തിരുവനന്തപുരം: ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ലെന്ന് ബി ജെ പി യുടെ മുതിർന്ന നേതാവും എം എൽ എ യുമായ വി മുരളീധരൻ. ഈ നടപടി ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്ന് ഫേസ് ബുക്ക് പേജിൽ വി മുരളീധരൻ ചൂണ്ടിക്കാട്ടി.
150 ആം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശൻ സർക്കാർ എന്ന് വ്യക്തം.
ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ മുരളീധരൻ എടുത്തുകാട്ടി.
എഫ്.സി.ആര്.എ കുരുക്കഴിക്കാന്‍ ‘മൈക്രോ മൈനോറിറ്റി’ തന്ത്രം; ക്രൈസ്തവരെ അനുനയിപ്പിക്കാന്‍ ബിജെപി; മോദിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രഖ്യാപനമുണ്ടാകുമോ?
1896ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച ‘വന്ദേമാതര’ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശൻ വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊണ്ടാണ് മുരളീധരൻ ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.


ഉദ്യോഗസ്ഥരില്‍ പലരും കേന്ദ്ര- സംസ്ഥാന ഡെപ്യുട്ടേഷനില്‍; ഐ എ എസില്‍ 78 ഒഴിവ്; ഐ പി എസില്‍ 26 ഉം ഐ എഫ് എസില്‍ 31 ഒഴിവുകളും; സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ ഇന്‍ ചാര്‍ജ് ഭരണം





