തിരുവനന്തപുരം: പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയിഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ വെളിവായത് തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗുരുതര വീഴ്ച്ച. ഇ ഡി ഉദ്യോഗസ്ഥർ മടങ്ങുന്ന സമയം ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനു കാര്യമായ ഒരുനടപടിയും പോലീസ് സ്വീകരിച്ചില്ല.
സിറ്റി പോലീസ് ഡെപ്യുട്ടി കമ്മിഷണർ തപോഷ് ബസുമതി, മ്യൂസിയം എസ് എച്ച് ഒ ആർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം.
വീതികുറഞ്ഞ ഇടവഴിയിലാണ് പിണറായിയുടെ വീട്. അതുകൊണ്ട്തന്നെ ആളുകൾ കുറച്ചായാൽപോലും റോഡ് തിങ്ങിനിറഞ്ഞത് പോലാകും. വഴി ചെറുതായതിനാൽ സുഗമമായ വാഹന ഗതാഗതവും പറ്റില്ല. എന്നിട്ടും റോഡിൽ നിന്ന് പാർട്ടി പ്രവർത്തകരെ മാറ്റാൻ പോലീസ് നടപടി സ്വീകരിച്ചില്ല.
ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് സിറ്റി പോലീസിന്റെ ഒരു ജീപ്പ് പൈലറ്റായി ഒരുക്കിയിരുന്നു. എന്നാൽ ആവശ്യത്തിന് പോലീസ് ഇല്ലാത്തതിനാൽ അവരും നിസ്സഹായരായി.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ റയിഡിനെത്തിയ ഇ ഡി ഉദ്യഗസ്ഥർക്കും സുരക്ഷക്കെത്തിയ കേന്ദ്ര പോലീസ് സേനയായ സി ആർ പി എഫ് ന്റെ ഉദ്യോഗസ്ഥർക്കും വീഴ്ച്ചപറ്റി എന്നുവേണം കരുതാൻ. പ്രതിഷേധക്കാരുടെ എണ്ണം വർദ്ധിക്കുന്നത് മനസ്സിലാക്കി കൂടുതൽ സി ആർ പി എഫ് സേനംഗങ്ങളെ വിളിച്ചുവരുത്താമായിരുന്നു.
കേരള പോലീസിന്റെ വലിയവാഹനം വിളിച്ചുവരുത്തി ഇ ഡി ഉദ്യോഗസ്ഥരെ പുറത്തിറക്കാം എന്ന സാധ്യതയും പോലീസ് ഉപയോഗിച്ചില്ല.കാര്യങ്ങൾ യഥാസമയം ഉന്നതരെ അറിയിക്കുന്നതിൽ സ്പെഷ്യൽ ബ്രാഞ്ച് പോലീസിനും വീഴ്ച്ചപറ്റി.


മുഖ്യമന്ത്രിക്ക് ഒഎസ്ഡി ഇല്ലാതായിട്ട് ഒരു മാസം; ഐഎഎസ് ഏകോപനത്തില്‍ പ്രതിസന്ധിയായി ഡോ എസ് കാര്ത്തികേയന് ഐഎഎസിന്റെ അപ്രതീക്ഷിത അവധി എടുക്കല്‍; കേശവേന്ദ്രകുമാറും മീര്‍ മുഹമ്മദ് അലിയും കേരളം വിട്ടു; ഐഎഎസുകാരുടെ പിന്തുണ തേടി മുഖ്യമന്ത്രിയുടെ യോഗം
ഇടതുമുന്നണിയില്‍ വെള്ളാപ്പള്ളിയുടെ മകന് ഇടം നല്‍കരുതെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ട് സിപിഐ; ബിഡിജെഎസിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശനം ഇനി അടഞ്ഞ അധ്യായം; മുസ്ലീം ലീഗ് എതിര്‍പ്പ് യുഡിഎഫിലേക്കുള്ള യാത്രയ്ക്കും തടസ്സം; തുഷാറും കൂട്ടരും എന്‍ഡിഎയില്‍ തുടരണം; മലബാര്‍ വിരുദ്ധത വെള്ളാപ്പള്ളിക്ക് തിരിച്ചടി





