ക്വാലാലംപൂര്‍ : രാജ്യത്ത് ചെറിയ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി മലേഷ്യേന്‍ സര്‍ക്കാര്‍. 16 വയസിനു താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയയിൽ അക്കൗണ്ട് തുറക്കുന്നതു തടയാനുള്ള പുതിയ നിയമം തിങ്കളാഴ്ച മുതല്‍ രാജ്യത്തു നിലവിൽ വന്നു. കുട്ടികളുടെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇനിമുതൽ പ്രായം സ്ഥീരീകരിച്ച ശേഷമേ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറക്കാനാകൂ.
പുതിയ നിയമപ്രകാരം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്ന സംവിധാനങ്ങള്‍ നടപ്പാക്കേണ്ടി വരും. കൂടാതെ, 16 വയസിൽ താഴെയുള്ളവര്‍ക്ക് അക്കൗണ്ടുകള്‍ നിർമ്മിക്കാൻ അനുമതി നൽകരുതെന്നും നിര്‍ദേശമുണ്ട്. കുറഞ്ഞത് 80 ലക്ഷം ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമുകള്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് 10 മില്യണ്‍ റിംഗിറ്റ് (ഇരുപത്തിമൂന്ന് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) വരെ പിഴ ചുമത്തും. എന്നാല്‍ കുട്ടികള്‍ വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് നിയമത്തെ മറികടക്കാൻ ശ്രമിച്ചാൽ, രക്ഷകർത്താക്കൾക്കെതിരെ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളെ ഹാനികരമായ ഉള്ളടക്കങ്ങളില്‍ നിന്നും സൈബര്‍ ബുള്ളിയിംഗില്‍ നിന്നും അമിത സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിന്നും സംരക്ഷിക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, നിര്‍ബന്ധിത പ്രായപരിശോധന സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്ക ചില മനുഷ്യാവകാശ സംഘടനകളും വിദഗ്ധരും ഉയര്‍ത്തുന്നുണ്ട്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ ആലോചിക്കുന്നതിനിടെയാണ് മലേഷ്യയുടെ പുതിയ നീക്കം.
ഇറാനില്‍ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണം; സ്കൂളിന് നേരെ ഉണ്ടായ ബോംബാക്രമണത്തില്‍ 40 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു


മഡുറോ യുദ്ധക്കപ്പലില്‍ ന്യൂയോര്‍ക്കിലേക്ക്; സിനിമയെ വെല്ലുന്ന സൈനിക നീക്കം; മഡുറോ വീഴുമ്പോള്‍ മാറുന്നത് ലാറ്റിന്‍ അമേരിക്കയുടെ ചരിത്രം; എണ്ണ വിപണി മുതല്‍ യുഎന്‍ വരെ; മഡുറോയുടെ അറസ്റ്റ് മാറ്റിയെഴുതുന്നത് ആഗോള ക്രമം





