ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം. സാന്ദ്രതാരയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ് . യുവതിയുടെ മരണത്തിൽ

ഇന്ത്യൻ മാമ്പഴങ്ങൾ വേണ്ട ; ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ജപ്പാൻ

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി ജപ്പാൻ. ഗുണനിലവാരമുള്ള മാമ്പഴങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കയറ്റുമതി വ്യാപാരികൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടാണ് ജപ്പാൻ സർക്കാരിന്റെ പുതിയ തീരുമാനം. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് ജപ്പാൻ താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത് . പഴവർഗ്ഗങ്ങളിൽ കാണപ്പെടുന്ന കീടബാധയും കർശനമായ ഗുണനിലവാര പരിശോധനകളിൽ  പരാജയപ്പെട്ടതുമാണ് പെട്ടെന്നുള്ള ഈ നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്‌. ജപ്പാനിൽ പൊതുവെ മാമ്പഴങ്ങളിൽ കാണപ്പെടുന്ന ‘ഫ്രൂട്ട് ഫ്ലൈ’ (പഴ