തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി, ശബരിമല സ്വര്‍ണ്ണക്കൊളളക്കേസ് പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ത്ത് വെച്ച് പ്രചരിപ്പിച്ച കേസില്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെ കേസെടുത്ത് പോലീസ് . സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കോഴിക്കോട് ചേവായൂര്‍ പോലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പോറ്റിയും മുഖ്യമന്ത്രിയും പരസ്പരം സംസാരിക്കുന്ന തരത്തിലുളള എഐ ജനറേറ്റഡ് ചിത്രങ്ങള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് വന്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ച് നില്‍ക്കുന്ന വ്യാജ എഐ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രി പ്രതിയുടെ ചെവിയില്‍ മന്ത്രിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും ഇത് രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് കണ്ണമൂലയില്‍ നിന്നും വിജയിച്ച സ്വതന്ത്രന്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണ. ഇതോടെ കോര്‍പ്പറേഷനില്‍ ബിജെപി കേവല ഭൂരിപക്ഷമായ 51 എന്ന മാന്ത്രിക സംഖ്യയിലെത്തി. രാധാകൃഷ്ണന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. ചര്‍ച്ചയില്‍ ഗ്രീന്‍ഫ്‌ളോ കണ്ണമ്മൂല എന്ന തന്റെ വികസന പദ്ധതി ബിജെപി അംഗീകാരിച്ചതായി രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യും. എന്നാല്‍
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തുമെന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചു. മോദി തിരുവനന്തപുരത്തെത്തുമ്പോള്‍ ബിജെപിയുടെ മേയര്‍ കോട്ടിട്ട് സ്വീകരിക്കണമെന്ന ബിജെപി പ്രവര്‍ത്തകരുടെ ആഗ്രഹം ഇത്തവണ നടക്കും. കോര്‍പ്പറേഷനിലെത്തുന്ന പ്രധാനമന്ത്രി അനന്തപുരിയുടെ സമഗ്ര വികസന രേഖ പുറത്തിറക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. ബിജെപി കോര്‍പ്പറേഷന്റെ അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്ന് വോട്ടര്‍മാര്‍ക്ക് ബിജെപി തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി അവസാനമായി കേരളം സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയോടൊപ്പം മുതിര്‍ന്ന ബിജെപി നേതാക്കളും തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ നിയോഗിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് നാഗ്പൂര്‍ നേതൃത്വത്തിന്റെ നിര്‍ണ്ണായക ഇടപെടലായിരുന്നു. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബള്ളയുടെ നിലപാടിനെ ബി.ജെ.പി ദേശീയ നേതൃത്വം പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു. സംഘപ്രസ്ഥാനങ്ങളുടെ നൂറാം വാര്‍ഷിക വേളയില്‍ തലസ്ഥാന നഗരിയുടെ ഭരണം പിടിച്ചെടുക്കുമ്പോള്‍, പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള ഒരാള്‍ തന്നെ മേയറാകണമെന്നത് ആര്‍.എസ്.എസിന്റെ കര്‍ശന നിലപാടായിരുന്നു. മുന്‍ എഡിജിപി ശ്രീലേഖയെ മേയറാക്കണമെന്നതായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തീര്‍ത്തും ശ്രീലേഖയ്ക്ക് അനുകൂലമായിരുന്നു. സംസ്ഥാന
Latest News, Politics HD
ശബരിമലയില്‍ ഭക്തര്‍ക്കായി സമരം നയിച്ച യുവമോര്‍ച്ചക്കാരന്‍; എസ് എഫ് ഐയില്‍ തുടങ്ങിയെങ്കിലും ചുവട് മാറിയതോടെ ആര്‍ എസ് എസിന്റെ വിശ്വസ്തന്‍; തിരുവനന്തപുരത്തെ ഭാവി മേയര്‍ വിവി രാജേഷ് പഴയ കമ്യൂണിസ്റ്റ്! നഗരസഭാ പിതാവായി നെടുമങ്ങാട്ടുകാരന്‍; എല്ലാം അയ്യപ്പ നിശ്ചയം! ചാലക്കയത്തെ ഹീറോ മേയറാകുമ്പോള്‍
തിരുവനന്തപുരം: മേയര്‍ തിരഞ്ഞെടുപ്പ് എന്ന ഏക കടമ്പ കൂടി കടന്നാല്‍ വി.വി. രാജേഷ് തിരുവനന്തപുരത്തിന്റെ നഗരപിതാവാകും. സത്യപ്രതിജ്ഞയിലെ ‘ദൈവനാമ വിവാദം’ കൂടി അതിജീവിച്ചാല്‍ രാജേഷിന് അത് ഇരട്ടി വിജയമാകും. സ്‌കൂള്‍ പഠനകാലത്തും മാര്‍ ഇവാനിയോസ് കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന രാജേഷ് പ്രീ-ഡിഗ്രിക്ക് ശേഷമാണ് ആര്‍.എസ്.എസുമായി അടുക്കുന്നത്. തുടര്‍ന്ന് ശാഖകളില്‍ സജീവമായ അദ്ദേഹം എ.ബി.വി.പിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറി. വി. മുരളീധരന്‍ എ.ബി.വി.പി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കേരളത്തിലെ അദ്ദേഹത്തിന്റെ പ്രധാന അനുയായി ആയിരുന്നു രാജേഷ്. വി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.വി. രാജേഷിനെ ഔദ്യോഗികമായി നിശ്ചയിച്ചു. സത്യപ്രതിജ്ഞയിലെ ‘ദൈവനാമ വിവാദത്തില്‍’ 20 ബിജെപി കൗണ്‍സിലര്‍മാര്‍ അയോഗ്യരാക്കപ്പെട്ടില്ലെങ്കില്‍ രാജേഷിന്റെ വിജയം ഉറപ്പാണ്. മുന്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി.വി. രാജേഷിന് നഗരപിതാവാകാന്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഡല്‍ഹി കേന്ദ്രനേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് അംഗീകരിച്ചത്. ആശാ നാഥാണ് ബിജെപിയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. നിലവില്‍ പൂജപ്പുര വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായ വി.വി. രാജേഷ് ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളും നിയമതര്‍ക്കങ്ങളും മുറുകുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം രംഗത്തെത്തിയതോടെ നഗരഭരണം ആര് പിടിക്കുമെന്ന കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് ഉടലെടുത്തിരിക്കുന്നത്. മുനിസിപ്പല്‍ നിയമപ്രകാരം ‘ദൈവനാമത്തില്‍’ സത്യപ്രതിജ്ഞ ചെയ്യേണ്ടതിന് പകരം, നിശ്ചിത ദൈവങ്ങളുടെ പേരെടുത്തു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി അംഗങ്ങളെ അയോഗ്യരാക്കണമെന്നാണ് സിപിഎം ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സിപിഎം ജില്ലാ നേതൃത്വം കലക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ
തിരുവനന്തപുരം: കേരളാ പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചു പണിക്ക് സാധ്യത. ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ ഐപിഎസുകാര്‍ നടത്തിയ നീക്കവും ഇതില്‍ നിര്‍ണ്ണായകമാകും. സര്‍ക്കാരിന് പ്രിയപ്പെട്ട ജയില്‍ ഡിഐജിയെ മാറ്റാന്‍ നീക്കം നടത്തിയതിനെ ഗൗരവത്തില്‍ എടുക്കുകയാണ് സിപിഎം. കൊടി സുനിയേയും ടിപി കേസ് പ്രതികളേയും ജയില്‍ ഡിഐജി സഹായിച്ചുവെന്ന തരത്തിലെ റിപ്പോര്‍ട്ടിംഗിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന പോലും സിപിഎം സംശയിക്കുന്നു. വിനോദ് കുമാറിനെതിരെ ഇന്റലിജന്‍സും വിജിലന്‍സും ഒരുമിച്ചു. ജയില്‍ വകുപ്പ് മേധാവിയും കൂട്ടു നിന്നു. അങ്ങനെ സര്‍ക്കാരിനെ
Exclusive, Latest News
ഭര്‍ത്താവുമായുള്ള കുടുംബ പ്രശ്‌നം പറഞ്ഞു തീര്‍ക്കാനെത്തിയ കാക്കിക്കുള്ളിലെ ‘ചാറ്റര്‍ജി’ യുവതിയുടെ നമ്പര്‍ വാങ്ങി; ഭാര്‍ത്താവും ഭാര്യയും ഒരുമിച്ചിട്ടും മെസേജ് അയപ്പു തുടങ്ങി; സഹികെട്ട് യുവതി പോലീസ് സ്‌റ്റേഷന് മുന്നിലെത്തി ബഹളം വച്ചു; എല്ലാം നയതന്ത്രത്തിലൊതുക്കി ‘പോലീസ് കരുതല്‍’! സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ നടപടി എന്താകും?
പ്രസാദ് കുമാര്‍ തിരുവനന്തപുരം: കേരളാ പോലീസില്‍ വീണ്ടുമൊരു ചാറ്റര്‍ജി! തിരുവനന്തപുരം റൂറല്‍ പോലീസിലെ വിരുതനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുകളിലേക്ക് എത്തി കഴിഞ്ഞു. രണ്ടു ദിവസം മുമ്പ് അതിവിചിത്രമായ കാര്യങ്ങളാണ് റൂറലിലെ പോലീസ് സ്‌റ്റേഷന് മുന്നില്‍ അരങ്ങേറിയത്. ഒരു യുവതി പോലീസ് സ്‌റ്റേഷനു മുമ്പില്‍ നിന്നും ബഹളമുണ്ടാക്കുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചെത്തിയവര്‍ അറിഞ്ഞത് ‘ചാറ്റര്‍ജിയുടെ’ മോഹങ്ങളാണ്. ഇത് പുറത്തറിയാതിരിക്കാന്‍ പരമാവധി കരുതലും സ്റ്റേഷനിലും സഹപ്രവര്‍ത്തകര്‍ എടുത്തു. ആളിനെ കൂട്ടാതെ ആ യുവതിയെ പറഞ്ഞു വിട്ടു. ഈ യുവതിയും










