കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ പോലീസും ഭരണകൂടവും ചേര്‍ന്ന് ഒഴുക്കിയ കണ്ണീരത്രയും വ്യാജമായിരുന്നുവെന്നും, അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും വ്യക്തമാക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പിന്നീട് തയ്യാറാക്കിയ എഫ്ഐആറിലോ ഹൈക്കോടതിയില്‍ അടക്കം ഹാജരാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഈ രക്തസാന്നിധ്യത്തെക്കുറിച്ച് ഒരക്ഷരം പോലും പരാമര്‍ശിച്ചിട്ടില്ല. ആന്തരികാവയവങ്ങള്‍ക്ക് യാതൊരുവിധ പരിക്കുകളുമില്ലെന്ന് പോസ്റ്റ്മോര്‍ട്ടം
കണ്ണൂര്‍: സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ അവഗണനാ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ രംഗത്ത്. കോടിയേരിയുടെ കുടുംബം ഇപ്പോഴും സി.പി.എമ്മിന്റെ ഭാഗം തന്നെയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഉയര്‍ന്നുവന്ന വിമര്‍ശനം ആരെക്കുറിച്ചാണെന്ന് കൃത്യമായി അറിഞ്ഞാലേ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കൂ എന്ന വിചിത്രമായ വാദമാണ് ഉയര്‍ത്തുന്നത്. നിലവില്‍ പാര്‍ട്ടിയുടെ മുന്നില്‍ അങ്ങനെ ഒരു വിഷയം വന്നിട്ടില്ലെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമുള്ള തന്റെ രാജി അണ്ണാമലൈ ദേശീയ നേതൃത്വത്തിന് കൈമാറുകയും കേന്ദ്ര നേതൃത്വം അത് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. അണ്ണാമലൈയുടെ രാജി കേന്ദ്രം സ്വീകരിച്ച കാര്യം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അണ്ണാമലൈ പാർട്ടി വിടുമെന്ന തരത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. പുതിയ പ്രഖ്യാപനത്തോടെ
കൊച്ചി: മാസപ്പടി വിവാദത്തിലും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലെ സാമ്പത്തിക ഇടപാടുകളിലും പെട്ട എക്‌സാലോജിക് കമ്പനി ഉടമ വീണാ വിജയന് കനത്ത നിയമ തിരിച്ചടി. ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണത്തെ ചോദ്യം ചെയ്ത് കരിമണല്‍ കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൂര്‍ണ്ണമായും തള്ളി. ഇ സി എന്‍ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ചെന്നൈ : ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അണ്ണാമലൈ രാജിവച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചതായി ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ വ്യക്തമാക്കി. കുറച്ച് നാളുകളായി അണ്ണാമലൈ പാർട്ടി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇന്നത്തെ പ്രഖ്യാപനത്തോടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുക്കമായി. മുൻ ഐപിഎസ് ഓഫീസർ കൂടിയായ കെ. അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ
Latest News, Latest News HD
കേരളത്തെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക തകര്‍ച്ച? ‘ഭായിമാര്‍’ കൂട്ടത്തോടെ നാടുവിടുന്നു, തിരികെ വരാന്‍ താല്പര്യമില്ല; നിര്‍മ്മാണ മേഖല പൂര്‍ണ്ണമായി സ്തംഭനത്തിലേക്ക്; വികസന പദ്ധതികളും സാധാരണക്കാരന്റെ സ്വപ്നങ്ങളും വഴിമുട്ടുന്നുവോ? ‘ഭായിമാര്‍’ മടങ്ങാത്തതിന് പിന്നിലെ കറുത്ത യാഥാര്‍ത്ഥ്യങ്ങള്‍
കൊച്ചി: കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും നിര്‍മ്മാണ മേഖലയുടെയും നട്ടെല്ലായി മാറിയ അതിഥിത്തൊഴിലാളികള്‍ (ഭായിമാര്‍) കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും അതിനുശേഷം തിരികെ വരാതിരിക്കുകയും ചെയ്യുന്നത് സംസ്ഥാനത്തെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ ഈ വിട്ടുനില്‍ക്കലും പ്രാദേശികമായി മലയാളി തൊഴിലാളികളുടെ കടുത്ത ക്ഷാമവും കാരണം കേരളത്തിലെ ചെറുകിട-വന്‍കിട നിര്‍മ്മാണ പ്രവൃത്തികള്‍ പാതിവഴിയില്‍ സ്തംഭിച്ചിരിക്കുകയാണ്. ഇത് സംസ്ഥാനത്തിന്റെ പൊതുവികസനത്തെ മാത്രമല്ല, നിര്‍മ്മാണ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ മലയാളികളുടെ ദൈനംദിന വരുമാനത്തെയും
മലപ്പുറം: മലപ്പുറം കോഹിന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് ദമ്പതികളടക്കം മൂന്ന് പേർ മരണപ്പെട്ടു. തൃശൂർ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന, ഇവരുടെ ബന്ധുവായ ജഹാൻ എന്നിവരാണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. കോഴിക്കോട്ട് നിന്ന് തൃശൂരിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിൽ നിന്ന് ഏറെ ശ്രമപ്പെട്ടാണ് നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് യാത്രക്കാരെ പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ സമീപത്തെ
തിരുവനന്തപുരം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ രംഗത്തെത്തി. നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യമിട്ടാണ് വിനോദിനിയുടെ പരോക്ഷ വിമർശനങ്ങൾ. കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടിയുടെ മുതിർന്ന നേതാക്കൾ തങ്ങളെ പൂർണ്ണമായും കൈവിട്ട മട്ടിലാണ് പെരുമാറുന്നതെന്നും തിരിഞ്ഞുനോക്കാൻ പോലും ആരും തയ്യാറാകുന്നില്ലെന്നും വിനോദിനി തുറന്നടിച്ചു. ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ്
പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തും പമ്പയിലും എൻ എസ് ജി കമാൻഡോകളും കേരള പോലീസ് കമാൻഡോ വിഭാഗവും ജില്ലാ പോലീസും സംയുക്തമായി മോക്ക് ഡ്രിൽ നടത്തി. ഡൽഹിയിൽ നിന്നുള്ള 150 എൻ എസ് ജി കമാൻഡോകൾക്കുപുറമെ കേരള പൊലീസിൻ്റെ കമാൻഡോ വിഭാഗത്തിലെ 30 കമാൻഡോകളും ജില്ലാ പോലീസിൽ നിന്നുള്ള അൻപതോളം പൊലീസ് ഉദ്യോഗസ്ഥരും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദും എൻ എസ് ജിയുടെ ഉന്നത ഉദ്യോഗസ്ഥരും നേതൃത്വം
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സിനിമയുടെ നിർമാണത്തിനായി പ്രതികൾ പണം മുടക്കിയിട്ടില്ലെന്നും സഹനിർമാതാക്കളെ വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ തട്ടിപ്പ് നടത്തിയെന്നതും ഉൾപ്പെടെ നിർമാതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേസിൽ നിർമാതാവും നടനുമായ സൗബിൻ ഷാഹിറടക്കം മൂന്ന് പേരാണ് പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. 1000 പേജുള്ള കുറ്റപത്രത്തിൽ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവരാണ് പ്രതികൾ. കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ, ആസൂത്രിതമായ തട്ടിപ്പാണ്










