ആലപ്പുഴ: പോലീസ് പിടികൂടിയ ചവർ വണ്ടികൾ വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയ ഡിവൈ എസ് പി അറസ്റ്റിൽ. ആലപ്പുഴ ജില്ലയിലെ ചേർത്തല പോലീസ് സബ്ഡിവിഷൻ ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ടി. അനിൽകുമാറാണ് ഇന്ന് വിജിലൻസിന്റെ പിടിയിലായത്. ‘ അച്ഛൻ അനിൽ’ എന്നറിയപ്പെടുന്ന അനിൽകുമാർ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ചേർത്തല ഡിവൈ എസ് പി ആയെത്തിയത്. അന്ന് ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുടെ ശിപാർശയിലായിരുന്നു ക്രൈം ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന അനിലിനെ ചേർത്തലയിലേക്ക്
തിരുവനന്തപുരം: പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയിഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ വെളിവായത് തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗുരുതര വീഴ്ച്ച. ഇ ഡി ഉദ്യോഗസ്ഥർ മടങ്ങുന്ന സമയം ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനു കാര്യമായ ഒരുനടപടിയും പോലീസ് സ്വീകരിച്ചില്ല. സിറ്റി പോലീസ് ഡെപ്യുട്ടി കമ്മിഷണർ തപോഷ് ബസുമതി, മ്യൂസിയം എസ് എച്ച് ഒ ആർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം. വീതികുറഞ്ഞ ഇടവഴിയിലാണ് പിണറായിയുടെ വീട്. അതുകൊണ്ട്തന്നെ ആളുകൾ കുറച്ചായാൽപോലും റോഡ് തിങ്ങിനിറഞ്ഞത് പോലാകും.
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, അധ്യാപകരുടെ പൊതുസ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. വരാനിരിക്കുന്ന സെൻസസ് ഡ്യൂട്ടിയുടെ പശ്ചാത്തലത്തിലാണ് 2026-27 വർഷത്തെ ജില്ലാതല സ്ഥലംമാറ്റങ്ങൾ മരവിപ്പിച്ചു കൊണ്ടുള്ള അപ്രതീക്ഷിത ഉത്തരവ് ഇറക്കിയിരിക്കുന്നത് . സെൻസസ് ചുമതലകളിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ ട്രാൻസ്ഫറും ഇതോടെ പരുങ്ങലിലായിട്ടുണ്ട് . എന്നാൽ, സെൻസസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. ഉത്തരവ് പുറത്തിറങ്ങിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും
തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. തെക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതുപ്രകാരം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ
Uncategorized
ഹൈക്കോടതി പച്ചക്കൊടി കാട്ടി; 24 മണിക്കൂറിനകം ഇ.ഡിയുടെ പടയോട്ടം; ചോദ്യമുനയില്‍ പിണറായിയും മകളും; കരിമണല്‍ കേസില്‍ കളി മാറി; സ്റ്റേ നീങ്ങിയതിന് തൊട്ടുപിന്നാലെ മിന്നല്‍ റെയ്ഡ്; അരമണിക്കൂറിലെ സ്റ്റേ മാറ്റം, 24 മണിക്കൂറിലെ പൂട്ട്; പിണറായിയുടെയും റിയാസിന്റെയും വസതികളില്‍ ഇ.ഡി; രാഷ്ട്രീയ ഭൂകമ്പത്തില്‍ കേരളം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കരിമണല്‍ കമ്പനി സാമ്പത്തിക ഇടപാട് കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. എക്‌സാലോജിക്-സി.എം.ആര്‍.എല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിന്മേലുണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ ചൊവ്വാഴ്ച നീങ്ങി കൃത്യം 24 മണിക്കൂറിനകം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് കേന്ദ്ര ഏജന്‍സിയുടെ മിന്നല്‍ റെയ്ഡ്. മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വസതികളിലേക്ക് ഒരേസമയം ഇ.ഡി സംഘം ഇരച്ചുകയറിയത് സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. കേരളത്തിന്റെ
തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാടകവീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധന പൂർത്തിയായി. റെയ്ഡിന് ശേഷം പുറത്തെത്തിയ പിണറായി വിജയൻ വീടിന് മുന്നിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തു. ഈ നടപടിയെ ഒരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഇത്തരം വേട്ടയാടലുകൾ കൊണ്ട് തന്നെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, മണിക്കൂറുകൾ നീണ്ട പരിശോധന കഴിഞ്ഞ് ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയതോടെ
ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍മാര്‍ക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെടുന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് പൗരത്വം നഷ്ടമാകില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ പൂര്‍ണ്ണമായും ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്. എസ്.ഐ.ആര്‍ നടപടി ഭരണഘടനയ്ക്ക് ജീവന്‍ നല്‍കുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും കോടതി നിരീക്ഷിച്ചു. ഇത് പിന്‍വാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹര്‍ജിക്കാരും പ്രതിപക്ഷവും
തിരുവനന്തപുരം/കണ്ണൂര്‍: എക്‌സാലോജിക്-സി.എം.ആര്‍.എല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന റെയ്ഡിനെച്ചൊല്ലി കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡല്‍ഹി യാത്രയും ഇ.ഡി റെയ്ഡും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയപ്പോള്‍, ഇത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംയുക്ത രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി.എം മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് കേസില്‍ ഹൈക്കോടതിയുടെ സ്റ്റേ നീങ്ങിയത് എന്നതും
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ സ്വാധീനം കൂടുതല്‍ ശക്തമാകുന്നു. കേരളത്തിന് പിന്നാലെ അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലും പ്രിയങ്കയുടെ വിശ്വസ്തന്‍ അധികാരത്തിലേക്ക് എന്ന് സൂചന. കടുംപിടുത്തങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വഴങ്ങിയതോടെ, കര്‍ണാടകത്തില്‍ വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് വഴിയൊരുങ്ങുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ അടുത്ത ആഴ്ച കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടുകഴിഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജി. പരമേശ്വര തുടങ്ങിയ മുതിര്‍ന്ന
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് തികഞ്ഞ രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യമിട്ടും കടന്നാക്രമിച്ചുമാണ് കേന്ദ്ര ഏജൻസി ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമർശിച്ചു. എന്നാൽ, ഇത്തരം രാഷ്ട്രീയ നീക്കങ്ങളിലൂടെ പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയപ്പെടുത്തി തളർത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്ര ഏജൻസികളെ










