കോയമ്പത്തൂരിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; 2 പേർ അറസ്റ്റിൽ

കോയമ്പത്തൂർ : കോയമ്പത്തൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സുലൂർ സ്വദേശികളായ കാർത്തിക്, മോഹൻ രാജ് എന്നിവരാണ് പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. സാധനങ്ങൾ വാങ്ങാൻ കടയിലേക്കുപോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കണ്ണമ്പാളയം തടാകത്തിന് സമീപമായിരുന്നു 10 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. സംഭവം അങ്ങേയറ്റം ദുഃഖകരവും, ഞെട്ടലുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. തുടർന്നാണ് വിജയ് പ്രതികരണവുമായി വന്നത്.

നീതി ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു . കേസിലെ അന്വേഷണം വിലയിരുത്തുന്നതിനായി തമിഴ്‌നാട് ഡിജിപി സന്ദീപ് റായ് റാത്തോർ കോയമ്പത്തൂരിലേക്ക് തിരിച്ചു. ടിവികെ സർക്കാരിനെതിരെ ഡിഎംകെ രംഗത്തുവന്നു. നാട്ടിലെ ക്രമസമാധാനനില തകർന്നതായി ആരോപിച്ചായിരുന്നു നടപടി . തമിഴ്‌നാട് മന്ത്രി എം.എസ്. സമ്പത്ത് ആശുപത്രി സന്ദർശിച്ച് ഇരയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. സുലൂർ മണ്ഡലത്തിൽ നിന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടിവികെ എംഎൽഎ എൻ.എം.സുകുമാറും ആശുപത്രിയിലെത്തി കുടുംബത്തെ കണ്ടു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.