റോം: തെക്കൻ ഇറ്റലിയുടെ തീരപ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇറ്റലിയുടെ തെക്കൻ കാലാബ്രിയ തീരത്ത് ഉണ്ടായ ഈ ഭൂകമ്പത്തിന് റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. കടലിനടിയിൽ ഏകദേശം 250 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയതെന്ന് ഇറ്റലിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജി വ്യക്തമാക്കി.
അലി ലാറിജാനിയുടെ വധം: കനത്ത വില നൽകേണ്ടി വരുമെന്ന് മുജ്തബ ഖമനേയി; യുദ്ധം പുതിയ തലത്തിലേക്ക്
തീരക്കടലിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് തെക്കൻ ഇറ്റലിയിലെ നിരവധി പ്രവിശ്യകളിൽ ശക്തമായ പ്രകമ്പനം ഉണ്ടായി. കാലാബ്രിയയ്ക്ക് പുറമെ സിസിലി, കാമ്പാനിയ, പുഗ്ലിയ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും ഭൂചലനം അറിഞ്ഞ് പരിഭ്രാന്തരായി.
അതിരാവിലെ ഉണ്ടായ പ്രകമ്പനങ്ങളിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. നിലവിൽ തീരദേശ മേഖലകളിൽ അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.


ഓസ്കാർ 2026: ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രം; പുരസ്കാരപ്പട്ടിക ഇതാ





