കൈക്കൂലി കേസിൽ ഒളിവിലായിരുന്ന മുൻ ദേവികുളം ബി.ഡി.ഒ വിജിലൻസ് പിടിയിൽ; ജയിലിലടച്ചു

തിരുവനന്തപുരം: കൈക്കൂലി കേസില്‍ കോടതി വിധിച്ച ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ദേവികുളം മുൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ എം.ജി. അജയകുമാര്‍ നെയാണ് ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഇന്ന് അറസ്റ്റ് ചെയ്തത്. കൈക്കൂലി കേസിലെ ശിക്ഷാ വിധിക്കെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിട്ടും ശിക്ഷ അനുഭവിക്കുന്നതിന് വിജിലന്‍സ് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. ഇടുക്കി പൂപ്പാറ സ്വദേശിയുടെ  ഭാര്യയുടെ പേരില്‍ ഭവന നിര്‍മ്മാണ പദ്ധതിക്കായി

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം

കോഴിക്കോട് : കാലവർഷം കനക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം.എസ് മാധവിക്കുട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് നടപടി. കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ സികെ കാസിം എംൽഎ, കോഴിക്കോട്, വയനാട്

പരീക്ഷാ നടത്തിപ്പിലെ വീഴ്ച്ച ; ചെയർമാനേയും, സെക്രട്ടറിയെയും മാറ്റി സി.ബി.എസ്.ഇ

ന്യൂഡൽഹി : സി.ബി.എസ്‌‌.ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്‌ചയിൽ മുഖം രക്ഷിക്കൽ നടപടിയുമായി കേന്ദ്ര സർക്കാർ‌. സി.ബി.എസ്‌.ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻശു ഗുപ്‌തയെയും പദവികളിൽ നിന്ന് നീക്കം ചെയ്തു. പ്രധാന മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ഓൺ സ്‌ക്രീൻ മാർക്കിംഗ് സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അന്വേഷിക്കാൻ ഏകാംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കപാസിറ്റി ബിൽഡിംഗ് കമ്മിഷൻ ചെയർപേഴ്‌സണായ എസ് രാധാ ചൗഹാൻ അന്വേഷണം പൂർത്തിയാക്കും. ഇക്കൊല്ലമാണ് പൂർണമായും ഡിജിറ്റൽ ഓൺ‌സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്‌എം) രീതിയിലേക്ക് മാറാൻ സിബിഎസ്‌ഇ

ക്ഷേത്രപരിസരങ്ങൾ ഇനി ഹരിതാഭമാകും; ‘ദേവാരണ്യം’ പദ്ധതിക്ക് ജൂൺ അഞ്ചിന് തുടക്കം

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരിസരം ഹരിതാഭമാക്കാൻ പദ്ധതിയുമായി ദേവസ്വം വകുപ്പ്. ‘ദേവാരണ്യം’ എന്ന് പേരിലുള്ള പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കമാകും. വിവിധ ദേവസ്വം ബോർഡുകളുടെയും ക്ഷേത്രോപദേശക സമിതികളുടെയും വനംവകുപ്പിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെയാകും പദ്ധതി നടത്തിപ്പ്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്ക് കീഴിലുള്ള 3087 ക്ഷേത്രങ്ങളിലും പദ്ധതി നടപ്പിലാക്കും. ഒരുവർഷം കൊണ്ട് ഒരു ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷേത്രപരിസരങ്ങളിൽ തെച്ചി, അരളി തുടങ്ങിയ ചെടികൾ നട്ട് പരിപാലിക്കും. അരയാൽ,

സംസ്ഥാന പോലീസ് സേനയില്‍ അഴിച്ചുപണി; എസ്.പി, അഡീഷണല്‍ എസ്.പി, ഡിവൈ.എസ്.പി കേഡറുകളില്‍ നിയമനവും പ്രൊമോഷനും

kerala police bolero geep

തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പില്‍ വിപുലമായ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സൂപ്രണ്ട് ഓഫ് പോലീസ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈ.എസ്.പി) എന്നീ വിഭാഗങ്ങളിലാണ് പുതിയ പ്രൊമോഷനുകളും നിയമനങ്ങളും നടത്തിയത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കേഡറില്‍ നിന്നുള്ള മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് എസ്.പി കേഡറിലേക്ക് സ്ഥിരമായി പ്രൊമോഷന്‍ നല്‍കിയിരിക്കുന്നത്. കോഴിക്കോട് റൂറല്‍ ഇക്കണോമിക് ഒഫന്‍സ് വിംഗില്‍ ജോലി ചെയ്തിരുന്ന സജേഷ് വാഴവളപ്പിലിനെ തൃശൂര്‍ റേഞ്ച് അഡീഷണല്‍

കൂടരഞ്ഞി ഇരട്ടക്കൊല ; 40 കൊല്ലങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. 1986-ല്‍  കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്നാണ് തിരുവമ്പാടി പോലീസിന്റെ കണ്ടെത്തൽ. ലൈംഗികമായി ഉപദ്രവിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി മുഹമ്മദലിയുടെ മൊഴി. കഴിഞ്ഞ വര്‍ഷമാണ് പ്രതി സ്റ്റേഷനിലെത്തി രണ്ട് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത്. പക്ഷേ,അന്ന് കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിരുന്നില്ല. 1986, 1989 വര്‍ഷങ്ങളിലായി രണ്ടു പേരെ കൊലപ്പെടുത്തി എന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തല്‍. കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ

സൈബർ അധിക്ഷേപവും, സ്ത്രീത്വത്തെ അപമാനിക്കലും ; ടിനി ടോമിനെതിരെ പരാതി നൽകി അൻസിബ ഹസൻ

കൊച്ചി : സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി നടി അന്‍സിബ ഹസന്‍. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വര്‍ഗീയ അധിക്ഷേപങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടിയുടെ പരാതി. കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് അന്‍സിബ പരാതി നല്‍കിയത്. താരസംഘടനയായ എഎംഎംഎയില്‍ താന്‍ ഉന്നയിച്ച ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതെന്ന് അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു. എഎംഎംഎ ജോയിന്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചതിനു ശേഷമായിരുന്നു അന്‍സിബ

ബലാത്സംഗക്കേസ് പ്രതിയുടെ കൈകാലുകൾ വെട്ടണം ; വിവാദ പരാമർശവുമായി ഹൈക്കോടതി

ബംഗളൂരു : ബലാത്സംഗം  തടയാൻ പ്രതിയുടെ കൈയ്യും കാലും വെട്ടിമാറ്റണമെന്ന വിവാദ പരാർശവുമായി ക‌ർണാടക ഹൈക്കോടതി. ഗൾഫ് രാജ്യങ്ങളിലേതു പോലെയുള്ള കർശനമായ ശിക്ഷകൾ വേണമെന്നാണ് ജസ്റ്റിസ് ആർ നടരാജ് പറഞ്ഞത്. ബലാത്സംഗക്കേസിൽ 23 കാരനായ എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ജഡ്ജിയുടെ പരാമർശം. രാജ്യത്ത് ഇപ്പോൾ ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത വർധിച്ചു വരികയാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റവാളികൾക്ക് എതിരെ കർശന നടപടികൾ ഇല്ലാത്തതിനാൽ ക്രിമിനൽ നിയമങ്ങൾക്ക് ‘മൂർച്ച നഷ്ടപ്പെട്ടതായി’ ജഡ്ജി പറഞ്ഞത്. അതുകൊണ്ട് ചില

കേരളത്തിൽ നിന്ന് അടുത്ത കേന്ദ്രമന്ത്രി ആര്? ബിജെപി പട്ടികയിൽ സുരേന്ദ്രനും സദാനന്ദൻ മാസ്റ്ററും ഉൾപ്പെടെ നാല് പേർ!

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ പുതിയ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രി കൂടി ഉണ്ടാകാൻ സാധ്യതയേറുന്നു. രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായി തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കെയാണ്, നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടി കരുത്ത് തെളിയിച്ച കേരളത്തിന് കേന്ദ്രത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ ബിജെപി ഒരുങ്ങുന്നത്. സി. സദാനന്ദൻ മാസ്റ്റർ, കെ. സുരേന്ദ്രൻ, അനൂപ് ആന്റണി, അനിൽ ആന്റണി എന്നിവരുടെ പേരുകളാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള

നീറ്റ് – യു.ജി പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കില്ല ; സുപ്രീം കോടതി

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി. വരുന്ന ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത (സി.ബി.ടി) മാതൃകയിലാക്കണമെന്ന പുതിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു . നിലവിലെ സാഹചര്യത്തില്‍ പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെത്തുടര്‍ന്ന് മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ജൂണ്‍ 21-ന് പുനഃപരീക്ഷ നടത്താൻ തീരുമാനം