ബാധ്യത 5.07 ലക്ഷം കോടി; കേരളം കടുത്ത കടക്കെണിയില്‍; ഞെട്ടിക്കുന്ന വിവരങ്ങളുമായി ധനസ്ഥിതി റിപ്പോര്‍ട്ട്; ധവള പത്രത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം….

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി ധനസ്ഥിതി വിവരിക്കുന്ന പ്രത്യേക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരുമാനമെല്ലാം ദൈനംദിന ചെലവുകള്‍ക്കായി ചോര്‍ന്നുപോകുകയും വായ്പാ പരിധികള്‍ കടന്ന് ട്രഷറി പ്രവര്‍ത്തനം പൂര്‍ണ്ണമായി പ്രതിസന്ധിയിലാകുകയും ചെയ്തതോടെ കേരളം അഭൂതപൂര്‍വ്വമായ സാമ്പത്തിക തകര്‍ച്ചയിലാണെന്ന് ധവളപത്രത്തിലെ വിവരങ്ങള്‍ അടിവരയിടുന്നു. ഖജനാവിലേക്ക് എത്തുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും കടത്തിന്റെ പലിശയും ശമ്പളവും നല്‍കാന്‍ പോലും തികയാത്ത അവസ്ഥയിലാണ്. ചെലവുകള്‍ കൃത്രിമമായി നിയന്ത്രിക്കാന്‍ ജീവനക്കാരുടെയും വിരമിച്ചവരുടെയും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിലൂടെ മാത്രം 48,733 കോടി

പെന്‍ഷന്‍ ബാധ്യത കുറയ്ക്കാന്‍ വിരമിക്കല്‍ പ്രായം കേന്ദ്രത്തിന് സമാനമായി വര്‍ദ്ധിപ്പിക്കണം; ശമ്പള കമ്മീഷന്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്നും ധവളപത്രം

തിരുവനന്തപുരം: സംസ്ഥാന ഗവണ്‍മെന്റിന്റെ ശമ്പള-പെന്‍ഷന്‍ ബാധ്യതകള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ ധവളപത്രത്തില്‍ ശുപാര്‍ശ. വിരമിക്കല്‍ പ്രായം കേന്ദ്ര ഗവണ്‍മെന്റിന് സമാനമായി വര്‍ദ്ധിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് വഴി ഓരോ വര്‍ഷവും ഏകദേശം 6,000 കോടി രൂപയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത് നീട്ടിവെക്കാന്‍ ഗവണ്‍മെന്റിന് സാധിക്കും. ഇത് നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന് വലിയൊരു താല്ക്കാലിക ആശ്വാസമായി മാറും. യുവാക്കളുടെ തൊഴില്‍ സാധ്യതകളെ

നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുകില്‍ അടച്ചുപൂട്ടണം, അല്ലെങ്കില്‍ സ്വകാര്യവല്‍ക്കരിക്കണം; കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന ധവളപത്രം

തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് വലിയ ബാധ്യതയായി മാറിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. തുടര്‍ച്ചയായി നഷ്ടം വരുത്തുന്നതും കാലാനുസൃതമല്ലാത്തതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുകില്‍ അടച്ചുപൂട്ടണം, അല്ലെങ്കില്‍ സ്വകാര്യവല്‍ക്കരിക്കണം എന്ന കടുത്ത നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ സമര്‍പ്പിച്ച ധവളപത്രത്തിലുള്ളത്. അത്തരം നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗശൂന്യമായ വലിയ ഭൂമിയും മറ്റ് ആസ്തികളും വിറ്റഴിച്ച് പണമാക്കുകയോ മറ്റ് ഉല്‍പ്പാദനക്ഷമമായ മേഖലകളില്‍ ഉപയോഗിക്കുകയോ വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴിലാളികളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട്

കിഫ്ബി സ്വതന്ത്രമായി വായ്പയെടുക്കുന്നത് നിര്‍ത്തണം; കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ധവളപത്രം; നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറേക്കാലമായി വികസന പദ്ധതികളുടെ പേരില്‍ വലിയ ചര്‍ച്ചയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തന ശൈലി പാടേ തകിടം മറിക്കാന്‍ ധവളപത്രത്തില്‍ ശക്തമായ ശുപാര്‍ശ. കിഫ്ബിയുടെ വായ്പകള്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കിഫ്ബി ഇനി സ്വതന്ത്രമായി ഉയര്‍ന്ന പലിശയ്ക്ക് പുറത്തുനിന്ന് വായ്പ എടുക്കുന്നത് നിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. വസ്തുതകള്‍ ഇതായിരിക്കെ, കിഫ്ബി പ്രത്യേക സംവിധാനമായി മാറി സ്വന്തം നിലയില്‍ വായ്പയെടുക്കുന്നത് തുടരുന്നത്

ബെവ്‌കോ – സപ്ലൈകോ ലയനത്തിന് ധവളപത്രത്തില്‍ ശുപാര്‍ശ; ലക്ഷ്യം കോര്‍പ്പറേറ്റ് നികുതി ലാഭിക്കലും പൊതുവിപണിയിലെ സജീവ ഇടപെടലും; വി.ഡി. സതീശന്റെ ബജറ്റിലേക്ക് ഉറ്റുനോക്കി കേരളം

തിരുവനന്തപുരം: കടുത്ത കടക്കെണിയില്‍ ഉലയുന്ന കേരളത്തിന്റെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി അത്യപൂര്‍വ്വവും വിപ്ലവകരവുമായ ലയന ഫോര്‍മുലയുമായി സംസ്ഥാന സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറങ്ങി. സംസ്ഥാനത്ത് കോടികളുടെ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബിവറേജസ് കോര്‍പ്പറേഷനെ (ബെവ്‌കോ), കനത്ത നഷ്ടത്തില്‍ കൂപ്പുകുത്തുന്ന സപ്ലൈകോയുമായി ലയിപ്പിക്കണമെന്ന സുപ്രധാന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ സമര്‍പ്പിച്ച ധനസ്ഥിതി വിവര റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെക്കുന്നത്. അണിയറയില്‍ ഇതിനായി വന്‍ നീക്കങ്ങളാണ് നടക്കുന്നത്. ഇത്തരമൊരു ലയനം വഴി സപ്ലൈകോ വരുത്തിവെച്ചിരിക്കുന്ന വന്‍ സാമ്പത്തിക ബാധ്യത ബെവ്‌കോയുടെ ലാഭം ഉപയോഗിച്ച്

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; ഈ മാസം 16 വരെ സാവകാശം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിനുള്ള സാവകാശം ഈ മാസം 16 വരെ നീട്ടിയാണ് ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. റൂറല്‍ എസ്പി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവുകൾ ഇറക്കരുതെന്നും നിര്‍ദേശമുണ്ട്. മലയിടം തുരുത്ത് ഒഴിപ്പിക്കലിനായി ഈ മാസം 9 വരെയായിരുന്നു ഹൈക്കോടതി സാര്‍ക്കാരിന് സാവകാശം അനുവദിച്ചിരുന്നത് . അതിനിടെ കുടിയൊഴിപ്പിക്കലിന് ഈ മാസം 9

ബജറ്റിന് പുറത്തെ കടമെടുപ്പും തദ്ദേശഭരണ തകര്‍ച്ചയും: കേരളത്തെ വിഴുങ്ങുന്ന സമാന്തര സാമ്പത്തിക പ്രതിസന്ധി; ധവളപത്രം പറയുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരമ്പരാഗത സാമ്പത്തിക ചട്ടക്കൂടുകളെ അപ്പാടെ അട്ടിമറിച്ചുകൊണ്ട് വളര്‍ന്നുപന്തലിച്ച ‘ബജറ്റിന് പുറത്തെ കടമെടുപ്പുകളും’ (Off-Budget Borrowings), അതിന്റെ ആഘാതത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന കടുത്ത സാമ്പത്തിക ശ്വാസംമുട്ടലുമാണ് കേരളത്തിന്റെ ധനപ്രതിസന്ധിയെ അതീവ ഗുരുതരമാക്കുന്നതെന്ന് വെളിപ്പെടുത്തല്‍. സംസ്ഥാന ധനസ്ഥിതിയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടിന്റെ ഏഴാം അധ്യായത്തിലാണ്, ബജറ്റില്‍ കാണിക്കാതെ നടത്തുന്ന വന്‍കിട വായ്പകളും താഴേത്തട്ടിലെ ജനകീയാസൂത്രണ പ്രക്രിയയുടെ തകര്‍ച്ചയും തമ്മിലുള്ള നേരിട്ടുള്ള ബന്ധം അക്കമിട്ട് നിരത്തുന്നത്. നിയമസഭയുടെയോ പൊതു ഓഡിറ്റിന്റെയോ കൃത്യമായ നിരീക്ഷണ പരിധിയില്‍ വരാത്ത കിഫ്ബി

കേരളത്തിലെ വാഹങ്ങളിനി കളറാകും ; അലങ്കാര ലൈറ്റുകളും, സ്റ്റിക്കറുകളും ഘടിപ്പിക്കാൻ അനുമതി നൽകിയേക്കും

സംസ്ഥാനത്തെ വാഹനങ്ങളില്‍ മോഡിഫിക്കേഷൻ നടത്തുന്നത് സംബന്ധിച്ച നിയമങ്ങളിൽ ഇളവുകള്‍ നല്‍കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കറുകള്‍, അലങ്കാര ലൈറ്റുകള്‍, അധിക സ്പീക്കറുകള്‍ ഉള്‍പ്പെടെ 18 തരത്തിലുള്ള മാറ്റങ്ങള്‍ പ്രത്യേക അനുമതി വാങ്ങാതെ വാഹനങ്ങളിൽ ഉപയോഗിക്കാം എന്നതാണ് ഗതാഗത കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ. വാഹനപ്രേമികള്‍ ഏറെ നാളായി ഉന്നയിച്ചിരുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വാഹനത്തിന്റെ പുറംഭാഗത്ത് ഇഷ്ടാനുസൃത സ്റ്റിക്കറുകള്‍ പതിക്കാനും, ഉള്ളില്‍ വിവിധ നിറങ്ങളിലുള്ള ലൈറ്റുകള്‍ ഘടിപ്പിക്കാനും അനുമതി നല്‍കാനാണ് നിർദേശം.

നവീന്‍ ബാബു കേസ് സി.ബി.ഐക്ക് വിട്ട് വിജ്ഞാപനമായി; മകള്‍ക്ക് സര്‍ക്കാര്‍ ജോലി; വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിര്‍ണ്ണായക നീക്കം; രാഷ്ട്രീയ കനലായി വീണ്ടും കണ്ണൂര്‍ വിവാദം

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ഒടുവില്‍ സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനമിറക്കി. നവീന്‍ ബാബുവിന്റെ കുടുംബം ഉന്നയിച്ച ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അടിയന്തരമായി ഈ സുപ്രധാന തീരുമാനമെടുത്തത്. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നതിനൊപ്പം, നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനാ നായര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനം നല്‍കാനും മന്ത്രിസഭ ഉത്തരവിട്ടിട്ടുണ്ട്. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കേസില്‍

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓര്‍ഡിനറിയില്‍ മാത്രം; ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; കെ.എസ്.ആര്‍.ടി.സിക്ക് മാസം 100 കോടിയുടെ അധിക ബാധ്യത

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍. എന്നാല്‍, തുടക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന കെ.എസ്.ആര്‍.ടി.സി. വിദഗ്ധ സമിതിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. തുടക്കത്തില്‍ എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളിലും സ്ത്രീകളുടെ സൗജന്യ യാത്ര പരിഗണിച്ചിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉയര്‍ന്നതോടെയാണ് ഓര്‍ഡിനറി ബസുകളിലേക്ക്