തിരുവനന്തപുരം: യുവാവിനെ ഫ്ലാറ്റിലെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മലയിൻകീഴ് അരുവിപ്പാറ തെക്കേവിള വീട്ടിൽ സുജിത്ത് (32), മലയിൻകീഴ് ആതിര നിലയത്തിൽ അഭിലാഷ് (39), കായംകുളം വള്ളിക്കുന്ന് കടുവിനാൽ സുരേഷ് ഭവനിൽ സരിത (37)എന്നിവരാണ് അറസ്റ്റിലാ യത്.
പ്രതികളിൽ സുജിത്തും അഭിലാഷും കൊലക്കേസ് പ്രതികളാണ്. തിരുവനന്തപുരം നഗരത്തിൽ കോളിളക്കം സൃഷ്ടിച്ച 2021ലെ കരമന വൈശാഖ് കൊലക്കേസിലെ രണ്ടാം പ്രതിയാണ് സുജിത്ത്. അഭിലാഷ് ആറാം പ്രതിയും. അഭിലാഷിന്റെ പെൺസുഹൃത്താണ് സരിത. തിരുവനന്തപുരം വെമ്പായം പുത്തൻവിള സ്വദേശി 37 കാരനായ ശരത്തിനെയാണ് പ്രതികൾ ഫ്ലാറ്റിൽ വിളിച്ചു വരുത്തി പൂട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ മൂന്ന് ദിവസം ഇവരുടെ തടങ്കലിലായിരുന്നു.
അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ പ്രതിയാകാൻ കാരണം ശരത്താണ് എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കോടാലിയുടെ പിൻഭാഗം കൊണ്ടാണ് പ്രതികൾ ശരത്തിനെ കൂടുതലും മർദ്ധിച്ചത്. മുറിവുണ്ടായപ്പോൾ സരിത ഈ മുറിവുകളിൽ മുളക് കലക്കിയ വെള്ളം ഒഴിച്ചു.
ക്രൂരമായ മർദ്ദനമേറ്റ ശരത് ബോധരഹിതനായപ്പോൾ കൊല്ലപ്പെട്ടെന്ന് കരുതി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബോധം തെളിഞ്ഞപ്പോൾ വെളിയിൽ ഇറങ്ങിയാണ് ഇയാൾ ആളുകളെ വിളിച്ചുകൂട്ടിയശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡർബനിൽ സ്മൃതിയുടെ ചരിത്ര കുതിപ്പ്; 4,244 റൺസുമായി ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമത്; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്താണ് മന്ദാനയുടെ ചരിത്രനേട്ടം





