സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് ഡൊണാൾഡ് ട്രംപ്; ‘ട്രംപ് മൊബൈൽ ടി വൺ’ വിതരണം ആരംഭിച്ചു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഓർഗനൈസേഷൻ പുതിയ സെല്ലുലാർ സേവനവും സ്മാർട്ട്ഫോൺ നിർമ്മാണവുമായി രംഗത്തെത്തി, ‘ട്രംപ് മൊബൈൽ’ തങ്ങളുടെ ആദ്യ ഫോണിന്റെ വിതരണവും ആരംഭിക്കുന്നു. കഴിഞ്ഞ ജൂൺ 16-ന് പ്രഖ്യാപിച്ച കമ്പനിയുടെ ആദ്യത്തെ ഫോണായ ‘ടി വൺ’ (T1 Phone) ഈ ആഴ്ച്ച താനെ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഈ ഫോണുകൾ അയച്ചുതുടങ്ങുമെന്നും ട്രംപ് മൊബൈൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാറ്റ് ഒബ്രിയൻ വ്യക്തമാക്കി.

സ്വർണ്ണ നിറത്തിലുള്ള ഈ സ്മാർട്ട്ഫോണിന്റെ വിപണി പ്രവേശനത്തോടൊപ്പം വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ഫോൺ ആദ്യമായി പ്രഖ്യാപിച്ച സമയത്ത് ഇത് പൂർണ്ണമായും അമേരിക്കയിൽ നിർമ്മിച്ചതാണെന്ന (Made in the USA) അവകാശവാദമാണ് കമ്പനി ഉന്നയിച്ചിരുന്നത്. എന്നാൽ ഫോണുകളിൽ മെയ്ഡ് ഇൻ യുഎസ് എന്നു എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. “അമേരിക്കൻ മൂല്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് രൂപകൽപ്പന ചെയ്തത്” (designed with American values in mind) എന്നാണ് ഇപ്പോൾ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മാർക്കറ്റിംഗ് രംഗത്തെ ഇത്തരം അനിശ്ചിതത്വങ്ങളും ഡിസൈൻ സംബന്ധിച്ച സംശയങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ആകർഷകമായ ഫീച്ചറുകളോടെയാണ് ഫോൺ എത്തിയിരിക്കുന്നത്. 499 യുഎസ് ഡോളർ (ഏകദേശം 41,000 രൂപ) വിലവരുന്ന ഈ ഫോണിൽ ട്രംപ് ബ്രാൻഡിംഗിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ (Truth Social) ഈ ഫോണിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ 6.78 ഇഞ്ച് ഡിസ്‌പ്ലേ, 50 മെഗാപിക്‌സൽ ക്യാമറ, 512 ജിബി സ്റ്റോറേജ് എന്നീ അത്യാധുനിക സവിശേഷതകളും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.