ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ എബോള വൈറസ് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എബോള ബാധിത രാജ്യങ്ങളായി കണക്കാക്കുന്ന കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങൾ നൽകിയിട്ടുണ്ട്.
പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിർദ്ദേശം .
എബോള വൈറസ് രോഗ (ഇവിഡി) സംബന്ധിച്ച തയ്യാറെടുപ്പും പ്രതികരണ നടപടികളും വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ബുധനാഴ്ച സംസ്ഥാനങ്ങളുമായി ഉന്നതതല അവലോകന യോഗം ചേർന്നതിന് തൊട്ടുപിന്നാലെയാണ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചത് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കൃഷ്ണകുമാറും കുടുംബവും; അഭിമാന നിമിഷമെന്ന് അഹാന കൃഷ്ണ
Passenger Advisory issued at 10:55 hrs.#DelhiAirport #PassengerAdvisory #DELAdvisory@CISFHQrs @BOIndiaOfficial @MoCA_GoI @PIBHomeAffairs @LPAI_Official @shipmin_india @MoHFW_INDIA @BcasHq pic.twitter.com/XWHlr0wjFO
— Delhi Airport (@DelhiAirport) May 21, 2026
എബോള വൈറസ് ഇതുവരെ 600 ഓളം പേര്‍ക്ക് ബാധിച്ചിട്ടുണെന്ന് സംശയിക്കുന്നതായും 139 പേര് മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയസൂസ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പുതന്നെ വൈറസ് വ്യാപനം ശക്തമായതിനാല്‍ വരും ദിവസങ്ങളില്‍ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.
കോംഗോയിലെ ഉഷ്ണമേഖലാ വനങ്ങളിൽ മാത്രം കാണപ്പെടുന്ന ഗുരുതരവും പലപ്പോഴും മാരകവുമായ ഒരു രോഗമാണ് എബോള വൈറസ് രോഗം. ആഫ്രിക്കൻ സിഡിസിയുടെ അഭിപ്രായത്തിൽ, രോഗബാധിതരായ ആളുകളുടെ ശരീര സ്രവങ്ങൾ, മലിനമായ വസ്തുക്കൾ, അല്ലെങ്കിൽ രോഗം ബാധിച്ച് മരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെയാണ് ഇത് പടർന്നു പിടിക്കുന്നത്.


ഉന്നാവോ ബലാത്സംഗക്കേസ് ; കുൽദീപ് സെൻഗാറിന് തിരിച്ചടി ; തടവിൽ തുടരണമെന്ന് സുപ്രീം കോടതി





