ന്യൂഡൽഹി : തെക്കൻ ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മാളവ്യ നഗറിലുള്ള ഹോട്ടൽ ‘ലെമൺ ഗ്രീൻ’ൽ ആണ് തീപിടിത്തം ഉണ്ടായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് ഡൽഹി ഫയർ സർവീസിന് അപകടം സംബന്ധിച്ച സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹോട്ടലിന്റെ ബേസ്മെന്റിൽ കുടുങ്ങിക്കിടന്ന 37 പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .
ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനിക്കായി തിരച്ചിൽ തുടരുന്നു; മൂന്നാം ദിവസവും ഫലമില്ല
ബേസ്മെന്റ് ഉള്‍പ്പടെ അഞ്ച് നിലയുള്ള ഹോട്ടലില്‍ 25 മുറികള്‍ ഉണ്ടായിരുന്നു. വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര് സംഭവം നടക്കുമ്പോള്‍ ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ 6 റൂമിന് മാത്രമാണ് ഹോട്ടലിന് അനുമതി ഉണ്ടായിരുന്നതെന്നാണ് വിവരം. ബേസ്മെന്റില്‍ ഉള്‍പ്പെട ചട്ടങ്ങള്‍ ലംഘിച്ച് ആളുകളെ താമസിപ്പിച്ചിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ ഇടുങ്ങിയ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാനായില്ല. തീയണക്കാനുള്ള സംവിധാനങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ഹോട്ടലിലേക്കുള്ള ഇടുങ്ങിയ വഴിയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ഹോട്ടലിനുള്ളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ ആരൊക്കെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റ പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാളവ്യ നഗറിലുണ്ടായ ദാരുണമായ അപകടത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഡല്‍ഹി സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
ഡോ.വന്ദന ദാസ് കൊലക്കേസ് ; പ്രതിയുടെ അപ്പീലിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി







