ജീവനോടെ പുഴുവരിക്കുന്ന മെഡിക്കല്‍ കോളേജ്! തലസ്ഥാനത്ത് രോഗിക്ക് നേരെ ക്രൂരമായ അനാസ്ഥ; ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അടിയന്തരമായി ഇടപെടണം; ‘കേരള മോഡല്‍’ അഴിച്ചുപണിയാന്‍ സമയമായില്ലേ? തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ വരെ വാഴ്ത്തപ്പെടുന്ന കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് തലസ്ഥാനത്തെ മെഡിക്കല്‍ കോളേജില്‍ നിന്ന് വീണ്ടും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. ശസ്ത്രക്രിയ കഴിഞ്ഞ് അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) വച്ച് രോഗിയുടെ കാലില്‍ പുഴു അരിച്ച സംഭവം മെഡിക്കല്‍ കോളേജിന്റെ നാഥനില്ലാ കളരിയാണ് തുറന്നുകാട്ടുന്നത്. പുതിയ ആരോഗ്യമന്ത്രിയായി ചുമതലയേറ്റ കെ. മുരളീധരന്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ഏക

ഫയല്‍ വിഴുങ്ങി സിംഹാസനങ്ങള്‍; നവീന്‍ ബാബുവിന്റെ മരണം അട്ടിമറിക്കാന്‍ വന്‍സ്രാവുകളുടെ കൂട്ടുകെട്ട്; അപ്രത്യക്ഷമായത് പങ്കാളിത്തക്കരാര്‍; സി.ബി.ഐക്ക് മുന്നില്‍ കടമ്പകളേറെ

പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വില്ലന്മാര്‍ ആരാണ്? നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഭരണസിരാകേന്ദ്രങ്ങളില്‍ ഇരുന്ന് ചരടുവലിക്കുന്ന ആ അദൃശ്യശക്തികളെ കണ്ടെത്താന്‍ ഇനിയെങ്കിലും നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമോ? കേസില്‍ അതീവ നിര്‍ണ്ണായകമാകേണ്ടിയിരുന്ന പങ്കാളിത്തക്കരാര്‍ (പാര്‍ട്ടണര്‍ഷിപ്പ് ഡീഡ്) ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായത് വന്‍ സ്രാവുകളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. കേസ് സി.ബി.ഐക്ക് വിട്ടാലും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൂലം തെളിവുകള്‍ അവശേഷിക്കുമോ എന്ന ആശങ്കയിലാണ് പൊതുസമൂഹം. ഒരു ജനകീയനും സത്യസന്ധനുമായ ഉദ്യോഗസ്ഥന്റെ ജീവനെടുത്ത സംഭവത്തില്‍ ഉയര്‍ന്നുവന്ന പുകമറ

ഇറ്റലിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത, തീരദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

റോം: തെക്കൻ ഇറ്റലിയുടെ തീരപ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇറ്റലിയുടെ തെക്കൻ കാലാബ്രിയ തീരത്ത് ഉണ്ടായ ഈ ഭൂകമ്പത്തിന് റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. കടലിനടിയിൽ ഏകദേശം 250 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയതെന്ന് ഇറ്റലിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജി വ്യക്തമാക്കി. തീരക്കടലിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് തെക്കൻ ഇറ്റലിയിലെ നിരവധി പ്രവിശ്യകളിൽ ശക്തമായ പ്രകമ്പനം ഉണ്ടായി. കാലാബ്രിയയ്ക്ക് പുറമെ സിസിലി, കാമ്പാനിയ, പുഗ്ലിയ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും

ഡെപ്യൂട്ടി സ്പീക്കർ ആര്? വോട്ടെടുപ്പ് ഇന്ന്; നന്ദിപ്രമേയ ചർച്ചയിൽ സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് സഭ ഇന്ന് തുടക്കം കുറിക്കും. അതോടൊപ്പം തന്നെ നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. യുഡിഎഫ് മുന്നണിയുടെ സ്ഥാനാർത്ഥിയായി അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാനും എൽഡിഎഫ് സ്ഥാനാർത്ഥിയായി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനുമാണ് ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് മത്സരരംഗത്തുള്ളത്. സഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ശക്തമായ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് ഈ നന്ദിപ്രമേയ ചർച്ച വഴിവെക്കും. സംസ്ഥാനത്ത് നിലനിൽക്കുന്ന സമകാലിക പ്രാധാന്യമുള്ള ഏതെങ്കിലും പ്രധാന

മലേഷ്യയിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം

ക്വാലാലംപൂര്‍ : രാജ്യത്ത് ചെറിയ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി മലേഷ്യേന്‍ സര്‍ക്കാര്‍. 16 വയസിനു താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയയിൽ അക്കൗണ്ട് തുറക്കുന്നതു തടയാനുള്ള പുതിയ നിയമം തിങ്കളാഴ്ച മുതല്‍ രാജ്യത്തു നിലവിൽ വന്നു. കുട്ടികളുടെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇനിമുതൽ പ്രായം സ്ഥീരീകരിച്ച ശേഷമേ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറക്കാനാകൂ. പുതിയ നിയമപ്രകാരം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യല്‍

പാർട്ടി വിരുദ്ധ പ്രവർത്തനം ; രണ്ട് എം.എൽ.എമാരെ പുറത്താക്കി തൃണമൂൽ

കൊൽക്കത്ത : പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ രണ്ട് എം.എൽ.എമാരെ പുറത്താക്കി തൃണമൂൽ കോൺഗ്രസ്. എം.എൽ.എമാരായ സന്ദീപൻ സാഹയെയും, ഋത്പ്രത ബാനർജിയെയുമാണ് അച്ചടക്ക നടപടി പ്രകാരം പുറത്താക്കിയത്. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട നോട്ടിസിലാണ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. സംഘടന വിരുദ്ധ പ്രവർ‍ത്തനങ്ങളിൽ ഏർപ്പെട്ടു, പാർട്ടി നേതൃത്വം വിളിച്ച യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ വീഴ്ച സംഭവിച്ചു,  പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

പിണറായി വിജയന്റെ ഡ്രൈവറെ പോലീസ് കഴുത്തിന് പിടിച്ചു തള്ളി; ഡിജിപിക്ക് പരാതി നൽകി അനൂപ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവറെ പോലീസ് മർദ്ധിച്ചതായി പരാതി. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിലെ ജീവനക്കാരനായ പി കെ അനൂപ് ആണ് പരാതിക്കാരൻ.  കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലുമണിക്കാണ് സംഭവമെന്ന് അനൂപ് പറയുന്നു. തിരുവനന്തപുരം -മംഗലപുരം വന്ദേഭാരത് എക്സ്പ്രസിൽ പോകുന്നതിനായി പിണറായി വിജയനെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത് അനൂപ് ആണ്. കെ.എൽ 01 സി ആർ 4291 നമ്പർ കാറാണ് ഉപയോഗിച്ചത്. പിണറായി

പാറ്റകള്‍ തെരുവില്‍ പ്രതിഷേധത്തിന്; ഇന്ത്യന്‍ രാഷ്ട്രീയം മാറിമറിയുമോ? വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഡല്‍ഹിയില്‍ വന്‍ പോരാട്ടത്തിന് കോക്രോച്ച് ജനതാ പാര്‍ട്ടി; സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ജൂണ്‍ 6-ന് ഇന്ത്യയിലേക്ക്; ഡിജിറ്റല്‍ ഇടങ്ങളില്‍ നിന്ന് തെരുവിലേക്ക് പടരുന്ന യുവജനരോഷം; പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ‘കോക്രോച്ച്’ വിപ്ലവം; ജന്തര്‍ മന്തര്‍ സാക്ഷിയാകാന്‍ പോകുന്നത് സമാനതകളില്ലാത്ത പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മകളിലൂടെ അതിവേഗം സ്വാധീനമുറപ്പിച്ച ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സി.ജെ.പി) ഡിജിറ്റല്‍ ലോകത്ത് നിന്ന് തെരുവിലേക്ക് ഇറങ്ങുന്നു. പരീക്ഷാ നടത്തിപ്പിലെ തുടര്‍ച്ചയായ പരാജയങ്ങളിലും ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിനാണ് പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഡിജിറ്റല്‍ ലോകത്തെ പ്രമുഖ മുഖവുമായ അഭിജീത് ദിപ്‌കെ പ്രക്ഷോഭങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കാനായി ജൂണ്‍ 6-ന് ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന്

ഗള്‍ഫ് മേഖലയിലെ 8 രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടിച്ചു; കോടിക്കണക്കിന് ഡോളറിന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും തകര്‍ത്തു; യുഎസ് ഉപഗ്രഹ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും വെളിപ്പെടുത്തല്‍

ദുബായ്: യുഎസ്-ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയിലെ 20 യുഎസ് സൈനിക താവളങ്ങള്‍ക്ക് ഇറാന്റെ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായി ബിബിസി വെരിഫെയുടെ അന്വേഷണ റിപ്പോര്‍ട്ട്. യുഎസ് ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ എത്രയോ മാരകവും വിപുലവുമാണ് ഇറാന്റെ തിരിച്ചടിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളും വിശകലനം ചെയ്താണ് ബിബിസി ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഫെബ്രുവരി അവസാനം മുതല്‍ മിഡില്‍ ഈസ്റ്റിലെ എട്ട് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തന്ത്രപ്രധാനമായ യുഎസ് സൈനിക കേന്ദ്രങ്ങളെയാണ് ഠലവൃമി ലക്ഷ്യമിട്ടത്. ഇറാന്റെ

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: സുരക്ഷാവീഴ്ചയിൽ കന്റോൺമെന്റ് എസിക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: റയിഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേ റ്റ് (ഇ ഡി )ഉദ്യോഗസ്ഥർക്കെതിരെ സിപിഎം പ്രവർത്തകർ നടത്തിയ ആസൂത്രിത ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി കന്റോൺമെന്റ് പോലീസ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ജി അജയനാഥിനെയാണ് തിരക്കിട്ട് സ്ഥലം മാറ്റിയിരിക്കുന്നത്.  കൊല്ലം റൂറൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരുന്ന വി ജയചന്ദ്രനാണ് പുതിയ കൻന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ. ജി അജയനാഥിനെ സംസ്ഥാന ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ആസ്ഥാന വിഭാഗം ഡിവൈഎസ്പി ആയാണ് മാറ്റിയിട്ടുള്ളത്. മുൻ മുഖ്യമന്ത്രിയും