തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ വാമനപുരം നദിയിൽ അബദ്ധത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം പൊന്മുടി സന്ദർശിക്കാൻ എത്തിയതായിരുന്നു യുവതി.
തിരുവനന്തപുരം ടെക്നോപാർക്കിലെ അലയൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയായ തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ ആണ് മരിച്ചത്. 26 വയസാണ് പ്രായം. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ വിതുര ചന്തമുക്കിന് സമീപമായിരുന്നു അപകടം.
സുഹൃത്തും അനുപമയും ആറ്റിലെ പടിക്കെട്ടിലൂടെ സംസാരിച്ചു നടക്കുന്നതിനിടയിലാണ് അപകടം. സുഹൃത്ത് അബദ്ധത്തിൽ കാൽവഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.
സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുപമയും ആറ്റിലേക്ക് വീണത്. വെള്ളത്തിൽ മുങ്ങിത്താണ ഇരുവരെയും കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി പുറത്തെത്തിച്ചെങ്കിലും അനുപമ മരണമടയുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ട്വന്റി 20യുടെ താരപ്പൊലിമ മങ്ങുന്നു; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല





