തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ മോഷണം സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്ര ഭരണസമിതി. വിലവിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ലെന്ന് വാദിച്ച ഭരണസമിതി, റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. തയാറാക്കിയ റിപ്പോർട്ട് നേരിട്ട് പരിശോധിച്ചെന്നും, റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാരിനെ സമീപിക്കുമെന്നും ഭരണാസമിതി കൂട്ടിച്ചേർത്തു.
പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ക്ഷേത്ര ഭരണ സമിതിയോട് മന്ത്രി കെ.മുരളീധരന് വിശദീകരണം തേടിയിരുന്നു. ഇന്റലിജന്‍സ് എ.ഡി.ജി.പി പി.വിജയന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കാണാതായതായി ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് അയച്ചത് . ഈ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു . ഇതിന് പിന്നാലെ റിപ്പോര്‍ട്ടിലെ ആരോപണണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും കാട്ടി ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസര്‍ പത്രക്കുറിപ്പും ഇറക്കിയിരുന്നു.
ഡോ. വന്ദന ദാസ് കൊലക്കേസ്:”എന്റെ മകൾ അനുഭവിച്ച വേദന അവനും അറിയണം” വന്ദനയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ


സി.ജെ. റോയിയുടെ മരണം; ഐടി ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്! സമ്മര്‍ദ്ദം ചെലുത്തിയതിന് തെളിവില്ലെന്ന് എസ്.ഐ.ടി;





