കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷക മണ്ഡലത്തിൽ നിന്നും നാലു ജഡ്ജിമാർകൂടി എത്തിയേക്കും. അറിയപ്പെടുന്ന അഭിഭാഷകരായ നാല് പേരെ നിയമിക്കാൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെന്നിന്റെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം ശിപാർശ ചെയ്തതായി സൂചന. ഹൈക്കോടതിയിൽ കേസ് നടത്തിപ്പിൽ പ്രമുഖ അഭിഭാഷകരായ സി ദിനേശ് ജേക്കബ് പി അലക്സ്, ടി ബി ഹൂദ്, എസ് സുജിൻ എന്നിവരെയാണ് കൊളീജിയം കണ്ടെത്തിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിലാ സി ദിനേശ് നേരത്തെ ഡെപ്യൂട്ടി പോളിസിറ്റർ ജനറൽ(ഡി എസ് ജി
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വലിയ തോതിലുള്ള ആഭ്യന്തര തർക്കങ്ങൾക്കും ആശയപരമായ ഭിന്നതകൾക്കും വഴിവെച്ച വിവാദ സ്പോൺസർഷിപ്പ് കരാറിന്റെ വിവരങ്ങൾ പുറത്ത്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന അമ്മയുടെ കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ് 75 ലക്ഷം രൂപയ്ക്ക് പരിപാടിയുടെ മുഖ്യ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. ക്ഷേത്രം പ്രസിഡന്റ് ടി.ജി. നന്ദകുമാറും ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലാണ് ഈ
ചെന്നൈ: കാവേരി നദിക്ക് കുറുകെ മേക്കേദാട്ടുവിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ നിയമനടപടികൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മേക്കേദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ചെന്നൈയിൽ വിളിച്ചുചേർത്ത അടിയന്തര അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പദ്ധതിക്കായി കർണാടക സർക്കാർ ഉടൻ തന്നെ ‘ഭൂമി പൂജ’ നടത്താൻ പദ്ധതിയിടുന്നതായി വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി അടിയന്തര യോഗം ചേർന്നത്.
തിരുവനന്തപുരം: മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി നിയമിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ പുകമറ നീക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. ‘എന്താണിവിടെ നടക്കുന്നത്, ഇതിനേക്കാള്‍ വലിയ തമാശയുണ്ടോ?’ എന്ന മൂര്‍ച്ഛയേറിയ ചോദ്യത്തോടെയാണ് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ കേന്ദ്രങ്ങളുടെ ഇരട്ടത്താപ്പ് പ്രതിപക്ഷ നേതാവ് തുറന്നുകാട്ടിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേടിയ 102 സീറ്റുകളുടെ വന്‍ വിജയത്തെ ഈ ഉദ്യോഗസ്ഥ നിയമനവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സൈബര്‍ ഗ്രൂപ്പുകളുടെയും ചില രാഷ്ട്രീയ കോണുകളുടെയും
Latest News, Latest News HD
പര്യത്തുകാവിലെ ഒഴിപ്പിക്കലില്‍ നിര്‍ണായക തീരുമാനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍; കോടതിവിധി പ്രകാരം കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും വെച്ച് നല്‍കും; പര്യത്തുകാവ് ഒഴിപ്പിക്കല്‍: രാഷ്ട്രീയപ്പോരിലേക്ക് വഴിമാറുന്ന പുനരധിവാസം; സതീശന്‍ സര്‍ക്കാരിന്റെ ആദ്യ അഗ്‌നിപരീക്ഷ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പര്യത്തുകാവ് കുടിയൊഴിപ്പിക്കല്‍ വിവാദം ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള യുദ്ധമായി മാറുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാനെത്തിയ അധികൃതരെ തടഞ്ഞ് മുന്‍ ഇടത് മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറിയും നേരിട്ട് രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് കനത്ത രാഷ്ട്രീയ ചേരിതിരിവാണ് ദൃശ്യമാകുന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം നേരിടുന്ന ഏറ്റവും വലിയ ക്രമസമാധാന-മാനുഷിക വെല്ലുവിളിയായി പര്യത്തുകാവ് മാറിയിരിക്കുകയാണ്. എന്നാല്‍, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ അതേ നാണയത്തില്‍ നേരിടാനും ഒപ്പം ജനപ്രിയമായ പുനരധിവാസ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തീരുമാനിച്ചു. 2026 മെയ് 25 തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ഈ നിർണായക തീരുമാനമുണ്ടായത്. ഇതനുസരിച്ച് 2026 മെയ് 25 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കേണ്ടിയിരുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടി നൽകിയിരിക്കുന്നത്. പുതുക്കിയ തീരുമാനപ്രകാരം ഈ ലിസ്റ്റുകൾക്ക് 2026 നവംബർ 30 വരെ കാലാവധി ഉണ്ടായിരിക്കും. വി ഡി
തിരുവനന്തപുരം: ഭരണ മാറ്റത്തെത്തുടർന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയി സ്ഥലം മാറ്റപ്പെട്ട കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് ഇന്ന് ചുമതലയേറ്റു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള കേരള പോലീസിലെ ആദ്യ സ്ഥലം മാറ്റമായിരുന്നു പ്രശാന്തിന്റേത്. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ് ഇൻസ്പെക്ടർ സ്ഥാനത്തുനിന്നാണ് പ്രശാന്ത് ലോക്കൽ പോലീസിന്റെ ഭാഗമായി മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുള്ളത്. കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു പ്രശാന്ത്
എറണാകുളം : എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട കേസിൽ കർശന നിലപാടെടുത്ത് ഹൈക്കോടതി. കോടതി വിധിയെ മാനിച്ച് വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്. കുടിയൊഴിപ്പിക്കലിന്റെ സാങ്കേതികത്വം പറയാതെ, വിധി സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുള്ളതായും ഹൈക്കോടതി ഓർമ്മിപ്പിച്ചു. അതേസമയം, കോളനി നിവാസികളായ കുടുംബങ്ങളെ പെരുവഴിയിലാക്കാതെ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്ന സർക്കാരിന്റെ അടിയന്തര ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ്
ആലപ്പുഴ: കായംകുളത്ത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. വാരണപ്പള്ളി സ്വദേശിയായ നാല്പത്തിയഞ്ചുകാരനാണ് തട്ടിപ്പിനിരയായത്. ‘നൈജീരിയന്‍ സ്‌കാം’ മോഡലില്‍ നടന്ന വന്‍ ചതിയിലൂടെ 48.04 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. പരാതിക്കാരന്റെ ഒപ്പമുള്ള ഹര്‍ജിയില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ന്യൂസിലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കപ്പല്‍ കമ്പനിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഏപ്രില്‍ നാലിന് പരാതിക്കാരന്റെ വ്യക്തിഗത ഇ-മെയിലിലേക്ക് വന്ന ഒരു സന്ദേശത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. ന്യൂസിലന്‍ഡിലെ
കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ അട്ടപ്പാടി ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കേരള ഹൈക്കോടതി ഇന്ന് നിർണ്ണായക വിധി പുറപ്പെടുവിച്ചു. കേസിന്റെ ഗതി മാറ്റിമറിച്ചുകൊണ്ട് ഒന്നാം പ്രതി ഹുസൈനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തനിക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹുസൈൻ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു. ഹുസൈനെതിരെ ചുമത്തിയിരുന്ന മനപ്പൂർവ്വമല്ലാത്ത നരഹത്യ (ഐപിസി 304 പാർട്ട് 2), നിയമവിരുദ്ധമായി സംഘം ചേരൽ (ഐപിസി









