തിരുവനന്തപുരം: വനിതാ ചലച്ചിത്രപ്രവര്‍ത്തകയോട് മോശമായ പെരുമാറിയെന്ന കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് ഹാജരായത്. അദ്ദേഹംത്തിന് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഷന്‍ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. ഐഎഫ്എഫ്‌കെയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ കമ്മിറ്റി ജൂറി ചെയര്‍മാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. സിനിമകളുടെ സെലക്ഷനിടെ കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം നടന്നത്. ജൂറി
പാട്ന: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ സ്മാര്‍ട്ട്ഫോണും ഹാന്‍ഡ്ബാഗും ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിന് അടുത്തുള്ള ദര്‍സിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്ന വഴിയാണ് മോഷണത്തിനിരയായത്. ബാഗിലുണ്ടായിരുന്ന 40000 രൂപയും, സ്മാര്‍ട്ട് ഫോണും, സ്വര്‍ണക്കമ്മലും നഷ്ടമായി, ബാഗിലുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടത് വലിയ ബുദ്ധിമുട്ടായി. എസി കോച്ചില്‍ രാത്രി ലോവര്‍ ബര്‍ത്തില്‍ ഉറങ്ങുമ്പോഴായിരുന്നു മോഷണം. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വെച്ചിരുന്നതെന്ന് ശ്രീമതി പറഞ്ഞു. പുലര്‍ച്ചെയായിരിക്കും മോഷണം നടന്നതെന്നാണ്
തിരുവനന്തപുരം: വലിയ സമ്മര്‍ദ്ദമുണ്ടായിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെ പിണറായി സര്‍ക്കാര്‍ സസ്പെന്റ് ചെയ്തില്ല. പോലീസില്‍ നിന്നും മാറ്റി പ്രതിഷ്ഠിച്ചു. എക്സൈസ് നല്‍കി. പിന്നീട് അജിത് കുമാറിനെ ഹൈക്കോടതി കുറ്റവിമക്തനാക്കി. ഇനി എപ്പോള്‍ വേണമെങ്കിലും പോലീസിലേക്ക് തിരിച്ചെത്താം. ഏത് പദവിയിലും ഇരിക്കാം. അതിനിടെയാണ് ജയില്‍ വകുപ്പിലെ പിണറായി സര്‍ക്കാരിന്റെ അതിവിശ്വസ്തനെ തേടി പണി എത്തുന്നത്. ആദ്യം സസ്പെന്റ് ചെയ്യാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സമ്മര്‍ദ്ദം ശക്തമായതോടെ സസ്പെന്‍ഷന്‍ വന്നു. അജിത് കുമാറിനെതിരെ ആരോപണമായി ഉയര്‍ന്നത് പലതും പുകമറയായിരുന്നു. പക്ഷേ
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിയിലേക്ക്. ഭൂരിപക്ഷ പിന്തുണയുള്ള നേതാക്കളെ തഴഞ്ഞ് ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതോടെ കെപിസിസി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ടീം ആണ് കൊച്ചിയിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് പരാതി നല്‍കും. എന്നാല്‍ കെസിയും തല്‍കാലം ഈ വിഷയത്തില്‍ മൗനം പാലിക്കും. അതിനിടെ മേയറാകാന്‍ ഇല്ലെന്ന് ദീപ്തി പ്രഖ്യാപിച്ചു. എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന
ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ‘ബ്ലൂബേര്‍ഡ്-6’ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇന്ത്യ പുതിയ ചരിത്രം കുറിച്ചു. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം-3 (ബാഹുബലി റോക്കറ്റ്) ആണ് ഈ വമ്പന്‍ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് എത്തിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന് വേണ്ടി ഇന്ത്യ നടത്തിയ ഈ വിക്ഷേപണം രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് കൈവന്ന വലിയൊരു നേട്ടമാണ്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച 24 മണിക്കൂര്‍ കൗണ്ട്ഡൗണിന് ശേഷം ബുധനാഴ്ച
തിരുവനന്തപുരം: എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പുറത്ത് വന്നതിന് പിന്നാലെ ലിസ്റ്റിനെച്ചൊല്ലി പരാതി പ്രളയം. വോട്ട് ചോര്‍ച്ച തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കരട് ലിസ്റ്റ് സൂക്ഷ്മ പരിശോധന നടത്തുകയാണ്. പരാതിക്കാരുടെ ഹിയറിങ്ങിന് വോട്ടറുടെ ബൂത്തില്‍ത്തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കും. ഹിയറിങ്ങ് ആവശ്യമുളളവര്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിത്തുടങ്ങി. പരാതി സ്വീകരിക്കുന്നതടക്കമുള്ള ആവശ്യത്തിലേക്കായി ബിഎല്‍ഒമാരുടെ ജോലി ജനുവരി 22 വരെ നീട്ടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇആര്‍ഒ, എഇആര്‍ഒ എന്നിവരടക്കം 1000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഹിയറിങ് അത്യാവശ്യമാണെങ്കില്‍
തിരുവനന്തപുരം: സ്മൃതി, ഹര്‍മന്‍, ജെമീമ, ഷെഫാലി ലോക കപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെത്തുന്നു. ഇന്ത്യ – ശ്രീലങ്ക വനിതാ ടി 20 പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കായിട്ടാണ് ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 26, 28, 30 തീയതികളില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്. ഇന്ന് വൈകിട്ട് 5.40 ന് പ്രത്യേക വിമാനത്തില്‍
കൊച്ചി: റോഡരികില്‍ അപ്രതീക്ഷിതമായി ലഭിച്ച അപൂര്‍വ ചികിത്സയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ലിനു ഡെന്നിസ് മരണത്തിന് കീഴടങ്ങി. ഉദയംപേരൂര്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിനുവിനെ സ്‌ട്രോയും ബ്ലേഡും ഉപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരികെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശിയായ ലിനുവിന്റെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ് ശ്വാസകോശത്തില്‍ രക്തവും മണ്ണും നിറഞ്ഞതോടെ ലിനു
തിരുവനന്തപുരം: വര്‍ക്കല അകത്തുമുറിയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രാക്കിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിലിടിച്ചിട്ടും വന്‍ ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍. ലോക്കോ പൈലറ്റ് സമയോചിതമായി എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ കല്ലമ്പലം സ്വദേശി സുധിയെ റെയില്‍വേ സംരക്ഷണ സേന (ഞജഎ) കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ അശ്രദ്ധമായി ഓടിച്ചുവന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന
കൊച്ചി: ദിലീപിന് കൈകൊടുത്ത സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം. മതിയായ കരുതല്‍ സിപിഎം സെക്രട്ടറി എടുത്തില്ലെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പിഴവ് സംഭവിച്ചുവെന്ന വിലയിരുത്തലിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം ചെറിയ പ്രശ്നങ്ങള്‍ പോലും സിപിഎമ്മിന് ദോഷം ചെയ്യും. അതുകൊണ്ട് തന്നെ കാണിക്കേണ്ട പക്വത ഗോവിന്ദന്‍ കാട്ടിയില്ലെന്നാണ് ഉയരുന്ന ആരോപണം. ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയപ്പോഴുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാഷ്ട്രീയ-സിനിമാ രംഗത്ത് വലിയ സംവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.









