പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ് നടന്നതായി പരാതി. ഒരു വർഷം മുൻപ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ സൂചിയുടെ ഭാഗം ശരീരത്തിനുള്ളിൽ കുടുങ്ങിയെന്നാണ് ആറന്മുള സ്വദേശിനി വത്സലയുടെ പരാതി. ഈ സൂചി പുറത്തെടുക്കാനായി ഒരു വർഷത്തിന് ഇപ്പുറം കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അത് വിജയിച്ചില്ലെന്നാണ് വയോധിക പറയുന്നത് . ഇതുവരെ ശരീരത്തിൽ കുടുങ്ങിയ സൂചി മുഴുവനായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ ആരോപണങ്ങൾ നിഷേധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. വത്സലയുടെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് തന്നെയാണ്. എന്നാൽ ഈ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് എടുത്ത കുത്തിവെപ്പിലൂടെ തന്നെയാണോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
മമതയെ കൈവിട്ട് ജനം : പശ്ചിമ ബംഗാൾ എൻ.ഡി.എക്കൊപ്പം


കേരള നിയമസഭയുടെ നാഥനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ





