തിരുവനന്തപുരം: സെയിൽസ് ഗേളിനെ ജോലിസ്ഥലത്തെത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തിരുവനന്തപുരം കരമന പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാലടി കുളത്തറ വാഴവിളാകം മേലിട്ടുവീട്ടിൽ രാഹുൽ (28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കാലടിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിയെ അവിടെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയാതിരുന്നു. മുൻവൈരാഗ്യമാണ് കാരണം.
ഒട്ടേറെ കേസുകളിൽ പ്രതിയാണ് രാഹുൽ. കരമന പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത്തിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്







