തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവറെ പോലീസ് മർദ്ധിച്ചതായി പരാതി. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിലെ ജീവനക്കാരനായ പി കെ അനൂപ് ആണ് പരാതിക്കാരൻ.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലുമണിക്കാണ് സംഭവമെന്ന് അനൂപ് പറയുന്നു. തിരുവനന്തപുരം -മംഗലപുരം വന്ദേഭാരത് എക്സ്പ്രസിൽ പോകുന്നതിനായി പിണറായി വിജയനെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത് അനൂപ് ആണ്. കെ.എൽ 01 സി ആർ 4291 നമ്പർ കാറാണ് ഉപയോഗിച്ചത്.
പിണറായി വിജയൻ റെയിൽവേ സ്റ്റേഷനിലേക്ക് കയറിയപ്പോൾ വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിച്ച അനൂപിനെ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർരായ ശരത്, ജയൻ എന്നിവർ “വണ്ടി മാറ്റിയിടടാ” എന്ന് ആക്രോശിച്ചു. തുടർന്ന് തർക്കമായി. അതോടെ ഈ പോലീസുകാർ അനൂപിനെ കഴുത്തിനു പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.
പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
എന്നാൽ നോ- പാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്തപ്പോൾ അവിടെ നിന്ന് മാറ്റിയിടാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് പിണറായി വിജയൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അദ്ദേഹം റെയിൽവേ സ്റ്റേഷനിലേക്ക് കയറിയയുടൻ അകമ്പടി വാഹനം തിരികെ പോവുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സതീശനോട് വിയോജിപ്പ് ‘അണയാതെ’ എന്‍എസ്എസ്; വിജയത്തിന് പിന്നില്‍ ആരുടെയും മിടുക്കല്ലെന്ന് സുകുമാരന്‍ നായര്‍; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പെരുന്നയുടെ നിലപാട് നിര്‍ണ്ണായകം





