ഹെല്‍മറ്റില്ലാത്ത പാച്ചില്‍ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വെട്ടുകത്തിയുമായി ഗുണ്ടാ അഴിഞ്ഞാട്ടം; സ്ത്രീകളെ അസഭ്യം പറഞ്ഞു, കൊലവിളി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജനവാസമേഖലയില്‍ ബൈക്കിന്റെ അമിതവേഗത ചോദ്യം ചെയ്ത കുടുംബത്തിന് നേരെ മാരകായുധങ്ങളുമായി ഗുണ്ടാ ആക്രമണം. വട്ടിയൂര്‍ക്കാവ് പാണാങ്കര ‘അക്ഷരം’ വീട്ടില്‍ മറുനാടന്‍ മലയാളി സീനിയര്‍ ന്യൂസ് എഡിറ്റര്‍ രമേശ് കുമാര്‍ കെ. യുടെ വീടിന് നേരെയാണ് വൈകിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പ്രദേശത്തെ പാല്‍ വിതരണക്കാരനായ രാജേഷ് എന്നയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളും സ്ത്രീകളും സ്ഥിരമായി നടന്നുപോകുന്ന വഴിയിലൂടെ കഴിഞ്ഞ 7 വര്‍ഷമായി രാജേഷ് ഹെല്‍മറ്റില്ലാതെ അതീവ അപകടകരമായ

കെ.സി. വേണുഗോപാല്‍ എഐസിസി പ്രസിഡന്റാകുമോ? കര്‍ണാടകയിലെ മുഖ്യമന്ത്രിപദ ചര്‍ച്ചകള്‍ പുതിയ വഴിത്തിരിവിലേക്ക്; ഡല്‍ഹിയില്‍ അതിവേഗ നീക്കങ്ങള്‍

ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ആഭ്യന്തര കലാപവും തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഒരുക്കുന്ന സമവായ ഫോര്‍മുല ദേശീയ രാഷ്ട്രീയത്തില്‍ വലിയ അഴിച്ചുപണികള്‍ക്ക് വഴിതുറക്കുന്നു. കര്‍ണാടകയിലെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായി ബെംഗളൂരുവിലേക്ക് മടങ്ങുമെന്നും ഒഴിവുവരുന്ന എഐസിസി പ്രസിഡന്റ് പദവിയിലേക്ക് കെ.സി. വേണുഗോപാല്‍ അതിവേഗം നിയോഗിക്കപ്പെടുമെന്നുമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഹൈക്കമാന്‍ഡുമായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തുടരുന്നതിനിടയിലാണ് ഈ നാടകീയ

കുന്നംകുളം ലോക്കപ്പ് മർദ്ദനം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി; പോലീസുകാർക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായതിനു പിന്നാലെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് വി എസ് സുജിത്തിന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിലും നടപടിക്ക് കള മൊരുങ്ങുന്നു. സുജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട്‌ അടിയന്തരമായി സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖരനോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.  2023ണ് പരാതിക്കാസ്പദമായ സംഭവം. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവായ സുജിത്തിനെ കുന്നംകുളം പോലീസ്

യുവാവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂര മർദ്ദനം; മുറിവിൽ മുളക്കുവെള്ളമൊഴിച്ചു; സ്ത്രീ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ ഫ്ലാറ്റിലെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മലയിൻകീഴ് അരുവിപ്പാറ തെക്കേവിള വീട്ടിൽ സുജിത്ത് (32), മലയിൻകീഴ് ആതിര നിലയത്തിൽ അഭിലാഷ് (39), കായംകുളം വള്ളിക്കുന്ന് കടുവിനാൽ സുരേഷ് ഭവനിൽ സരിത (37)എന്നിവരാണ് അറസ്റ്റിലാ യത്.  പ്രതികളിൽ സുജിത്തും അഭിലാഷും കൊലക്കേസ് പ്രതികളാണ്. തിരുവനന്തപുരം നഗരത്തിൽ കോളിളക്കം സൃഷ്ടിച്ച 2021ലെ കരമന വൈശാഖ് കൊലക്കേസിലെ രണ്ടാം പ്രതിയാണ് സുജിത്ത്. അഭിലാഷ്  ആറാം പ്രതിയും. അഭിലാഷിന്റെ പെൺസുഹൃത്താണ് സരിത.

വിവാഹം മുടങ്ങിയതില്‍ പക; പൊലീസുകാരന്റെ ബൈക്ക് കത്തിച്ച് യുവതികള്‍ കുടുങ്ങി; അന്വേഷണം വഴിതിരിക്കാന്‍ വ്യാജക്കത്തും കരിഓയിലും; ലോക്കപ്പില്‍ ആത്മഹത്യാശ്രമം; വിശദമായ അന്വേഷണത്തിന് സാധ്യത; അണിയറയില്‍ വന്‍ ഗൂഢാലോചനയെന്ന് സംശയം

അഞ്ചല്‍: വാഗ്ദാനം നല്‍കിയ വിവാഹത്തില്‍നിന്ന് പൊലീസുകാരന്‍ പിന്മാറിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ അര്‍ദ്ധരാത്രി വീടുക്രമിച്ച് ബൈക്ക് കത്തിച്ച കേസില്‍ രണ്ട് യുവതികള്‍ പിടിയിലായ സംഭവത്തില്‍ ഉന്നതതല ഗൂഢാലോചനയെന്ന് സംശയം. കേസില്‍ വലിയൊരു സംഘത്തിന്റെ ആസൂത്രണം നടന്നിട്ടുണ്ടെന്ന നിഗമനത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. അതിനിടെ ചോദ്യം ചെയ്യലിനിടെ സ്റ്റേഷനില്‍വെച്ച് എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മുഖ്യപ്രതി ആരതി രാജിനെ (26) പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആരതിയുടെ സുഹൃത്ത് ഇടുക്കി

എല്‍ദോസ് കുന്നപ്പിള്ളിക്ക് ആശ്വാസമില്ല; ‘കൂറുമാറിയിട്ടില്ല, കടുത്ത സമ്മര്‍ദ്ദമുണ്ട്’: മൊഴിമാറ്റ വാര്‍ത്തകള്‍ തള്ളി അതിജീവിത; ആ കോടതി മുറിയില്‍ സംഭവിച്ചത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എം.എ.എല്‍.എയുമായ എല്‍ദോസ് കുന്നപ്പിള്ളി പ്രതിയായ ബലാത്സംഗക്കേസ് പുതിയ രാഷ്ട്രീയ-നിയമ പോരാട്ടങ്ങളിലേക്ക്. കേസിന്റെ സുപ്രധാന വിചാരണ ഘട്ടത്തില്‍ താന്‍ മൊഴിമാറ്റിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അതിജീവിത രംഗത്തെത്തി. പ്രതിക്ക് അനുകൂലമായി നിലപാട് എടുത്തു എന്ന പ്രചാരണം അസംബന്ധമാണെന്നും, നിയമപോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പല കോണുകളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും യുവതി മനോരമയോട് പറഞ്ഞു. കേസിന്റെ വിചാരണ നടപടികള്‍ നെയ്യാറ്റിന്‍കര സബ് കോടതിയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് അണിയറയില്‍ മൊഴിമാറ്റ അഭ്യൂഹങ്ങള്‍ സജീവമായത്.

കേരളത്തെ അഴിമതിമുക്തമാക്കാൻ ‘പ്രോജക്ട് സീറോ’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അഴിമതി വിരുദ്ധ ജനകീയ മുന്നേറ്റമായ ‘പ്രോജക്ട് സീറോ’ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്തു. വിജിലന്‍സ് ആസ്ഥാനത്തു  നടന്ന ചടങ്ങില്‍ വിജിലൻസ് ഡയറക്ടർ മനോജ്‌ എബ്രഹാം, ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തെ അഴിമതിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെഅഴിമതിയെ പൂജ്യത്തിലേക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. അഴിമതി നടന്നതിന് ശേഷംമാത്രം നടപടി സ്വീകരിക്കുന്നതില്‍ ഒതുങ്ങാതെ അത്

ആളില്ലാതെ കോട്ടയത്തെ എസ്എഫ്ഐ മാര്‍ച്ച് മാറ്റിവെച്ചു; സിപിഎമ്മിന് നാണക്കേട്, തിരഞ്ഞെടുപ്പ് അവലോകനത്തിനിടെ പുതിയ പ്രതിസന്ധി, പാര്‍ട്ടി അന്വേഷണത്തിന് സാധ്യത

കോട്ടയം: കേരള സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്ഐ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയത്ത് നടത്താനിരുന്ന ജില്ലാ മാര്‍ച്ച് ആളില്ലാത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചു. രാവിലെ 11 മണിക്ക് കോട്ടയം എസ്പി ഓഫീസിലേക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ചാണ് പ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഒടുവില്‍ നാടകീയമായി മാറ്റിവെക്കേണ്ടി വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കനത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെ കോട്ടയത്തുണ്ടായ ഈ കൂട്ടത്തോല്‍വി സിപിഎം നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പാര്‍ട്ടി തലം അന്വേഷിക്കുമെന്നാണ് സൂചന.

ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ പുതിയ ആയുധം; മുനമ്പം വിഷയം ഇടതുപക്ഷ സര്‍ക്കാരിന് വലിയ തലവേദനയാകുന്നു; വഖഫ് ബോര്‍ഡിനെതിരെ സമരസമിതി, അനുനയ നീക്കങ്ങള്‍ പൊളിയുന്നു

തിരുവനന്തപുരം: ഏറെ നാളായി പുകയുന്ന മുനമ്പം വഖഫ് ഭൂമി തര്‍ക്കം വിഡി സതീശന്‍ സര്‍ക്കാരിന് വീണ്ടും കനത്ത രാഷ്ട്രീയ-നിയമ തലവേദനയാകുന്നു. തര്‍ക്കഭൂമി കേന്ദ്ര സര്‍ക്കാരിന്റെ ‘ഉമീദ്’ പോര്‍ട്ടലില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്ത നടപടിയാണ് സര്‍ക്കാരിനെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുനയ നീക്കങ്ങളും ചര്‍ച്ചകളും സജീവമായി നടക്കുന്നതിനിടയിലാണ്, സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് തന്നെ ഒളിഞ്ഞും തെളിഞ്ഞും എടുത്ത ഈ തീരുമാനം ഭരണനേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉമീദ്

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണസംഘത്തിന് വിമര്‍ശനം

കൊച്ചി: കേരളം ഉറ്റുനോക്കിയ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ സുപ്രധാന വഴിത്തിരിവ്. ഒന്നാം പ്രതിയും ശബരിമല തന്ത്രിയുമായ കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കി. കേസിന്റെ തുടക്കം മുതല്‍ തന്ത്രിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച സര്‍ക്കാരിനും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനും വലിയ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ നിലപാട്. കേസ് അന്വേഷിച്ച രീതിയെയും തെളിവുകള്‍ ശേഖരിക്കുന്നതില്‍ വരുത്തിയ വീഴ്ചകളെയും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കൊല്ലം വിജിലന്‍സ് കോടതി കണ്ഠരര് രാജീവരര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന