ബുഡാപെസ്റ്റ്: കിഴക്കൻ ഹംഗറിയിലെ ടിസാഉജ്വാരോസിലുള്ള പെട്രോകെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹംഗേറിയൻ ഊർജ്ജ കമ്പനിയായ ‘മോൾ ഗ്രൂപ്പിന്റെ’ (MOL Group) ഉടമസ്ഥതയിലുള്ള ഒലെഫിൻ-1 (Olefin-1) പ്ലാന്റിലാണ് വെള്ളിയാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. പൈപ്പ് ലൈനിലെ ഹൈഡ്രോകാർബൺ ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തെ തുടർന്ന് പ്ലാന്റിൽ നിന്ന് വൻതോതിൽ കറുത്ത പുക ഉയർന്നത് പ്രദേശത്ത് ഭീതി പരത്തി. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ദെബ്രെസെൻ, മിസ്കോൾക്സ് എന്നീ നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റാൻ എയർ ആംബുലൻസുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിരുന്നു.
സ്ഫോടനം നടന്നയുടൻ തന്നെ പ്ലാന്റിലെയും സമീപപ്രദേശങ്ങളിലെയും അഗ്നിശമനസേനാംഗങ്ങൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിൽ വിഷവാതകങ്ങൾ കലർന്നിട്ടില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ വിഭാഗവും അറിയിച്ചിട്ടുണ്ട്.
സംഘടനാ സംവിധാനത്തിന്റെ ബലഹീനത പരിഹരിച്ച് എങ്ങനെയും 71 തികയ്ക്കാന്‍ യുഡിഎഫ്;സിപിഎം അങ്കലാപ്പില്‍; നിയമസഭാ ബലാബലം; ആര് നേടും? ആരു മുങ്ങും?


കാലവർഷമെത്തി ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ; നാളെ എട്ട് ജില്ലകളിൽ കനത്ത മഴ





