കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. 1986-ല്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന് ആണെന്നാണ് തിരുവമ്പാടി പോലീസിന്റെ കണ്ടെത്തൽ. ലൈംഗികമായി ഉപദ്രവിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി മുഹമ്മദലിയുടെ മൊഴി.
മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം: വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ്; വിശദീകരണവുമായി മ്യൂസിയം SHO.
കഴിഞ്ഞ വര്‍ഷമാണ് പ്രതി സ്റ്റേഷനിലെത്തി രണ്ട് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത്. പക്ഷേ,അന്ന് കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിരുന്നില്ല. 1986, 1989 വര്‍ഷങ്ങളിലായി രണ്ടു പേരെ കൊലപ്പെടുത്തി എന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തല്‍.
കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണിയാണ് പിന്നീട് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സില്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പോലീസില്‍ മുഹമ്മദലി നല്കിയ മൊഴി. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൂടി കൊന്നതായും മുഹമ്മദലി മൊഴി നല്‍കിയിരുന്നു.


കൈക്കൂലി വാങ്ങിയ താലൂക്ക് സർവേയർക്ക് 3 വർഷം കഠിനതടവ്; മലപ്പുറത്ത് വിജിലൻസ് നടപടി





