മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സിനിമയുടെ നിർമാണത്തിനായി പ്രതികൾ പണം മുടക്കിയിട്ടില്ലെന്നും സഹനിർമാതാക്കളെ വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ തട്ടിപ്പ് നടത്തിയെന്നതും ഉൾപ്പെടെ നിർമാതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേസിൽ നിർമാതാവും നടനുമായ സൗബിൻ ഷാഹിറടക്കം മൂന്ന് പേരാണ് പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.
1000 പേജുള്ള കുറ്റപത്രത്തിൽ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവരാണ് പ്രതികൾ. കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ, ആസൂത്രിതമായ തട്ടിപ്പാണ് മൂവരും ചേർന്ന് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. നിർമാണത്തിനായി ഇവർ സ്വന്തം പണം വിനിയോഗിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. മഞ്ഞുമ്മൽ ബോയ്സിന്‍റെ ലാഭത്തിന്‍റെ 40 ശതമാനം നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.


ഒടിടിയില്‍ ഇന്ത്യന്‍ താരങ്ങളുടെ തേരോട്ടം; ടോം ക്രൂസിനെ പിന്തള്ളി രശ്മികയും പ്രണവ് മോഹന്‍ലാലും ഒന്നാമത്
ആട് 3 ബോക്സ് ഓഫീസ് തരംഗം: ഷാജി പാപ്പനും സംഘവും ആദ്യദിനം വാരിയത് പത്തു കോടി





