കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് കേരളം? സംസ്ഥാന കടം അഞ്ച് ലക്ഷം കോടി കടന്നു; കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം; നിയമസഭയില്‍ അവതരിപ്പിച്ചു; ഖജനാവ് ശൂന്യം; ദൈനംദിന ചെലവുകള്‍ക്കും പ്രതിസന്ധി

തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത അഞ്ച് ലക്ഷം കോടി രൂപ കടന്നതായും മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക മാനേജ്മെന്റിലെ പാകപ്പിഴകള്‍ സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും ധവളപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യു.ഡി.എഫ്. ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അധികാരത്തിലെത്തിയാല്‍ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്നത്. ഇത് മുന്‍നിര്‍ത്തിയാണ് പുതിയ സര്‍ക്കാരിന്റെ ആദ്യ നീക്കം. ധനമന്ത്രിയാണ് സഭയില്‍ ഈ സുപ്രധാന രേഖ

കടലിനടിയിലെ പത്മനാഭസ്വാമി ക്ഷേത്ര ഗുഹകളും പീരങ്കിയുണ്ടകളും! അത്ഭുതക്കാഴ്ചകൾ കണ്ട് അതുല്യ

നമ്മുടെ വീടുകളിൽ തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ എത്തുമ്പോഴോ, അടുക്കളയിൽ ഗ്യാസ് സിലിണ്ടർ എരിയുമ്പോഴോ, വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോഴോ ഇതിനുപിന്നിൽ പ്രവർത്തിച്ച ഒരു മലയാളി പെൺകരുത്തിന്റെ കഥ നമ്മളാരും ഓർക്കാറില്ല. കടലിന്റെ ഇരുളാർന്ന ആഴങ്ങളിൽ ശ്വാസമടക്കിപ്പിടിച്ച് ജോലി ചെയ്യുന്ന ഇരുപത്തിയൊൻപതുകാരിയായ ഒരു പാലക്കാട്ടുകാരിയാണ് ഈ സൗകര്യങ്ങൾക്കെല്ലാം പിന്നിൽ അദൃശ്യ സാന്നിധ്യമായി നിലകൊള്ളുന്നത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിലുള്ള പരുതൂർ ഗ്രാമത്തിലെ കരുവാൻപടിയിൽ ജനിച്ചുവളർന്ന അതുല്യ കെ.വി എന്ന ഈ യുവതി ഇന്ത്യയിലെ ആദ്യത്തെ വനിതാ കൊമേഴ്സ്യൽ ഡൈവർ എന്ന

സംസ്ഥാനത്തിന്റെ സാമ്പത്തിക ധവളപത്രം ഇന്ന് നിയമസഭയിൽ; കടുത്ത പ്രതിസന്ധിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇന്ന് സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും. സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർണ്ണായക നിർദ്ദേശങ്ങളും കൃത്യമായ പരിഹാരമാർഗ്ഗങ്ങളും അടങ്ങുന്നതാണ് ഈ റിപ്പോർട്ട്. ഇന്ന് രാവിലെ എട്ട് മണിക്ക് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെക്കുറിച്ച് കൃത്യമായ പഠനം നടത്തി ഈ റിപ്പോർട്ട് തയ്യാറാക്കിയത്. സെന്റർ

അരുംകൊല!! മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

തിരുവനന്തപുരം : കുടുംബവഴക്കിന്റെ പേരിൽ ഭാര്യയെ മക്കളുടെ മുന്നിലിട്ട് അതിക്രൂരമായി കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തിരുവനന്തപുരം നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഹസീന ബീവിയെയാണ് (36) ഭര്‍ത്താവ് സുരേഷ് (46) കൊലപ്പെടുത്തിയത്. അമ്മയെ അച്ഛന്‍ കൊലപ്പെടുത്തിയ വിവരം പത്താം ക്ലാസില്‍ പഠിക്കുന്ന മകനാണ് പൊലീസിനെ വിളിച്ചറിയിച്ചത്. നാലു മക്കളും ഹസീനയുടെ അമ്മയുമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കഴുകി  വൃത്തിയാക്കി അടുക്കളയിൽ വെച്ച ശേഷമാണ് ഇയാൾ കാറില്‍ കടന്നുകളഞ്ഞത് . ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടുപോയ

യുദ്ധച്ചെലവില്‍ തകര്‍ന്ന് റഷ്യന്‍ സമ്പദ്വ്യവസ്ഥ; അണ്ണാക്കില്‍ ഭയവുമായി ക്രിമിയ; യുക്രെയ്ന്‍ മുന്നേറ്റത്തില്‍ പുടിന് കനത്ത തിരിച്ചടി

മോസ്‌കോ/കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ക്രെംലിന്‍ കൊട്ടാരത്തെയും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെയും കാത്തിരിക്കുന്നത് കനത്ത തിരിച്ചടികളെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. യുക്രെയ്‌നുമായുള്ള തീരാപ്പോരാട്ടം റഷ്യന്‍ സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായ തകര്‍ച്ചയുടെ വക്കിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യയുടെ ധനമന്ത്രാലയവും സെന്‍ട്രല്‍ ബാങ്കും തന്നെ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധമുന്നണിയില്‍ റഷ്യന്‍ സൈന്യത്തിന് വന്‍ ഭൂപ്രദേശം നഷ്ടമാകുന്നതിനൊപ്പം, റഷ്യ പിടിച്ചെടുത്ത ക്രിമിയയില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ പരിഭ്രാന്തരാകരുതെന്ന് ഭരണകൂടത്തിന് ജനങ്ങളോട് പരസ്യമായി അഭ്യര്‍ത്ഥിക്കേണ്ടി വന്നിരിക്കുകയാണ്. പുടിന്റെ യുദ്ധതന്ത്രങ്ങള്‍ക്ക് ഒന്നിനു പുറകെ ഒന്നായി ഏല്‍ക്കുന്ന

‘നീ ജയിലില്‍ പോയേനെ, ഞാന്‍ നിന്റെ —– രക്ഷിക്കുകയാണ്’; നെതന്യാഹുവിനോട് കയര്‍ത്ത് ട്രംപ്; പുകഞ്ഞ് യുഎസ്-ഇസ്രായേല്‍ തര്‍ക്കം

വാഷിംഗ്ടണ്‍/ടെല്‍ അവീവ്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ തിങ്കളാഴ്ച രാത്രി നടന്ന ഫോണ്‍ സംഭാഷണത്തില്‍ കടുത്ത വാഗ്വാദവും അസഭ്യവര്‍ഷവും ഉണ്ടായതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഇറാനുമായി യുഎസ് ചര്‍ച്ച ചെയ്യുന്ന സമാധാന കരാറിന് ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ തടസ്സമാകുന്നു എന്ന ട്രംപിന്റെ കോപമാണ് ഫോണ്‍ കോളില്‍ പൊട്ടിത്തെറിയായി മാറിയത്. ‘നീ എന്താണ് ഈ കാണിക്കുന്നത്? ‘ എന്ന് ചോദിച്ച ട്രംപ്, ‘ഞാനില്ലായിരുന്നെങ്കില്‍

ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം ; 21 മരണം

ന്യൂഡൽഹി : തെക്കൻ ഡൽഹിയിലെ  ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മാളവ്യ നഗറിലുള്ള ഹോട്ടൽ ‘ലെമൺ ഗ്രീൻ’ൽ ആണ് തീപിടിത്തം ഉണ്ടായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് ഡൽഹി ഫയർ സർവീസിന് അപകടം സംബന്ധിച്ച സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹോട്ടലിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന 37 പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . ബേസ്‌മെന്റ് ഉള്‍പ്പടെ അഞ്ച് നിലയുള്ള ഹോട്ടലില്‍

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാന്യത; പ്രതിസന്ധിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുങ്ങിത്താഴുമ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ ജലീല്‍ സഖാവാകുന്നു! വെല്‍ഡണ്‍ ജലീല്‍, വെല്‍ഡണ്‍! ഭാര്യയുമൊത്ത് സിപിഎം അംഗത്വമെടുത്ത് മുന്‍ മന്ത്രി; കെടി ജലീല്‍ അസാധാരണ മാതൃക

മലപ്പുറം: സമകാലിക രാഷ്ട്രീയ രംഗത്ത് സ്വാര്‍ത്ഥതയും അവസരവാദവും മാത്രം മുഖമുദ്രയാക്കിയ നേതാക്കള്‍ക്കിടയില്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രാഷ്ട്രീയ ധാര്‍മ്മികതയുടെയും നെറിവിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് ഡോ. കെ.ടി. ജലീല്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.ഐ.എം ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍, പാര്‍ട്ടിയെ തള്ളിപ്പറയാന്‍ ഒട്ടും മടിക്കാത്ത വലതുപക്ഷ ചേരിയിലേക്ക് വേണമെങ്കില്‍ ജലീലിന് സുഖമായി ചേക്കേറാമായിരുന്നു. മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട് രാഷ്ട്രീയമായി ഒറ്റപ്പെട്ട നാളുകളില്‍ തന്നെ കൈപിടിച്ചുയര്‍ത്തി എം.എല്‍.എയും മന്ത്രിയുമാക്കിയ സി.പി.ഐ.എമ്മിനെ,

ഇന്‍സ്റ്റഗ്രാം സുഹൃത്ത് കാറിലെത്തി തട്ടിക്കൊണ്ടുപോയെന്ന് സംശയം; കോഴിക്കോട് സ്വദേശിയായ 16-കാരിക്കായി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

കോഴിക്കോട്: നഗര പരിധിയില്‍ നിന്നും കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട് സ്വദേശി അയ മെഹ്‌റ (16) യെയാണ് കഴിഞ്ഞ മാസം 15 മുതല്‍ കാണാതായത്. കുട്ടിയെ കണ്ടെത്തണമെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി. മഹേഷ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞ മാസം 15-ന് രാത്രി 10.30 ഓടെ കാറിലെത്തിയ രണ്ടുപേര്‍ വീടിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിന് ലഭിച്ച

‘മധ്യപ്രദേശിലേക്ക് പോയാല്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കാം’; കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: രാജ്യമെങ്ങും ചര്‍ച്ചയായ കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ നിര്‍ണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസില്‍ താല്‍ക്കാലിക ആശ്വാസം നല്‍കുന്ന ഈ വിധി പ്രസ്താവിച്ചത്. തുടര്‍നടപടികള്‍ക്കായി മധ്യപ്രദേശ് കോടതിയെ സമീപിക്കാന്‍ ഫര്‍മാന്‍ ഖാന് ഹൈക്കോടതി ഒരു മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന പെണ്‍കുട്ടിയുടെ