തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയ വെള്ളാപ്പള്ളി നാടേശനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറില്‍ നിന്ന് കുറച്ച് ദൂരം കൊണ്ടുപോയത് വലിയ വിവാദവും രാഷ്ട്രീയ ചര്‍ച്ചയുമായിരുന്നു .എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംഭവത്തെ ഇന്നത്തെ പത്രസമ്മേളനത്തില്‍ സാധാരണ മനുഷ്യബന്ധം എന്ന നിലയിലാണ് ന്യായീകരിച്ചത്. ഇതിനെ ചിലര്‍ മഹാപരാധമായി കാണുന്നു. ഇതില്‍ എന്താണ് തെറ്റ്. പമ്പയിലെ ഒരു പരിപാടിയിലേക്ക് പോകുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. വേദിയിലേക്ക് ചെറിയ ദൂരമേ ഉണ്ടായിരുന്നുളളൂ. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ എന്റെ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങളാല്‍ മുഖരിതമായിരിക്കുകയാണ്, എന്നാല്‍ ക്രിസ്തീയ വിശ്വാസമനുസരിച്ചുള്ള ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും ഹിന്ദുസമൂഹം വിട്ടുനില്‍ക്കണമെന്ന് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത് (VHP) ഹിന്ദു മതവും പാരമ്പര്യവും സംരക്ഷിക്കണമെന്നും ഹിന്ദു കുടുംബങ്ങള്‍ ‘ഹാപ്പി ക്രിസ്മസ്’ എന്ന് വീടുകളില്‍ എഴുതുന്നതും വീടുകള്‍ അലങ്കരിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. വി.എച്ച്.പി ഇന്ദ്രപസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത എഴുതിയ കത്തില്‍, ക്രിസ്മസ് ആഘോഷത്തില്‍ നിന്ന് ഹിന്ദുക്കള്‍ പിന്മാറണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, എന്നിവിടങ്ങളില്‍ ക്രിസ്മസ്
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് നേരിട്ട വന്‍ പ്രതിസന്ധികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടി. ആഭ്യന്തര വിമാന സര്‍വീസുകളിലെ കുത്തക അവസാനിപ്പിക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കാനുമായി കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ് എയറിന് (Alhind Air) കേന്ദ്ര വ്യോമയാന മന്ത്രാലയം എന്‍ഒസി (NOC) അനുവദിച്ചു. കേരളത്തില്‍ നിന്നുള്ള ഈ പുതിയ സംരംഭത്തിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസ് എന്ന കമ്പനിക്കും പ്രവര്‍ത്തനാനുമതി ലഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും, നിയമപരമായി തന്നെ തെറ്റായി പ്രതിയാക്കിയതാണെന്നും അപ്പീലില്‍ മാര്‍ട്ടിന്‍ പറയുന്നു. സംഭവദിവസം അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട ഡ്രൈവര്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും, കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ അതേ മാനദണ്ഡങ്ങള്‍ തനിക്കും ബാധകമാകേണ്ടതെന്നും മാര്‍ട്ടിന്‍ ഹൈക്കോടതി അപ്പീലില്‍ പറയുന്നു. വസ്തുതകള്‍ വിചാരണ കോടതി പരിഗണിച്ചില്ലെന്നും
രാജ്യത്തെ ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, അടിയന്തിര നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ എ.എ റഷീദ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവരെയും ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ഇത്തരം അതിക്രമങ്ങള്‍ക്കും തടസ്സപ്പെടുത്തലുകള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ
തിരുവനന്തപുരം: ക്രിസ്മസ് കാലത്തും രാജ്യത്തുടനീളം ക്രൈസ്തവ സമൂഹത്തിന് നേരെ അതിശക്തമായ അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ആരാധന നടത്താനോ ക്രിസ്മസ് ആഘോഷിക്കാനോ അനുവദിക്കാത്ത വിധം ഭീതിദമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളില്‍ നിന്ന് സംഘ്പരിവാര്‍ പിന്തിരിയണമെന്നും ആവശ്യമുയര്‍ന്നു. 2024-ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 830 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം 706 അക്രമങ്ങള്‍ നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ തടയുകയും
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാന വോട്ടര്‍പട്ടികയില്‍ നിന്ന് 24,81,353 പേരെ നീക്കം ചെയ്തുകൊണ്ടുള്ള പുതിയ കരട് പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ പുറത്തുവിട്ടു. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) എന്ന പേരിലുള്ള വിപുലമായ പരിശോധനകള്‍ക്കൊടുവിലാണ് ഇത്രയധികം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇപ്പോള്‍ ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,31,04,244 പേര്‍ സ്ത്രീകളും 1,23,37,841 പേര്‍
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനിരിക്കെ. ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗങ്ങളിലെങ്കിലും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉറച്ച് യുഡിഎഫ്. മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇരുവരും മത്സരിക്കാന്‍ തീരുമാനം എടുത്തത്. ഭൂരിപക്ഷമില്ലെങ്കിലും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎമ്മും നേരത്തെ അറിയിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ കൗണ്‍സിലറും ജില്ലാ കമ്മിറ്റി അംഗവുമായ
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാന പോലീസ് സേനയെയും ഉന്നത ഉദ്യോഗസ്ഥരെയും നിരന്തരം അവഹേളിച്ച ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് യു-വിനെ (ഉമേഷ് വള്ളിക്കുന്ന്) സര്‍വീസില്‍ നിന്ന് കേരളാ പോലീസ് പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദിന്റേതാണ് നടപടി. തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങളും സേനയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റദൂഷ്യവും കണക്കിലെടുത്താണ് പത്തനംതിട്ട എസ്പി ഉത്തരവിറക്കിയത്. പോലീസ് സേനയില്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട സോഷ്യല്‍ മീഡിയ പെരുമാറ്റച്ചട്ടം ഉമേഷ് ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍. കേസില്‍ വിധിപറഞ്ഞ എറണാകുളം ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ഈ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലൈംഗികമായി ആക്രമിക്കപ്പെട്ടത് സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഒരു നടിയായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെ പോലീസ് വീഴ്ചവരുത്തി. ഈ വീഴ്ചയ്ക്ക് വ്യക്തമായ വിശദീകരണം കോടതിയില്‍ നല്‍കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാറിന് കഴിഞ്ഞതുമില്ല. നടന്‍ ദിലീപിനെ കുറ്റവിമുക്തമാക്കിയ കോടതി നടപടിക്കെതിരെ അപ്പീല്‍ യുദ്ധത്തിന് പ്രോസിക്യൂഷന്‍ ഒരുങ്ങുകയാണ്.










