തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നുമാസം മാത്രം ശേഷിക്കേ മൂന്ന് മുന്നണികളും ബലാ ബലത്തിന് ഒരുക്കം തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന്റെപ്രതീക്ഷകളെ ഉച്ചസ്ഥായിയിലെത്തിച്ചു. എന്നാല്‍ സംഘടനാ സംവിധാനത്തിന്റെ ബലഹീനത പരിഹരിച്ച് എങ്ങനെയും 71 തികയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇരുമുന്നണികളെയും ഞെട്ടിച്ചു 35സീറ്റ് നേടിയാല്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും ഘടകകക്ഷികളെ അടര്‍ത്തിയെടുത്ത് ഭരണം പിടിക്കാനാ വുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പണവും പവറും കണ്ടു മഞ്ഞളി ക്കാത്തവരില്ല ഘടകകക്ഷികളില്‍ എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പോരാത്തതിന് കേന്ദ്ര
തിരുവനന്തപുരം : സര്‍ക്കാര്‍ കലണ്ടറിനെ വെട്ടി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ഭവന്‍ കലണ്ടര്‍ പുറത്തിറക്കുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ കലണ്ടറാണ് ലോക്ഭവനില്‍ നിന്നും വിതരണം ചെയ്യ്തിരുന്നത്. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയ്ക്ക് നല്‍കിയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. കലണ്ടറില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രവുമുണ്ട്. ഫെബ്രുവരി മാസത്തെ പേജിലാണ് സവര്‍ക്കറുടെ ചിത്രം ഇടതുഭാഗത്തായുളളത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ചന്ദ്രശേഖര്‍ ആസാദ്, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. കേരളത്തില്‍ നിന്നും
കണ്ണൂര്‍: രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബകലഹത്തെത്തുടര്‍ന്നുള്ള കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന സൂചന നല്‍കി കലാധരന്റെ ആത്മഹത്യാക്കുറിപ്പ്. തന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും അവളുടെ വീട്ടുകാരുമാണെന്ന് ആരോപിച്ചാണ് മുപ്പത്തിയാറുകാരനായ കലാധരന്‍ കുറിപ്പെഴുതിയത്. ഭാര്യയും അവളുടെ അമ്മയും സഹോദരനും ചേര്‍ന്ന് തന്നെ ജീവിക്കാന്‍ അനുവദിക്കാത്ത വിധം മക്കളെ വെച്ച് തേജോവധം ചെയ്യുകയാണെന്നും താങ്ങാവുന്നതിലും അധികമാണിത് എന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. തന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളെല്ലാം ഫോണിലുണ്ടെന്നും അധികാരികള്‍ അത് പരിശോധിക്കണമെന്നും
കൊച്ചി: ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് മൈതാനത്ത് മത്സരത്തിനെത്തി. പാകിസ്ഥാന്‍ നായകനെ നോക്കാതേയും കൈ കൊടുക്കാതേയും ടോസ് ഇടാന്‍ വന്ന ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എന്ന സ്‌കൈ തന്റെ രാജ്യത്തിന്റെ വികാരം ഉയര്‍ത്തി പിടിച്ചു. പഹല്‍ഗാമിലെ ക്രൂരതയ്ക്കുള്ള മറുപടിയായിരുന്നു അത്. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ചര്‍ച്ചകളിലെ താരമായി. അങ്ങനെയാകണം നിലപാട് എന്ന സോഷ്യല്‍ മീഡിയ കുറിച്ചു. ഇതിന് സമാനമായി രണ്ടു പേര്‍ അടുത്ത സമയം കണ്ടു മുട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും
കൊച്ചി: കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കൊച്ചി നഗരസഭയുടെ പുതിയ മേയറായി കോണ്‍ഗ്രസ് നേതാവ് വി.കെ. മിനിമോളെ തിരഞ്ഞെടുത്തു. രണ്ടര വര്‍ഷം വീതം മേയര്‍ പദവി പങ്കിട്ടെടുക്കാനുള്ള ‘ടേം’ വ്യവസ്ഥയിലാണ് യുഡിഎഫ് ധാരണയിലെത്തിയത്. ആദ്യ ടേമില്‍ വി.കെ. മിനിമോള്‍ മേയറാകുമ്പോള്‍ ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ശേഷിക്കുന്ന രണ്ടര വര്‍ഷം ഷൈനി മാത്യു മേയറായും കെ.വി.പി. കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയറായും ചുമതലയേല്‍ക്കും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിന് മുന്‍പ് മേയര്‍
Latest News, Special Story
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഐപിഎസ് ‘ക്വട്ടേഷന്‍’, ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടും-ആഞ്ഞടിച്ച് വി.ഡി. സതീശന്‍; അന്താരാഷ്ട്ര മാഫിയയ്ക്ക് 500 കോടിയുടെ കച്ചവടം, വന്‍സ്രാവുകളെ സംരക്ഷിച്ച് ഗോവിന്ദനും സിപിഎമ്മും- ചെന്നിത്തലയും വെളിപ്പെടുത്തലമായി; ശബരിമലയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (SIT) മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്. ഈ ഉദ്യോഗസ്ഥര്‍ പിന്മാറുന്നില്ലെങ്കില്‍ അവരുടെ പേരുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് ഹൈക്കോടതി ഗൗരവമായി എടുത്തതുകൊണ്ടാണ് അന്വേഷണം ഇത്രയെങ്കിലും മുന്നോട്ടുപോയതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘എസ്‌ഐടിയെ സ്വാധീനിക്കാനാണ് മുഖ്യമന്ത്രിയുടെ
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുടെ നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് 24,81,353 പേരെ ഒഴിവാക്കി പുതുക്കിയ കരട് പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ പ്രസിദ്ധീകരിച്ചു. സമഗ്രമായ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ഇത്രയും വലിയൊരു ശുദ്ധീകരണം നടന്നത്. നിലവില്‍ സംസ്ഥാനത്ത് ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,31,04,244 സ്ത്രീകളും 1,23,37,841 പുരുഷന്മാരും 267 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍,
തിരുവനന്തപുരം: വിവാദ വ്യക്തിത്വങ്ങളുമായി അകലം വേണമെന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിലെ വിമര്‍ശനം ഏറ്റു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പണി കിട്ടുമെന്ന തിരിച്ചറിവില്‍ ആ തീരുമാനം സര്‍ക്കാര്‍ എടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് ചില നേതാക്കള്‍ അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെ തടവുകാരില്‍നിന്ന് പണം വാങ്ങി അനധികൃത സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡറയക്ടര്‍ മനോജ് എബ്രഹാമിന്റെ ശുപാര്‍ശയില്‍ തീരുമാനം വൈകിയത് വലിയ വിവാദമായിരുന്നു. കൈക്കൂലിക്കാരെ
തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം മേയറെ കണ്ടെത്തല്‍ പ്രതിസന്ധിയില്‍. വിവി രാജേഷിനെ മേയറായി അംഗീകരിക്കില്ലെന്ന ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ് അറിയിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനും അനുകൂലമല്ല. മേയറുടേത് ജനറല്‍ സീറ്റായതിനാല്‍ മുന്‍ ഡിജിപി ശ്രീലേഖയേയും ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല. പുരുഷ മേയര്‍ വേണമെന്നാണ് ആവശ്യം. രാജേഷിനെ അംഗീകരിക്കില്ലെന്ന് സുരേഷ് വാശിപിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സപ്രൈസ് മേയര്‍ എത്തിയേക്കും. വട്ടിയൂര്‍ക്കാവിലെ കൗണ്‍സിലര്‍ നന്ദഭാര്‍ഗവിനാണ് പ്രഥമ പരിഗണന. അഭിഭാഷകനായ നന്ദഭാര്‍ഗവ് തീര്‍ത്തും യുവ നേതാവാണ്.
തിരുവനന്തപുരം: നിയമചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ, അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിച്ചത് നീണ്ട 105 ദിവസങ്ങളാണ്. കേരളത്തിലെ കോടതികളുടെ ചരിത്രത്തിൽ ഇതൊരു റെക്കോർഡ് ആണ്. നടൻ ദിലീപ് എട്ടാം പ്രതിയായ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ആയിരുന്നു. അദ്ദേഹമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. 261 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. അതിജീവിത ഒന്നാം സാക്ഷിയായ ഈ കേസിലെ അവസാന സാക്ഷിയായിരുന്നു ഡിവൈ.എസ്.പി ബൈജു പൗലോസ്. വിചാരണയ്ക്ക് മുൻപേ










