തിരുവനന്തപുരം: കൈക്കൂലി കേസില്‍ കോടതി വിധിച്ച ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ദേവികുളം മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ എം.ജി. അജയകുമാര്‍ നെയാണ് ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഇന്ന് അറസ്റ്റ് ചെയ്തത്.
കൈക്കൂലി കേസിലെ ശിക്ഷാ വിധിക്കെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിട്ടും ശിക്ഷ അനുഭവിക്കുന്നതിന് വിജിലന്‍സ് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. ഇടുക്കി പൂപ്പാറ സ്വദേശിയുടെ ഭാര്യയുടെ പേരില്‍ ഭവന നിര്‍മ്മാണ പദ്ധതിക്കായി അനുവദിച്ച് കിട്ടിയ തുകയുടെ അവസാന ഗഡു അനുവദിച്ച് നല്‍കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടി രുന്നത്.ഒരു വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
വിജിലന്‍സ് സംഘം തിരുവനന്തപുരം അമരവിളയിലുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത അജയകുമാറിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഇദ്ദേഹത്തെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ഇദ്ദേഹത്തിനു 68 വയസ് പ്രായമുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ‘മദ്യം’ കഴിച്ച ഫീല്‍! ബെംഗളൂരുവില്‍ മലയാളി യുവാവ് പിടിയില്‍; മുറിയില്‍ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ വന്‍ ശേഖരം





