കൊല്ലം: വാഹനങ്ങൾ നേരിട്ട് പരിശോധിക്കുകയോ കാണുകയോ ചെയ്യാതെ രജിസ്ട്രേഷൻ പുതുക്കി നൽകിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കൊല്ലം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് മഞ്ജുവിനെയാണ് ഗതാഗത കമ്മിഷണർ സസ്പെൻഡ് ചെയ്തത്.
മറ്റു ജില്ലകളിൽ നിന്നും കൊണ്ടുവരുന്ന വാഹനങ്ങൾൾക്ക്പോലും മഞ്ജു നിയമവിരുദ്ധമായി രജിസ്ട്രേഷൻ പുതുക്കി നൽകിയിരുന്നു. ആവശ്യമായ പരിശോധന നടത്താതെ 19 വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അന്യജില്ലകളിലെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ ആർ ടി ഒ യുടെ അനുമതി വേണമെന്നാണ് ചട്ടം. എന്നാൽ ഏജന്റുമാർ എത്തിക്കുന്ന അപേക്ഷകളിന്മേൽ ഈ മാനദണ്ഡങ്ങളെല്ലാം മറികടന്ന് രജിസ്ട്രേഷൻ പുതുക്കി കൊടുക്കുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തെരുവില്‍ കിടക്കുന്ന നിര്‍ദ്ധനരായ മനുഷ്യരെ വേട്ടയാടുന്ന ഈ ‘സൈക്കോ കില്ലര്‍’; കൊലപാതക ശൈലി ഒന്ന്: പകല്‍ ഒളിവില്‍, രാത്രിയില്‍ വേട്ട; കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് ചോരക്കുതിര്ന്ന കൊടുംക്രൂരത; തമിഴ്നാട് തക്കല സ്വദേശി വലയിലേക്ക്? അതിര്‍ത്തികള്‍ മാറിമാറി ഒളിവില്‍ കഴിയുന്ന പ്രതിക്കായി കേരള-തമിഴ്നാട് പോലീസിന്റെ സംയുക്ത തിരച്ചില്‍





