എറണാകുളം : പെരുമ്പാവൂറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്. വേങ്ങൂർ വീട്ടിമോളം സ്വദേശി തൊണ്ടുമാലിൽ ശിവനാണ് പരിക്കേറ്റത്. കടയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വരാതിരുത്തിയിൽ വച്ചായിരുന്നു ശിവന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ശിവനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ശിവന്റെ കാൽമുട്ടിനു താഴെ സാരമായ പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് വിവരം. നിരന്തരം കാട്ടാനകളുടെ ശല്യമുള്ള പ്രദേശമാണ് ഇവിടം.
കൊല്ലം : കൊല്ലം ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. കഴിഞ്ഞ ദിവസം സ്കൂളിലെ പമ്പ് തകരാറിലായതിനെ തുടർന്ന് പുറത്ത് നിന്ന് കുടിവെള്ളം എത്തിക്കാൻ കരാറുകാരനെ ഏൽപ്പിച്ചിരുന്നു. അത്തരത്തിൽ എത്തിച്ച വെള്ളം ഉപയോഗിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധ ഏറ്റത്. കരാറുകാരൻ നൽകിയത് പാറമടയിൽ നിന്നുള്ള വെള്ളമാണെന്നാണ് ആരോപണമുയരുന്നത്. സംഭവത്തിൽ വെള്ളത്തിന്റെ സാംപിൾ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മോസ്‌കോ/കീവ്: വ്ലാദിമിര്‍ പുടിന്റെ അഭിമാന പദ്ധതിയായ സെന്റ് പീറ്റേഴ്സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് റഷ്യയുടെ നെഞ്ചകം തകര്‍ത്ത് യുക്രെയ്‌ന്റെ വന്‍ വ്യോമാക്രമണം. പുടിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി തുറമുഖത്തിന് നേരെയാണ് യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും റഷ്യയുടെ സാമ്പത്തിക ഭദ്രത ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പുടിന്‍ ഒരുക്കിയ സാമ്പത്തിക ഉച്ചകോടിയുടെ സുരക്ഷാ അവകാശവാദങ്ങളെ പൂര്‍ണ്ണമായും നിഷ്പ്രഭമാക്കുന്നതായിരുന്നു ഈ ആക്രമണം. ഉച്ചകോടി വേദിയായ പ്രദര്‍ശന നഗരിയില്‍ നിന്ന് വെറും 12
കട്ടപ്പന: ശാരീരികമായ പരിമിതികള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് എസ്തര്‍ മരിയ ടോമി. വെറും 80 സെന്റീമീറ്റര്‍ ഉയരവും 10 കിലോഗ്രാം തൂക്കവുമുള്ള ഈ മിടുക്കി, പ്രതിസന്ധികളെയെല്ലാം കാറ്റില്‍പ്പറത്തി പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നതവിജയം കൈവരിച്ചു. വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് എസ്തര്‍. ഇതേ സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി എസ്തര്‍ മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച നാലാഞ്ചിറ ഹസീന വധക്കേസിലെ പ്രതിയായ ഭര്‍ത്താവ് സുരേഷ് തമിഴ്നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചതായി സംശയം. തമിഴ്നാട്ടിലെ ചിദംബരത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് വ്യാഴാഴ്ച രാവിലെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് പോലീസ് കൈമാറിയ ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച തിരുവനന്തപുരം മണ്ണന്തല പോലീസ് ഇത് സുരേഷ് (46) തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെ നാലാഞ്ചിറയില്‍ വെച്ച് ഭാര്യ ഹസീനയെ (36) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ
വാഷിങ്ടണ്‍/ബെയ്‌റൂട്ട്: പശ്ചിമേഷ്യയില്‍ മൂന്ന് മാസമായി തുടരുന്ന രക്തരൂക്ഷിതമായ സൈനിക സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനം നല്‍കിക്കൊണ്ട് ഇസ്രായേലും ലബനനും വെടിനിര്‍ത്തലിന് ധാരണയായി. വാഷിങ്ടണില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന നാലാം വട്ട ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള സായുധസംഘം ആക്രമണങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കുകയും തെക്കന്‍ ലബനനില്‍ നിന്ന് തങ്ങളുടെ പോരാളികളെ പൂര്‍ണ്ണമായി ഒഴിപ്പിക്കുകയും ചെയ്താല്‍ മാത്രമേ വെടിനിര്‍ത്തല്‍ പ്രായോഗികമാകൂ എന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ലാത്ത ഇസ്രായേലും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്ക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ജൂൺ നാല് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിലാണ് മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. വിവിധ സമുദ്രമേഖലകളിലും അടുത്ത അഞ്ച് ദിവസങ്ങളിൽ കാറ്റ് ശക്തമാകാൻ
വാഷിങ്ടണ്‍/ദുബായ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഗള്‍ഫ് മേഖലയില്‍ ഇറാന്‍ മിസൈലാക്രമണം ശക്തമാക്കുന്നതിനിടെ, നിര്‍ണായക വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന വ്യവസ്ഥയ്ക്ക് അംഗീകാരം നല്‍കിയതായും, ഇറാന്റെ പുതിയ പരമോന്നത നേതാവുമായി താന്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘പോഡ് ഫോഴ്‌സ് വണ്‍’ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഇറാനുമായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ശുഭസൂചനകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ നിലപാട് മാറ്റിയേക്കാമെന്ന ആശങ്ക
അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കേസിൽ കുറ്റാരോപിതനായ ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരാനാണ് സർക്കാർ തീരുമാനം. മധുവിന് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ട് സന്ദർശിച്ചിരുന്നു . കേസിൽ തുടർന്ന് സ്വീകരിക്കേണ്ട
കണ്ണൂര്‍: മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ പി.പി. ദിവ്യ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ ഒട്ടും ഉപയോഗിച്ചിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ വിവരമായിരിക്കും അന്വേഷണസംഘം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയെ ഔദ്യോഗികമായി അറിയിക്കുക. ദിവ്യ ഔദ്യോഗിക ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍, അതിന്റെ കോള്‍ വിവരങ്ങള്‍ പരിശോധിച്ച സൈബര്‍ ക്രൈം പോലീസിന് യാതൊരു വിവരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണും സിം കാര്‍ഡും










