കോഴിക്കോട്: മലപ്പുറം ചെമ്മാട് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സിയുടെ മിന്നല്‍ പരിശോധന നടക്കുന്ന തീവ്രവാദ ബന്ധം സംശയിച്ച്. കേസില്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളും തീവ്രവാദ ആംഗിളുകളും ശക്തമായി സംശയിക്കുന്ന പശ്ചാത്തലത്തിലാണ് എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്ത് അഞ്ച് വടക്കന്‍ ജില്ലകളില്‍ ഒരേസമയം അതിരഹസ്യമായി റെയ്ഡ് ആരംഭിച്ചത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒട്ടനവധി കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ.യുടെ പ്രത്യേക സായുധ സംഘം ഒരേസമയം പരിശോധന നടത്തുന്നത്. തദ്ദേശീയമായ അട്ടിമറി നീക്കങ്ങള്‍ക്കോ ഭീകരവാദ
അടൂര്‍: കഷ്ടപ്പെടുന്നവന്റെയും കണ്ണീരൊഴുക്കുന്നവന്റെയും പക്ഷം നില്‍ക്കേണ്ട മാധ്യമപ്രവര്‍ത്തനത്തെ വെറും പണം തട്ടാനുള്ള ആയുധമാക്കുന്ന കള്ളനാണയങ്ങള്‍ വീണ്ടും സാംസ്‌കാരിക കേരളത്തിന് നാണക്കേടാവുന്നു. പോക്സോ കേസില്‍പ്പെട്ട് സമൂഹമധ്യത്തില്‍ തലയുയര്‍ത്താനാകാതെ നില്‍ക്കുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യൂട്യൂബ് ചാനല്‍ സംഘത്തെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ‘വിസ്മയ ന്യൂസ്’, ‘ശ്രീ വ്‌ലോഗ്’ എന്നീ ഓണ്‍ലൈന്‍ ചാനലുകളുടെ പേരില്‍ ബ്ലാക്ക്മെയിലിങ് നടത്തിയ സംഘമാണ് പിടിയിലായത്. വിസ്മയ ന്യൂസിന്റെ പ്രവര്‍ത്തകരായ അഗ്‌നി, അനീഷ് എന്നിവരാണ് പോലീസിന്റെ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദ്ദേശം നൽകി. തിരുവനന്തപുരം ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം: ഹാപ്പിലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്ന് പതിനാലോളം പേർക്ക് പരിക്കേറ്റ സംഭവം ആർ ഡി ഒ തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പാർക്ക് മാനേജ്മെന്റ്, പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് മുൻകൂർ നോട്ടീസ് നൽകിയ ശേഷം സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കണം. അപകടത്തിനുള്ള കാരണങ്ങൾ, പാർക്കിന് പഞ്ചായത്തിന്റെ ലൈസൻസുണ്ടോ, അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റുണ്ടോ, അപകടത്തിന് ഇരയായവരുടെ വിശദാംശങ്ങൾ, അപകടം
തിരുവനന്തപുരം: കേരള പോലീസ് സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും സ്ഥലംമാറ്റം. പ്രസിഡന്റ് ഡി കെ പൃഥ്വിരാജിന് വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി യായാണ് മാറ്റം.തിരുവനന്തപുരത്തെ സംസ്ഥാന ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ആസ്ഥാന വിഭാഗം ഡിവൈ എസ് പി യായി ജോലിനോക്കിവരികയായിരുന്നു പൃഥ്വിരാജ്. മൂന്ന് ഡിവൈ എസ് പി മാരെക്കൂടി സ്ഥലം മാറ്റിയിട്ടുണ്ട്. കൊല്ലം റൂറൽ നർകോട്ടിക് സെൽ ഡിവൈ എസ് പി ആയിരുന്ന വി ജയചന്ദ്രനാണ് തിരുവനന്തപുരം സിറ്റി കന്റോൺന്മെന്റ്സബ് ഡിവിഷനിലെ
കൊച്ചി: ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് ആഡംബര എസ്.യു.വി.കള്‍ കടത്തുന്ന അന്തര്‍സംസ്ഥാന കള്ളക്കടത്ത് ശൃംഖലയില്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ ജയ്പൂര്‍ സ്വദേശി യഷ് നടത്തിയ തട്ടിപ്പുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിര്‍ത്തി കടത്തി കൊണ്ടുവരുന്ന വണ്ടികള്‍ വിദേശത്തുനിന്നും എല്ലാ നികുതികളും ഒടുക്കി നിയമപരമായി ഇറക്കുമതി ചെയ്തതാണെന്ന് (ലീഗല്‍ ഇംപോര്‍ട്ട്) ഉപഭോക്താക്കളെ വിശ്വസിപ്പിച്ചായിരുന്നു വില്‍പനയെന്ന് കസ്റ്റംസ് കണ്ടെത്തി. ഓരോ കച്ചവടത്തിലും ലക്ഷക്കണക്കിന് രൂപയാണ് ഇരുപത്തിമൂന്നുകാരനായ ഈ ഇടനിലക്കാരന്‍ കമ്മീഷനായി മാത്രം പോക്കറ്റിലാക്കിയത്. വാഹനങ്ങളുടെ കള്ളക്കടത്ത്
തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തനങ്ങളിലും ധനസമാഹരണ രീതികളിലും വന്‍ അഴിച്ചുപണിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നീക്കം. സ്വതന്ത്ര സ്വഭാവം നിയന്ത്രിച്ച് കിഫ്ബിയെ പൂര്‍ണ്ണമായും ധനവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരാനാണ് നീക്കം. വരുമാനം ഉറപ്പുനല്‍കുന്ന പദ്ധതികള്‍ക്ക് മാത്രം ഇനിമുതല്‍ മുന്‍ഗണന നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നയപരമായ തീരുമാനം. കിഫ്ബിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ എങ്ങനെ മാറ്റണമെന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയ്യാറാക്കുന്ന സമിതി തന്നെയാകും കിഫ്ബിയുടെ ബാധ്യതകളും പരിശോധിക്കുക.
ദുബായ്: പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന യുദ്ധമേഘങ്ങള്‍ ഗള്‍ഫ് പ്രവാസികളുടെ യാത്രാസ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന് വിമാന ഇന്ധനവിലയില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ പോക്കറ്റ് ചോര്‍ത്തുമെന്നുറപ്പായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഗോളതലത്തില്‍ വിമാന ഇന്ധനവിലയില്‍ 121 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്‍ (അയാട്ട) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രവാസ ലോകത്തെയാകെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലേക്ക് എത്തിയപ്പോഴാണ് വിമാന ഇന്ധന
വിലങ്ങാട് (കോഴിക്കോട്): വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടുകള്‍ക്കിടയില്‍ പാവപ്പെട്ടവന്റെ കണ്ണീരൊഴുക്കുന്ന ക്രൂരമായ ചതിയുടെ കഥയാണ് കോഴിക്കോട്ടെ മലയോര ഗ്രാമമായ വിലങ്ങാട്ടുനിന്ന് പുറത്തുവരുന്നത്. പ്രമുഖ ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ ആഷിഖ് അബു നിര്‍മിച്ച് മനു ആന്റണി സംവിധാനം ചെയ്യുന്ന ‘അജഃ സുന്ദരി’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രാദേശിക വ്യാപാരികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ സംഭവം കേരളം ഇതുവരെ കേള്‍ക്കാത്ത തരത്തിലുള്ള സിനിമാ തട്ടിപ്പായി മാറിയിരിക്കുന്നു. വഞ്ചിക്കപ്പെട്ടവരില്‍ കാന്‍സര്‍ രോഗികളും വൃക്ക മാറ്റിവെച്ചവരുമായ പാവപ്പെട്ട മനുഷ്യരുണ്ടെന്നത്
തിരുവനന്തപുരം: കേരള പോലീസിലെ 13 പോലീസ് സൂപ്രണ്ട്മാർ നാളെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിട പറയും. ഇതിൽ അഞ്ച് പേർ ഐപിഎസുകാരാണ്. ഐപിഎസ് ലഭിച്ചിട്ടുള്ള എ ഷാനവാസ്, ആർ മഹേഷ്, കെ.എൽ ജോൺകുട്ടി, കെ എസ് ഗോപകുമാർ, കെ വി സന്തോഷ് എന്നിവരാണ് നാളെ സർവീസിൽ നിന്നും വിരമിക്കുന്നത്. നോൺ ഐപിഎസ് എസ്. പി മാരായ കെ പി അബ്ദുൽ റസാഖ്, പി എം പ്രദീപ്, പ്രദീപ് എൻ വെയിൽസ്, ജെ സലിംകുമാർ, സി വിനോദ്, വിനോദ്










