കുടുംബബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില നാളെ മുതൽ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ വില നാളെ മുതൽ നിലവിൽ വരും. പാൽ ലിറ്ററിന് നാല് രൂപയുടെ വർദ്ധനവാണ് മിൽമ വരുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ തൈരിന് കിലോഗ്രാമിന് പത്ത് രൂപയും വർദ്ധിക്കും. വരുംദിവസങ്ങളിൽ മിൽമയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും ആനുപാതികമായ വില വർദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. നിലവിൽ വിപണിയിലുള്ള പാൽ കവറുകളിൽ പഴയ വില തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ നിരക്കുകൾ കവറുകളിൽ അച്ചടിച്ച് പുറത്തിറക്കാൻ ഒരു മാസം വരെ സമയമെടുക്കുമെന്ന് മിൽമ അധികൃതർ അറിയിച്ചു.

ക്ഷീരകർഷകർ നേരിടുന്ന കനത്ത ഉൽപ്പാദനച്ചെലവ് പരിഗണിച്ചാണ് ഇപ്പോൾ വില വർദ്ധിപ്പിക്കാൻ മിൽമ തീരുമാനിച്ചത്. വർദ്ധിപ്പിച്ച നാല് രൂപയിൽ 83.75 ശതമാനം തുകയായ 3.35 രൂപ കർഷകർക്ക് നേരിട്ട് നൽകുമെന്ന് മിൽമ അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ ഈ തുക പര്യാപ്തമല്ലെന്നാണ് കർഷകർ വാദിക്കുന്നത്. 2022 ഡിസംബർ ഒന്നിനാണ് മിൽമ ഇതിനുമുമ്പ് അവസാനമായി വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറ് രൂപയുടെ വർദ്ധനവാണ് നടപ്പിലാക്കിയിരുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.