രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം രാജ്യവ്യാപകമാക്കാൻ ഒരുങ്ങി സി.ബി.ഐ. ഇതുപ്രകാരം, പൈസ കൊടുത്ത് ചോദ്യപ്പേപ്പർ കൈക്കലാക്കിയ മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിയായ ഭറുവോ കദമിന്റെ വീട്ടില്‍ സി.ബി.ഐ സംഘം എട്ട് മണിക്കൂറോളം പരിശോധനയാണ് നടത്തിയത്. സ്വന്തം മകള്‍ക്കായി ഇയാൾ അഞ്ച് ലക്ഷം രൂപ നല്കി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ കൈക്കലാക്കി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ ഇയാളുടെ വീട്ടിൽ മിന്നല്‍ പരിശോധന നടത്തിയത്. ഇവിടെയുണ്ടായിരുന്ന കമ്പ്യൂട്ടറുകളും ഡിജിറ്റല്‍ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിച്ച സി.ബി.ഐ സംഘം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.
ഇത് കൂടാതെ , ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രധാന കേന്ദ്രമെന്ന് സംശയിക്കുന്ന മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ചില പ്രമുഖ നീറ്റ് കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരെയും സി.ബി.ഐ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളില്‍ രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രമുഖ കോച്ചിംഗ് ഹബ്ബുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് കേന്ദ്ര ഏജന്‍സിയുടെ തീരുമാനം. ചോദ്യപേപ്പര്‍ മാഫിയക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഏജന്റുമാരുമായി ബന്ധമുള്ളതിനാല്‍ അന്വേഷണം കേരളത്തിലേക്കും നീണ്ടേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം വലിയ വിവാദമായതിന് പിന്നാലെ വരാനിരിക്കുന്ന ജൂണ്‍ 21-ന് പുനഃപ്പരീക്ഷ പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാല്‍, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അടിയന്തരമായി രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വരും ദിവസങ്ങളില്‍ സി.ബി.ഐ കൂടുതല്‍ അറസ്റ്റുകളിലേക്ക് കടക്കുന്നതോടെ പരീക്ഷാ ക്രമക്കേടിന് പിന്നിലെ വമ്പന്മാർ പുറത്തുവരുമെന്നാണ് കരുതുന്നത്.
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു


കേരളത്തിന് പതിവുപോലെ അവഗണ; അതിവേഗ റെയിലുമില്ല; എയിംസുമില്ല; സാമ്പത്തികനേട്ടവും സംശയത്തില്‍; സംസ്ഥാന ബി.ജെ.പിയില്‍ മ്ലാനത





