തിരുവനന്തപുരം: വ്യവസായ വകുപ്പ് ഗവർണറുടെ വിജ്ഞാപനത്തിലൂടെ ഔദ്യോഗികമായി ലഭിചിട്ടില്ലെങ്കിലും മറ്റുള്ള മന്ത്രിമാരെ ഒരു കാതം പിന്നിലാക്കി കർമ്മപഥത്തിൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.
വ്യവസായ- വാണിജ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ അവലോകനയോഗം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ എസ് ഐ ഡി സി)യിൽ ഇന്ന് വിളിച്ചുചേർത്താണ് കുഞ്ഞാലിക്കുട്ടി മന്ത്രി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അതിവേഗം തുടക്കം കുറിച്ചിരിക്കുന്നത്.
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ സ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനങ്ങളും പുരോഗതിയും ചർച്ച ചെയ്തു. വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മന്ത്രിയെ കെ എസ് ഐ ഡി സി കവാടത്തിൽ സ്വീകരിച്ചു. വിവിധ സ്ഥാപനങ്ങളുടെ മേധാവിമാരും ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
You May Also Like
നിയമസഭാ തിരഞ്ഞെടുപ്പ് 28ന് ശേഷം പ്രഖ്യാപിക്കും : ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ നിർദേശം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ
നിയമസഭാ തിരഞ്ഞെടുപ്പ് 28ന് ശേഷം പ്രഖ്യാപിക്കും : ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ നിർദേശം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…” : വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വി.ഡി സതീശൻ





