കണ്ണൂർ : പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്. വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞാ ദിനം ആഘോഷമാക്കുന്നതിനു വേണ്ടി കോൺഗ്രസ് പ്രവർത്തകർ വാങ്ങിയ പടക്കം കുട്ടികൾ എടുത്തു പൊട്ടിച്ചപ്പോഴാണ് അമാന് പൊള്ളലേറ്റത്.
ആഘോഷ പ്രകടത്തിനു ശേഷം ബാക്കി വന്ന പടക്കം പ്രവർത്തകർ സൂക്ഷിച്ചു വച്ചിരുന്നു. ഈ പടക്കമാണ് കുട്ടികൾ എടുത്തത്. കുട്ടികളിലൊരാൾ തീ കൊളുത്തി എറിഞ്ഞ പടക്കം അമാന്‍റെ കഴുത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിൽ മറ്റ് മൂന്നു കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ; 99.07% വിജയം
സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ; 99.07% വിജയം


പുസ്തക പ്രകാശന വിവാദം മുതൽ പരീക്ഷാ ക്രമക്കേട് വരെ; സംസ്കൃത സർവ്വകലാശാലയിൽ ഡോ. ലിസി മാത്യുവിനെതിരെ നടപടി





