കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂരിന് 101 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫിന്റെ എ.സി മൊയ്തീന് 35 വോട്ട് ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി മത്സരിച്ച ബി.ബി ഗേപകുമാറിന് 3 വോട്ടും ലഭിച്ചു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിച്ചു. ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല. 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ ഒന്നിനാകും ഡെപ്യൂട്ടി സ്പീക്കര്‍
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നിർണ്ണായക കണ്ടെത്തലുകൾ നടത്തി. വിവിഐപി സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗൺമാൻമാരുടെ നടപടികൾ പൂർണ്ണമായും പെരുമാറ്റച്ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഉദ്യോഗസ്ഥർ വൈകാതെ തന്നെ അധികൃതർക്ക് കൈമാറും. സംഭവത്തിൽ എ.ഡി. തോമസ് എം.എൽ.എ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവർക്ക് മുഖ്യമന്ത്രിയുടെ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള നിർണായകമായ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സഭയിൽ ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. എൽഡിഎഫ് മുന്നണി എ.സി. മൊയ്തീനെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. അതേസമയം ബി.ബി. ഗോപകുമാറിനെ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി ഒരു സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. ഇന്ന് രാവിലെ ഒൻപത് മണിക്ക് നിയമസഭയ്ക്കുള്ളിൽ
കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ പെൺവാണിഭം നടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. മാവേലിക്കര സ്വദേശി ബിലാലാണ് ഇന്ന് പൊലീസിന്‍റെ പിടിയിലായത്. അതിജീവിത നൽകിയ മൊഴിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റക്കാരായ മൂന്ന് യുവതികളെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു . യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളും ഗുണ്ടാബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ നേരത്തെ പിടിയിലായ മോഡലും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ അലീന എബ്രഹാം, ഗുരുവായൂർ
പൊന്മുടി : കല്ലാർ – പൊൻമുടി റോഡിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം . കല്ലറ സ്വദേശികളായ അനീഷ്- ഷാലു ദമ്പതികളുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരിച്ചു മടങ്ങവെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു 30 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. കല്ലറ സ്വദേശികളായ വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന കാറിൽ കുട്ടികൾ ഉൾപ്പെടെ
കോഴിക്കോട് : കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വയനാട് തുരങ്കപാത പ്രദേശത്തേക്ക് ഉണ്ടായിരുന്ന താൽക്കാലിക പാലം ഒലിച്ചുപോയി. മുത്തപ്പൻപുഴ അങ്ങാടിക്കു സമീപം നിർമ്മിച്ചിരുന്ന പാലമാണ് ഒലിച്ചു പോയത്. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. എന്നാൽ വൈകിട്ട് പെയ്ത കനത്ത മഴയിൽ പിടിച്ചു നിൽക്കാനുള്ള ശേഷി പാലത്തിനുണ്ടായിരുന്നില്ല. ആളപായം ഒന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം.
കൊച്ചി : മലയിടംതുരുത്തിലെ ഭൂമി ഒഴുപ്പിക്കൽ നടപടികൾ ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശവുമായി കോടതി. പെരുമ്പാവൂർ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. ഒഴിപ്പിക്കൽ ഇനിയും വെച്ച് താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി റൂറൽ എസ്.പി അടക്കമുള്ളവർക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. 2003 മുതൽ ഒഴിപ്പിക്കലിന് കർശന നിർദേശം നൽകിയിട്ടുള്ളതാണ്. കാലങ്ങളായി ഇത് വൈകിപ്പിക്കുന്ന സ്ഥിതിയാണ്. ഇനി ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, ശനിയാഴ്ചക്കകം ഭൂമി തിരിച്ചു പിടിക്കണമെന്നും പൊലീസിന് വീഴ്ച വരരുതെന്നും നിർദേശിച്ചു. അഭിഭാഷക കമ്മിഷൻ, കോടതിയിൽ
തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ വാമനപുരം നദിയിൽ അബദ്ധത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം പൊന്മുടി സന്ദർശിക്കാൻ എത്തിയതായിരുന്നു യുവതി. തിരുവനന്തപുരം ടെക്നോപാർക്കിലെ അലയൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയായ തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ ആണ് മരിച്ചത്. 26 വയസാണ് പ്രായം. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ വിതുര ചന്തമുക്കിന് സമീപമായിരുന്നു അപകടം. സുഹൃത്തും അനുപമയും ആറ്റിലെ പടിക്കെട്ടിലൂടെ സംസാരിച്ചു നടക്കുന്നതിനിടയിലാണ് അപകടം. സുഹൃത്ത് അബദ്ധത്തിൽ കാൽവഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ
.തിരുവനന്തപുരം: കാസര്‍ഗോഡ്പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. കേസിലെ ഒന്നാം










