കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെച്ച് ഓസ്കര് ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജി വെച്ച് ഒഴിയുന്നത്. ആറുമാസം മുന്‍പാണ് റസൂല്‍ പൂക്കുട്ടി ചെയര്‍മാനായി സ്ഥാനമേറ്റത്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ചപ്പോൾ ആണ് റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാനാക്കി ഭരണസമിതി പുനഃസംഘടിപ്പിച്ചത്.
‘ആടിനെ’ വീഴ്ത്താന്‍ ‘വാഴ’; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ബില്യണ്‍ ബ്രോസ്; വിഷുക്കാലം തുണയാകും
പുതിയ ചെയര്മാന് സ്ഥാനത്തേയ്ക്ക് നടന്മാരായ ജഗദീഷ്, സലീം കുമാര്‍, ദീപു കരുണാകരന് എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ പരിഗണനയിൽ ഉള്ളത്. സംവിധായകന് രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറായിരുന്നു ആക്ടിങ് ചെയര്മാന്. ഇദ്ദേഹത്തെ മാറ്റിയാണ് ആറുമാസം മുന്‍പ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത്. പ്രേംകുമാറിനെ ചെയര്‍മാനാക്കാതെ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത് അന്ന് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പതിറ്റാണ്ടുകളായി സിനിമ രംഗത്തുള്ള പ്രേംകുമാറിന് അര്‍ഹിച്ച പരിഗണന നല്‍കിയില്ല എന്ന തരത്തിലാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന വിമർശനം.


മോഹൻലാലിന്റെ വിഷുക്കൈനീട്ടം; ‘L366’ ടൈറ്റിൽ പോസ്റ്റർ പുറത്ത്, ചിത്രം ‘അതിമനോഹരം’!





