കെഎസ്ആര്‍ടിസിയില്‍ സ്ത്രീ സൗജന്യ യാത്ര: സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി; പദ്ധതി നടപ്പാക്കിയാല്‍ മാസം 112 കോടിയുടെ അധിക ബാധ്യത; ഓര്‍ഡിനറി ബസുകളില്‍ മാത്രമെങ്കില്‍ നഷ്ടം 57 കോടി; ജൂണ്‍ 15-ലെ പ്രഖ്യാപനത്തില്‍ ഇനി മന്ത്രിസഭാ തീരുമാനം നിര്‍ണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറി സര്‍ക്കാരിന് കൈമാറി. പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 112 കോടി രൂപയുടെ ഭീമമായ അധിക സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതെങ്കില്‍ ഈ നഷ്ടം മാസം 57 കോടി രൂപയായി ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ

കുത്തിവെപ്പിനിടെ സൂചി ശരീരത്തിൽ കുടുങ്ങി ; കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്

പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ് നടന്നതായി പരാതി. ഒരു വർഷം മുൻപ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ സൂചിയുടെ ഭാഗം  ശരീരത്തിനുള്ളിൽ കുടുങ്ങിയെന്നാണ് ആറന്മുള സ്വദേശിനി വത്സലയുടെ പരാതി. ഈ സൂചി പുറത്തെടുക്കാനായി ഒരു വർഷത്തിന് ഇപ്പുറം കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അത് വിജയിച്ചില്ലെന്നാണ്  വയോധിക പറയുന്നത് . ഇതുവരെ ശരീരത്തിൽ കുടുങ്ങിയ സൂചി മുഴുവനായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. സംഭവം വിവാദമായതോടെ ആരോപണങ്ങൾ

കേസ് ഡയറി തിരുത്താന്‍ തലസ്ഥാനത്ത് രഹസ്യതാമസം; നവകേരള മര്‍ദ്ദനക്കേസില്‍ ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന് എസ്ഐടി കണ്ടെത്തല്‍; ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം സിഡി ഫയല്‍ മാറ്റിയെഴുതി; മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി പുറത്ത്; ഡിജിപിക്ക് പ്രത്യേക റിപ്പോര്‍ട്ട് നല്‍കും; വിവാദ ഗണ്‍മാന്‍ സന്ദീപ് പോലീസിലേക്ക് മടങ്ങി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ സ്‌ഫോടനാത്മകമായ അട്ടിമറി വിവരങ്ങള്‍ പുറത്ത്. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രാഥമിക അന്വേഷണം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടതായും ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം കേസ് ഡയറി (സിഡി ഫയല്‍) തിരുത്തിയതായും യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തി. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന്

യു.എസ് – ഇറാന്‍ സംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിയും; കേന്ദ്ര മന്ത്രിമാര്‍ക്ക് കടുത്ത സാമ്പത്തിക അച്ചടക്കമടക്കം 3 സുപ്രധാന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഫയലുകളില്‍ ചുവപ്പുനാടയൊഴിവാക്കണം; ബദല്‍ ഊര്‍ജ്ജം കണ്ടെത്തണം; പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല നിരീക്ഷണം

Narendramodi

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യു.എസ് – ഇറാന്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് മൂന്ന് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ചേര്‍ന്ന അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. പശ്ചിമേഷ്യന്‍ യുദ്ധവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ നട്ടെല്ലായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള നാവിക ഗതാഗതം തടസ്സപ്പെട്ടതും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും വിപണിയെയും വരും ദിവസങ്ങളില്‍ പ്രതികൂലമായി

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം ; യാത്രക്കാരന്റെ കാലറ്റു

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ യാത്രക്കാരന് ​ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദിഖിനാണ് (52) ​ഗുരുതര പരിക്കേറ്റത്. ഇയാളുടെ വലതു കാൽ അറ്റ് പോവുകയും, ഇടതു കാലിന് ​ഗുരുതര പരിക്കേൽക്കുകയും ചെയ്തു . ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽ ട്രാക്കിൽ നിന്നാണ് ഇയാളുടെ അറ്റുപോയ കാൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴേ മുക്കാലോടെയായിരുന്നു സംഭവം . ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ

‘ചേച്ചിക്ക് ആയിരം, 10കെ നൈറ്റിന്റെ പൈസയേ ആവൂ’; പെണ്‍കുട്ടികള്‍ക്ക് വിലയിട്ട് അലീന; ഇടപാടുകാരുമായുള്ള തുകയുറപ്പിക്കലിന്റെ ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്ത്; അഞ്ചാം പ്രതി റഹ്‌മത്തിനെക്കുറിച്ചും പരാമര്‍ശം; കൊച്ചി സെക്സ് റാക്കറ്റ് കേസില്‍ അന്വേഷണം മുറുകുന്നു

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ കൊച്ചി കേന്ദ്രീകരിച്ച് നടന്ന രാജ്യാന്തര മനുഷ്യക്കടത്ത്, പെണ്‍വാണിഭക്കേസുകളില്‍ നാണക്കേടിന്റെ പുതിയ തെളിവുകള്‍ പുറത്ത്. കേസിലെ നാലാം പ്രതിയായ അലീന ഇടപാടുകാരുമായി പെണ്‍കുട്ടികളുടെ തുക പറഞ്ഞ് ഉറപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയും നിലവില്‍ വിദേശത്തുമായിരിക്കുന്ന റഹ്‌മത്തിനെക്കുറിച്ചുള്ള നിര്‍ണ്ണായക പരാമര്‍ശങ്ങളും ഈ ഓഡിയോയിലുണ്ട്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത ഒന്നാം പ്രതി സിന്ധുവിന്റെയും, കമ്മീഷന്‍ കൊയ്ത് ജോലി ഉപേക്ഷിച്ച ബിലാലിന്റെയും അറസ്റ്റിന് പിന്നാലെ ഏജന്റുമാരുടെ വഴിവിട്ട ഇടപാടുകളുടെ വിവരങ്ങള്‍ കൂടി

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേറ്റു; ബിജെപിക്ക് മൂന്ന് വോട്ട്

തിരുവനന്തപുരം: കേരള നിയമസഭയുടെ ഇരുപത്തിയഞ്ചാമത് സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം നിയോജക മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സഭയിൽ നടന്ന രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം ഈ ഉന്നത പദവിയിലേക്ക് എത്തിയത്. വോട്ടെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആദരവോടെ സ്പീക്കറുടെ ഔദ്യോഗിക കസേരയിലേക്ക് ആനയിച്ചു ഇരുത്തി. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ പിന്തുണയോടെയാണ് പുതിയ സ്പീക്കർ

കേരള നിയമസഭയുടെ നാഥനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂരിന് 101 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫിന്റെ എ.സി മൊയ്തീന് 35 വോട്ട് ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി മത്സരിച്ച ബി.ബി ഗേപകുമാറിന് 3 വോട്ടും ലഭിച്ചു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിച്ചു. ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല. 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.  ജൂണ്‍ ഒന്നിനാകും ഡെപ്യൂട്ടി സ്പീക്കര്‍

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് ; മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ