ഇന്ത്യൻ മാമ്പഴങ്ങൾ വേണ്ട ; ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ജപ്പാൻ

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി ജപ്പാൻ. ഗുണനിലവാരമുള്ള മാമ്പഴങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കയറ്റുമതി വ്യാപാരികൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടാണ് ജപ്പാൻ സർക്കാരിന്റെ പുതിയ തീരുമാനം. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് ജപ്പാൻ താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത് . പഴവർഗ്ഗങ്ങളിൽ കാണപ്പെടുന്ന കീടബാധയും കർശനമായ ഗുണനിലവാര പരിശോധനകളിൽ  പരാജയപ്പെട്ടതുമാണ് പെട്ടെന്നുള്ള ഈ നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്‌. ജപ്പാനിൽ പൊതുവെ മാമ്പഴങ്ങളിൽ കാണപ്പെടുന്ന ‘ഫ്രൂട്ട് ഫ്ലൈ’ (പഴ

വിലപിടിപ്പുള്ളതൊന്നും നഷ്ട്ടമായിട്ടില്ല ; റിപ്പോർട്ട്‌ നൽകിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സമിതി

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ മോഷണം സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്ര ഭരണസമിതി. വിലവിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ലെന്ന് വാദിച്ച ഭരണസമിതി, റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. തയാറാക്കിയ റിപ്പോർട്ട്‌ നേരിട്ട് പരിശോധിച്ചെന്നും, റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാരിനെ സമീപിക്കുമെന്നും ഭരണാസമിതി കൂട്ടിച്ചേർത്തു. പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ക്ഷേത്ര ഭരണ സമിതിയോട് മന്ത്രി കെ.മുരളീധരന്‍ വിശദീകരണം തേടിയിരുന്നു. ഇന്‍റലിജന്‍സ് എ.ഡി.ജി.പി പി.വിജയന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ

കൊച്ചി: വിവാദമായ മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) കമ്പനി അപ്പീൽ നൽകി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നും ഇ.ഡിയുടെ തുടരന്വേഷണ നടപടികൾ ഉടനടി തടയണമെന്നും ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് ഹർജിയുമായി സമീപിച്ചിരിക്കുന്നത്. നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും, ഈ സാഹചര്യത്തിൽ മറ്റൊരു കേന്ദ്ര ഏജൻസി നടത്തുന്ന സമാന്തര

ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് 6 തൊഴിലാളികൾ മരിച്ചു

ലഖ്നൗ : ഉത്തർപ്രദേശിൽ ഹാമിർപുരിനു സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് തൊഴിലാളികൾ മരണപ്പെട്ടത് എന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായത്. അപകട സമയത്ത് തൊഴിലാളികളെല്ലാം പാലത്തിന്റെ ഒരു ഭാഗത്ത് ഉറങ്ങുകയായിരുന്നു. പാലം തകർന്നു ഇവരുടെ

‘ഷെയ്ഖ് ഷാജഹാന്‍’ മാതൃകയാകും; ഐ.പി. ബിനുവും സംഘവും അഴിക്കുള്ളില്‍ കഴിയേണ്ടി വരിക വര്‍ഷങ്ങളോ? ഇ.ഡി നിലപാട് കടുപ്പിക്കുന്നു; സി.ബി.ഐ കൂടി എത്തിയാല്‍ കളി മാറും; ബംഗാളില്‍ കേന്ദ്ര ഏജന്‍സിയെ തൊട്ടവര്‍ ഇന്നും ജയിലില്‍; തിരുവനന്തപുരത്തെ ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് വിനയാകും; രാഷ്ട്രീയ സ്വാധീനമുണ്ടെന്ന വാദം ജാമ്യം തടയാന്‍ ആയുധമാക്കാന്‍ പ്രൊസിക്യൂഷന്‍.

തിരുവനന്തപുരം: രാഷ്ട്രീയ വീര്യത്തിന്റെ പേരിലോ ഭരണ സ്വാധീനത്തിന്റെ തണലിലോ കേന്ദ്ര ഏജന്‍സികള്‍ക്ക് നേരെ കൈയോങ്ങുന്നത് എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതാണ് തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ മര്‍ദ്ദനം. സി.പി.എം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഐ.പി. ബിനു ഉള്‍പ്പെടെ പത്തൊന്‍പതോളം പേര്‍ പ്രതിക്കൂട്ടിലായ ഈ കേസില്‍, പ്രതികള്‍ക്ക് അടുത്ത കാലത്തൊന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന സൂചനകളാണ് നിയമവിദഗ്ധര്‍ നല്‍കുന്നത്. തെരുവില്‍ കാട്ടിയ ആവേശം നിയമത്തിന്റെ വഴിയിലേക്ക് വരുമ്പോള്‍ പ്രതികള്‍ വര്‍ഷങ്ങളോളം അഴിക്കുള്ളില്‍ കഴിയേണ്ടി വരുമോ എന്ന

നവീന്‍ ബാബു മരണം: സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; മഞ്ജുഷയോട് ‘നിങ്ങളുടെ തീരുമാനമാണ് സര്‍ക്കാരിന്റേത്’ എന്ന് വി.ഡി. സതീശന്‍; കണ്ണൂരിലെ സി.പി.എം. നേതൃത്വത്തിന് നെഞ്ചിടിപ്പ്; നവീന്‍ ബാബുവിന്റെ കുടുംബവുമായി മുഖ്യമന്ത്രിയുടെ അതിനിര്‍ണ്ണായക കൂടിക്കാഴ്ച; പി.പി. ദിവ്യയ്ക്ക് കടുത്ത തിരിച്ചടിയാകും; വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ബ്യൂറോയ്ക്ക് (സി.ബി.ഐ.) കൈമാറാന്‍ ഭരണതലത്തില്‍ അടിയന്തിര തീരുമാനം. നിയമസഭാ മന്ദിരത്തില്‍ വെച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ടുള്ള അതിവേഗ ഉത്തരവിന് വഴിതുറന്നത്. ‘നിങ്ങളുടെ കുടുംബത്തിന്റെ തീരുമാനമാണ് ഈ സര്‍ക്കാരിന്റെ തീരുമാനം’ എന്ന് മുഖ്യമന്ത്രി മഞ്ജുഷയ്ക്ക് നേരിട്ട് ഉറപ്പ് നല്‍കുകയായിരുന്നു. ഭരണമാറ്റത്തിന് ശേഷം

കെ-ടെറ്റ് പാസാകാത്തവര്‍ പുറത്തേക്ക് തന്നെ; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി; പരീക്ഷ എഴുതാന്‍ ഒരു വര്‍ഷം കൂടി ഇളവ്

ന്യൂഡല്‍ഹി: കേരളത്തിലെ സ്‌കൂള്‍ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും അതീവ നിര്‍ണ്ണായകമായ വഴിത്തിരിവ്. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET) യോഗ്യത നേടാത്ത സ്‌കൂള്‍ അധ്യാപകരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന മുന്‍ വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പൂര്‍ണ്ണമായും തള്ളി. അതേസമയം, നിലവില്‍ സര്‍വീസിലുള്ള അധ്യാപകര്‍ക്ക് ആശ്വാസമായി പരീക്ഷ പാസാകാനുള്ള സമയപരിധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കോടതി ഉയര്‍ത്തി നല്‍കിയിട്ടുണ്ട്. അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ളതുപോലെ, ചേംബറിന് പകരം തുറന്ന കോടതിയില്‍ വിശദമായ

പുകയുന്ന ‘അമ്മ’; അന്‍സിബയുടെ പരാതിയില്‍ പുതിയ കനലുകള്‍; വിട്ടുവീഴ്ചയില്ലാതെ ശ്വേതാ മേനോനും എക്‌സിക്യൂട്ടീവും; ആഭ്യന്തരകലഹം തെരുവിലേക്ക്?

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’  വീണ്ടും കടുത്ത ആഭ്യന്തര കലഹങ്ങളിലേക്കും പരസ്യമായ ചേരിതിരിവുകളിലേക്കും നീങ്ങുന്നു. നടി അന്‍സിബ ഹസ്സന്‍ ഉന്നയിച്ച ഗുരുതരമായ പരാതികളും അതിന്മേല്‍ സംഘടന സ്വീകരിക്കുന്ന നിലപാടുകളുമാണ് താരസംഘടനയെ പുതിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. വിഷയത്തില്‍ ഇനി പരസ്യ പ്രതികരണത്തിനില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ വ്യക്തമാക്കിയെങ്കിലും, സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങള്‍ അത്രപെട്ടെന്ന് അടങ്ങുന്നതല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ തീര്‍ക്കുമെന്ന ഔദ്യോഗിക നിലപാടിലാണ് നേതൃത്വമെങ്കിലും അണിയറയില്‍ തര്‍ക്കങ്ങള്‍ മുറുകുകയാണ്. നടി അന്‍സിബ ഹസ്സന്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പാലങ്ങാട് ഹിദായത്തുല്‍ സോബിയാന്‍ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് ഷെരീഫാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത് . ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലൈംഗിക ഉദ്ദേശത്തോടെ പതിനാലുകാരിയായ പെൺകുട്ടിയെ പ്രതി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുമായിരുന്നു. രണ്ടുതവണയാണ് ഇയാൾ വിദ്യാർഥിനിയെ അതിക്രമത്തിന് ഇരയാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ മദ്രസയ്ക്കുള്ളിലെ നിസ്‌കാര മുറിയില്‍ വച്ചായിരുന്നു ആദ്യ അതിക്രമം. ഇതിന് ശേഷവും

ഇറാന്‍ സൈനിക താവളത്തിന് നേരെ യുഎസ് വ്യോമാക്രമണം; സമാധാന കരാര്‍ വാര്‍ത്തകള്‍ തള്ളി ട്രംപ്; മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി ശക്തം

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക താവളത്തിന് നേരെ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരിക്കുന്നു. പ്രദേശത്തെ അമേരിക്കന്‍ സൈന്യത്തിനും അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്കും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നു എന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അടിയന്തര തിരിച്ചടി നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മേഖലയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് യുഎസിന്റെ പുതിയ സൈനിക നീക്കമുണ്ടായിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിന് സമീപം ഭീഷണിയുയര്‍ത്തിയ ഇറാന്റെ നാല് ആക്രമണ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും, അഞ്ചാമത്തെ ഡ്രോണ്‍ വിക്ഷേപിക്കാന്‍ തയ്യാറെടുത്ത