പിതാവിന്റെ പേര് അഭിമാനത്തോടെ പറഞ്ഞതുപോലെ തന്നെ തന്റെ അമ്മയുടെ പേര് കൂടി അവിടെ വെച്ച് പരസ്യമായി പറയാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക ചട്ടക്കൂടുകള്‍ ഉള്ളതിനാല്‍ അതിന് അവസരം ലഭിച്ചില്ല; അതില്‍ ആര്‍ക്കാണ് അസഹിഷ്ണുത’; സത്യപ്രതിജ്ഞാ വിവാദം വെട്ടിനിരത്തി മുഖ്യമന്ത്രി; വന്ദേമാതരത്തിലും മറുപടി

തിരുവനന്തപുരം: ‘താന്‍ ആദ്യമായി എം.എല്‍.എ ആകുന്നതിന് മുന്‍പുതന്നെ പ്രിയപ്പെട്ട മാതാപിതാക്കള്‍ മരണപ്പെട്ടതാണ്. ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഈ പദവി ഏറ്റെടുക്കുന്ന വേളയില്‍ അവരോടുള്ള ആദരവും സ്മരണയും പുതുക്കാനാണ് അച്ഛന്റെ മുഴുവന്‍ പേര് ചേര്‍ത്ത് സത്യവാചകം ചൊല്ലിയത്. പിതാവിന്റെ പേര് അഭിമാനത്തോടെ പറഞ്ഞതുപോലെ തന്നെ തന്റെ അമ്മയുടെ പേര് കൂടി അവിടെ വെച്ച് പരസ്യമായി പറയാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക ചട്ടക്കൂടുകള്‍ ഉള്ളതിനാല്‍ അതിന് അവസരം ലഭിച്ചില്ല. അതില്‍ എനിക്ക് വലിയ സങ്കടമുണ്ട്. മാതാപിതാക്കളുടെ പേര് എവിടെയും

അതേ, ഞാന്‍ അവതാരം തന്നെയാണ്, ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ടവള്‍’; കോണ്‍ഗ്രസ് സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ ഒരുവിഭാഗം പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും തനിക്കെതിരെ ഉയരുന്ന രൂക്ഷമായ സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരായി സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന ബോധപൂര്‍വ്വമായ പ്രചാരണങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് നടി രംഗത്തെത്തിയത്. തന്നെ ‘അവതാരം’ എന്ന് വിളിച്ച് പരിഹസിക്കുന്നവര്‍ക്ക്, താന്‍ ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണെന്ന് റിനി ആന്‍ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത്

സില്‍വര്‍ലൈന്‍ പദ്ധതിയും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി സതീശന്‍ മന്ത്രിസഭ; മഞ്ഞക്കുറ്റികള്‍ നീക്കും, കേസുകള്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ; പി എസ് സി ലീസ്റ്റുകളും നീട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും രാഷ്ട്രീയ വടംവലികള്‍ക്കും കാരണമായ കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ണ്ണമായി റദ്ദാക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഔദ്യോഗിക തീരുമാനം. പ്രസ്തുത പദ്ധതിക്കായി സംസ്ഥാനത്തുടനീളം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും പൂര്‍ണ്ണമായി റദ്ദാക്കുമെന്ന് (ഡീനോട്ടിഫൈ ചെയ്യും) മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ പദ്ധതിക്കായി കല്ലിട്ടതിനെ തുടര്‍ന്ന് സ്വന്തം ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ കഴിയാതെ വര്‍ഷങ്ങളായി കടുത്ത ആശങ്കയിലായിരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ്

വിജ്ഞാപനത്തിന് കാത്തുനിന്നില്ല; അതിവേഗം ആക്ഷനിലേക്ക് കടന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഗവർണറുടെ വിജ്ഞാപനത്തിലൂടെ ഔദ്യോഗികമായി ലഭിചിട്ടില്ലെങ്കിലും മറ്റുള്ള മന്ത്രിമാരെ ഒരു കാതം പിന്നിലാക്കി കർമ്മപഥത്തിൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വ്യവസായ- വാണിജ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ അവലോകനയോഗം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ എസ് ഐ ഡി സി)യിൽ ഇന്ന് വിളിച്ചുചേർത്താണ് കുഞ്ഞാലിക്കുട്ടി മന്ത്രി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അതിവേഗം തുടക്കം കുറിച്ചിരിക്കുന്നത്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ സ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനങ്ങളും പുരോഗതിയും ചർച്ച ചെയ്തു.

എം.എൽ.എയെ മർദ്ദിച്ച കേസ് പ്രതി മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ? സംഗീതിനെ മാറ്റാൻ നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ഒരാളും കടന്നുകൂടിയതായി പരാതി. സിവിൽ പോലീസ് ഓഫീസർ ആയ എസ് കെ സംഗീതിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. 2019ൽ യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു യൂണിറ്റ് സ്ഥാപിച്ച അവസരത്തിൽ കെ എസ് യു പ്രവർത്തകരെ ആക്രമിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന എസ്എഫ്ഐ നേതാവാണ് സംഗീത് എന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസ് തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് പരാതി നൽകിയിട്ടുള്ളത്. അന്നത്തെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം

യുവാക്കളെ ‘പാറ്റകൾ’ എന്ന് വിളിച്ചു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ‘കോക്രോച്ച് ജനതാ പാർട്ടി’യുമായി യുവാക്കൾ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി യുവാക്കൾ പുതിയ ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണി രൂപീകരിച്ചു. ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന പേരിൽ ആരംഭിച്ച ഈ വ്യംഗ്യാത്മക രാഷ്ട്രീയ കൂട്ടായ്മ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. ചീഫ് ജസ്റ്റിസിന്റെ വിവാദ പ്രസ്താവന വന്നതിന് തൊട്ടടുത്ത ദിവസമായ മെയ് 16-നാണ് ഭാരവാഹികൾ പാർട്ടി ഔദ്യോഗികമായി ആരംഭിച്ചത്. നിലവിൽ പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന

കൊച്ചി : സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ ലീറ്ററിന് 95 പൈസയും ഡീസലിന് 96 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ 5 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും 4 രൂപയുടെ വർധന ആണുണ്ടായിരിക്കുന്നത്. പ്രീമിയം പെട്രോളിനും ഡീസലിനും സമാന രീതിയിൽ വില കൂട്ടിയിട്ടുണ്ട്. വിലവർധന നിലവിൽ വന്നതോടെ കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 109.85 രൂപയായി മാറി. ഡീസൽ വില നിലവിൽ 98.73 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111.71 രൂപയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ

കല്യാണദിവസം വരാതെ കള്ളം പറഞ്ഞു; മറ്റൊരു രജിസ്റ്റർ വിവാഹത്തിന് ശ്രമിക്കവെ 32കാരൻ വിഴിഞ്ഞം പോലീസിന്റെ വലയിൽ

തിരുവനന്തപുരം: വിവാഹം കഴിച്ചു കൊള്ളാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു യുവതിയെ പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണക്കാട് സ്വദേശി സച്ചിന്‍കുമാര്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ തിരുവനന്തപുരം വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ട്രെയിനിൽ യാത്ര ചെയ്യവേ പാലക്കാടു വെച്ച് റെയില്‍വേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് വിഴിഞ്ഞം പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. നാലുവർഷം ഇയാൾക്ക് യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഒൻപതു ലക്ഷം രൂപയും 7പവൻ സ്വർണ്ണവും ഇയാൾ

ചോദ്യങ്ങളോട് പ്രതികരിച്ചില്ല; നോർവേയിൽ പ്രധാനമന്ത്രിക്കെതിരെ വിവാദ കാർട്ടൂൺ, പിന്നിൽ കൊളോണിയൽ മനോഭാവമെന്ന് വിമർശനം

ഓസ്‌ലോ: നോർവേ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് അവിടെയുള്ള പ്രമുഖ പത്രമായ ‘അഫ്റ്റൻപോസ്റ്റൻ’ (Aftenposten) പ്രസിദ്ധീകരിച്ച കാർട്ടൂൺ വലിയ വിവാദത്തിന് തിരികൊളുത്തി. “വളരെ തന്ത്രശാലിയും അല്പം ശല്യക്കാരനുമായ ഒരു മനുഷ്യൻ” എന്ന തലക്കെട്ടോടെയാണ് പത്രം ഈ വിവാദ കാർട്ടൂൺ പുറത്തുവിട്ടത്. പത്രത്തിന്റെ ഈ നടപടിക്കെതിരെ നോർവേയിലെ ഇന്ത്യൻ സമൂഹവും സമൂഹമാധ്യമങ്ങളിലെ മറ്റ് ഉപയോക്താക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ചിത്രീകരണം വംശീയ അധിക്ഷേപമാണെന്നും ഇന്ത്യയെക്കുറിച്ചുള്ള കൊളോണിയൽ കാലഘട്ടത്തിലെ പഴഞ്ചൻ ചിന്താഗതികളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും

പ്രസിഡന്റിന് പിന്നാലെ ജനറൽ സെക്രട്ടറിക്കും സ്ഥലംമാറ്റം; പോലീസ് ഓഫീസേഴ്സ് അസോസിയേഷനിൽ നടപടി തുടരുന്നു

തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിനെ സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജുവിനും സ്ഥലംമാറ്റം. ബിജുവിനെ എറണാകുളം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും കൊച്ചി സിറ്റി പോലീസിലേക്കാണ് മാറ്റിയിട്ടുള്ളത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. കേരള പോലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആണ് ബിജു. എ എസ് ഐ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ സംഘടനയാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ.