ഓസ്‌ലോ: നോർവേ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് അവിടെയുള്ള പ്രമുഖ പത്രമായ ‘അഫ്റ്റൻപോസ്റ്റൻ’ (Aftenposten) പ്രസിദ്ധീകരിച്ച കാർട്ടൂൺ വലിയ വിവാദത്തിന് തിരികൊളുത്തി. “വളരെ തന്ത്രശാലിയും അല്പം ശല്യക്കാരനുമായ ഒരു മനുഷ്യൻ” എന്ന തലക്കെട്ടോടെയാണ് പത്രം ഈ വിവാദ കാർട്ടൂൺ പുറത്തുവിട്ടത്. പത്രത്തിന്റെ ഈ നടപടിക്കെതിരെ നോർവേയിലെ ഇന്ത്യൻ സമൂഹവും സമൂഹമാധ്യമങ്ങളിലെ മറ്റ് ഉപയോക്താക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അവശേഷിക്കുന്നത് കൂടി ഇല്ലാതാക്കും; ഇറാന് കനത്ത മുന്നറിയിപ്പുമായി ട്രംപ്; യുദ്ധം അതിരൂക്ഷമാകുന്നു
ഈ ചിത്രീകരണം വംശീയ അധിക്ഷേപമാണെന്നും ഇന്ത്യയെക്കുറിച്ചുള്ള കൊളോണിയൽ കാലഘട്ടത്തിലെ പഴഞ്ചൻ ചിന്താഗതികളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്കും വ്യാപാര പുരോഗതിക്കും ഒപ്പം ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനും മുൻഗണന നൽകിക്കൊണ്ട് മോദി നോർവേയിൽ തുടരുന്നതിനിടയിലാണ് ഈ വിവാദം ഉടലെടുത്തത്.
തിങ്കളാഴ്ച ഓസ്‌ലോയിൽ വെച്ച് നോർവേ പ്രധാനമന്ത്രി ജോനാസ് ഗാഹർ സ്റ്റോറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി തയ്യാറാകാതിരുന്നതാണ് ഇത്തരമൊരു കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ അവിടുത്തെ മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. പ്രസ്താവനയ്ക്ക് ശേഷം ചോദ്യങ്ങളോട് പ്രതികരിക്കാതെ നോർവേ പ്രധാനമന്ത്രിക്കൊപ്പം മോദി ഹാളിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു.
വിന്റർ ഒളിമ്പിക്സ് വില്ലേജിൽ കോണ്ടം ക്ഷാമം; വിതരണം ചെയ്ത 10,000 പായ്ക്കുകൾ തീർന്നു, പരാതിയുമായി അത്ലറ്റുകള്
ഈ സമയത്താണ് ‘ഹെല്ലെ ലിംഗ്‘ എന്ന നോർവീജിയൻ മാധ്യമപ്രവർത്തക, “പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും വലിയ മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യത്തെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾ മറുപടി നൽകുന്നില്ല?” എന്ന് ഉറക്കെ ചോദിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് നോർവേയിലെ ഏറ്റവും വലിയ പത്രം പ്രധാനമന്ത്രിക്കെതിരെ പരിഹാസ രൂപേണയുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.







