തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇന്ന് സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും. സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർണ്ണായക നിർദ്ദേശങ്ങളും കൃത്യമായ പരിഹാരമാർഗ്ഗങ്ങളും അടങ്ങുന്നതാണ് ഈ റിപ്പോർട്ട്. ഇന്ന് രാവിലെ എട്ട് മണിക്ക് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും.
തമിഴ്നാട്ടിൽ വിജയഗാഥ; ദ്രാവിഡ ഭരണത്തിന് അന്ത്യം കുറിച്ച് വിജയ് ഇന്ന് മുഖ്യമന്ത്രിയായി അധികാരമേൽക്കും
മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെക്കുറിച്ച് കൃത്യമായ പഠനം നടത്തി ഈ റിപ്പോർട്ട് തയ്യാറാക്കിയത്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) നിലവിലെ ഡയറക്ടർ ഡി. വീരമണി, മുൻ ഡയറക്ടർ ഡി. നാരായണ എന്നിവരായിരുന്നു സമിതിയിലെ മറ്റ് വിദഗ്ധ അംഗങ്ങൾ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കൺവീനറായാണ് ഈ സമിതിയിൽ പ്രവർത്തിച്ചത്.
പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ധവളപത്രം പുറത്തിറക്കുമെന്ന് യുഡിഎഫ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു. ഭരണമാറ്റത്തിന് പിന്നാലെ ധനവകുപ്പിന്റെ അധിക ചുമതല കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ പ്രഖ്യാപനം ഔദ്യോഗികമായി നടത്തുകയും ധവളപത്രം തയ്യാറാക്കാനായി ഈ വിദഗ്ധ സമിതിയെ നിയോഗിക്കുകയുമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വലിയ വ്യത്യാസം, വൻതോതിലുള്ള വരുമാനച്ചോർച്ച, നികുതി പിരിവ് നടത്തുന്നതിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾ ധനവകുപ്പ് ഈ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.


ഇനി 23 ദിവസം മാത്രം; കേരളം ഏപ്രില്‍ 9-ന് വിധിയെഴുതും; ജനവിധി മെയ് 4-ന്; സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നെട്ടോട്ടമോടി മുന്നണികള്‍; പത്രിക നല്കാന് ഇനി വെറും 8 നാള് മാത്രം





