തിരുവനന്തപുരം: കേരളത്തില്‍ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായി കര്‍ണാടക പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം (ഇന്റലിജന്‍സ്) റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സംസ്ഥാനത്തിന് വലിയ നാണക്കേടായി മാറുന്നു. ചടങ്ങില്‍ പങ്കെടുത്ത കര്‍ണാടകയുടെ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള വി.വി.ഐ.പി.കള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ കേരള പോലീസ് പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. കേരളത്തിന് കടുത്ത നാണക്കേടുണ്ടാക്കുന്ന ഈ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് നേരത്തെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും സംസ്ഥാന സര്‍ക്കാരിനെ നേരിട്ട് അതൃപ്തി
തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണക്കേസില്‍ കുറ്റപത്രം അതിവേഗം സമര്‍പ്പിക്കാന്‍ പോലീസിന്റെ ഊര്‍ജ്ജിത നീക്കം. കേസില്‍ കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിച്ച് പ്രതികളുടെ ജാമ്യം പൂര്‍ണ്ണമായും തടയുകയും വിചാരണ നടപടികളിലേക്ക് കടക്കുകയുമാണ് പോലീസിന്റെ ലക്ഷ്യം. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ അറസ്റ്റിലാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേസില്‍ ഇതുവരെ മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ 25 പേരാണ് പിടിയിലായിട്ടുള്ളത്. അതിനിടെ, കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ച് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും സംഘവും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ അറസ്റ്റുണ്ടാകില്ലെന്ന് സൂചന. കേസില്‍ നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, കോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷമേ അറസ്റ്റിലേക്ക് കടക്കൂ എന്നാണ് പുതിയ വിവരം. ഇതിനിടെ, അറസ്റ്റ് ഭയന്ന് മുഖ്യമന്ത്രിയുടെ
തിരുവനന്തപുരം: പാര്‍ട്ടിയെയും മുന്‍ സര്‍ക്കാരിനെയും ഒരേപോലെ പ്രതിരോധത്തിലാക്കി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ഇ.ഡി. റെയ്ഡും അന്വേഷണവും വന്‍ രാഷ്ട്രീയ കൊടുങ്കാറ്റായി തുടരുമ്പോള്‍, സി.പി.എമ്മിനുള്ളില്‍ ആഭ്യന്തര ചലനങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടിയപ്പോള്‍ പാര്‍ട്ടി കൈക്കൊണ്ട കടുത്ത നിലപാടും, ഇപ്പോള്‍ വീണാ വിജയന് പാര്‍ട്ടി നല്‍കുന്ന അമിത സംരക്ഷണവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഒരു വിഭാഗം നേതാക്കളും അണികളും പരസ്യമായി ചര്‍ച്ചയാക്കുന്നത്.
തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്റെ മരണം ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അഖില, ഇവരുടെ കൂടെ താമസിക്കുന്ന പങ്കാളിയും ഡ്രൈവറുമായ അഷ്‌കര്‍ എന്നിവരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരത്തില്‍ ജനനേന്ദ്രിയത്തിലും കാല്‍പാദങ്ങളിലും ഉള്‍പ്പെടെ മരണകാരണമായ മര്‍ദനങ്ങള്‍ അടക്കം 51 മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയത്. കേരള മനസ്സാക്ഷിയെ അപ്പാടെ ഉലയ്ക്കുന്ന അതിക്രൂരമായ വിവരങ്ങളാണ് ഈ കുരുന്നിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്ടു വര്‍ഷം മുന്‍പ്, അഖില
തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) സ്വതന്ത്ര കടമെടുപ്പ് ശൈലിക്ക് പൂര്‍ണ്ണമായി വിരാമമിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇനി മുതല്‍ കിഫ്ബിക്ക് സ്വന്തം നിലയില്‍ വിദേശ ലോണുകള്‍ എടുക്കാനോ കടപത്രങ്ങള്‍ പുറപ്പെടുവിക്കാനോ അനുമതിയുണ്ടാകില്ല. പകരം വികസന പദ്ധതികള്‍ക്കുള്ള ധനസമാഹരണവും നിര്‍വ്വഹണവും പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നേരിട്ടുള്ള നയപരമായ തീരുമാനങ്ങള്‍ക്ക് കീഴിലാക്കും. സ്ഥാപനത്തെ ഒരു ‘സ്വതന്ത്ര സാമ്രാജ്യം’ പോലെ കൊണ്ടുനടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നിലപാടുകളുമായി തിളങ്ങിയ തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍) തപോഷ് ബസുമതാരി ഐ.പി.എസ്. ഇനി ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് (എന്‍.ഐ.എ.). എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ അതിവേഗം നിയമത്തിനു മുന്നിലെത്തിച്ച് മികച്ച കരിയര്‍ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച ഈ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥനെ എന്‍.ഐ.എ.യിലേക്ക് വിടുതല്‍ ചെയ്യാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗികമായി അനുമതി നല്‍കി. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ രാജ്യസുരക്ഷ മുന്‍ഗണനയുള്ള
തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത ചരിത്രത്തെ പുതിയൊരു യുഗത്തിലേക്ക് നയിക്കാന്‍ പോകുന്ന അതിവേഗ റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ സമര്‍പ്പിച്ചു. പദ്ധതിയുടെ അണിയറശില്പിയായ മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് രൂപരേഖ കൈമാറി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ച് നടന്ന നിര്‍ണ്ണായക കൂടിക്കാഴ്ചയിലാണ് അദ്ദേഹം പദ്ധതിയുടെ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഇടത് സര്‍ക്കാര്‍ വിഭാവനം ചെയ്ത കെ-റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി ജനരോഷത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും ഉപേക്ഷിച്ച പശ്ചാത്തലത്തിലാണ്, പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷമില്ലാത്ത പുതിയൊരു പദ്ധതിയുമായി
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള സദസ്സ് യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ കോടതിയിൽനിന്നും ജാമ്യമെടുക്കാനുള്ള പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ ‘പോലീസ് ബുദ്ധി’ പോലീസ് തന്നെ പൊളിച്ചു. പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യാശ്രമത്തിനുള്ള കുറ്റംകൂടി ചുമത്തി കേസന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ജാമ്യമില്ലാ കുറ്റമാണിത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് എ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് കോടതി ഉത്തരവ് പ്രകാരം കേസിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ വില നാളെ മുതൽ നിലവിൽ വരും. പാൽ ലിറ്ററിന് നാല് രൂപയുടെ വർദ്ധനവാണ് മിൽമ വരുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ തൈരിന് കിലോഗ്രാമിന് പത്ത് രൂപയും വർദ്ധിക്കും. വരുംദിവസങ്ങളിൽ മിൽമയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും ആനുപാതികമായ വില വർദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. നിലവിൽ വിപണിയിലുള്ള പാൽ കവറുകളിൽ പഴയ വില തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ നിരക്കുകൾ കവറുകളിൽ അച്ചടിച്ച് പുറത്തിറക്കാൻ ഒരു മാസം വരെ സമയമെടുക്കുമെന്ന് മിൽമ അധികൃതർ അറിയിച്ചു.










